- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകകപ്പിൽ സഞ്ജുവിന്റെ റോൾ വ്യക്തമാക്കി അഗാർക്കർ
അഹമ്മദാബാദ്: ഐപിഎല്ലിൽ മോശം ഫോം തുടരുന്ന മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യയെ ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഉൾപ്പെടുത്തിയതിൽ വിമർശനം തുടരുന്നതിനിടെ നയം വ്യക്തമാക്കി നായകൻ രോഹിത് ശർമ. ശിവം ദുബെ നല്ല ഫോമിലാണെന്നും ട്വന്റി 20 ലോകകപ്പിൽ എന്തായാലും ബൗൾ ചെയ്യുമെന്നും രോഹിത് പറയുന്നു. ട്വന്റി 20 ലോകകപ്പിനുള്ള ടീം തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നായകൻ രോഹിത് ശർമയും മുഖ്യ സെലക്ടർ അജിത് അഗാർക്കറും.
ഐപിഎല്ലിൽ അധികം ബൗൾ ചെയ്തിട്ടില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റിൽ അദ്ദേഹം പതിവായി ബൗൾ ചെയ്യുന്നുണ്ട്. അദ്ദേഹം ട്വന്റി 20 ലോകകപ്പിൽ എന്തായാലും ബൗൾ ചെയ്യുമെന്നും രോഹിത് ശർമ്മ പറഞ്ഞു. ഈ പരാമർശം ഹാർദിക് പാണ്ഡ്യക്ക് മുന്നറിയിപ്പെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിൽ ടീമിന്റെ വൈസ് ക്യാപ്റ്റനാണെങ്കിലും ഹാർദിക്കിന്റെ ഫോമിൽ ടീമിന് ആശങ്കയുണ്ടെന്നുള്ള കാര്യം വ്യക്തമാണ്.
അതേ സമയം ട്വന്റി 20 ലോകകപ്പിൽ റിങ്കു സിങ് ഉൾപ്പെടാതെ പോയത് നിർഭാഗ്യം കൊണ്ട് മാത്രമാണെന്ന് അജിത് അഗാർക്കർ വ്യക്തമാക്കി. അദ്ദേഹം തെറ്റായി ഒന്നും ചെയ്തിട്ടില്ല, സാഹചര്യങ്ങൾക്ക് അനുസരിച്ചാണ് ടീമിനെ സെലക്ട് ചെയ്തത്. ഇതാണ് അദ്ദേഹത്തിന് അവസരം ലഭിക്കാതിരുന്നത്.
"റിങ്കു ഉൾപ്പെടുത്താതിരിക്കാൻ താരം തെറ്റൊന്നും ചെയ്തിട്ടില്ല. അവനെ 15-ൽ ഉൾപ്പെടുത്താനായില്ല. അദ്ദേഹത്തെ ഒഴിവാക്കുന്നത് ബുദ്ധിമുട്ടേറിയ തീരുമാനമായിന്നു. റിസർവ് താരമായിട്ടെങ്കിലും അവൻ വേണമെന്ന് നിർബന്ധമുണ്ടായിരുന്നു. ടീമിനൊപ്പം അദ്ദേഹം വേണം." അഗാർക്കർ കൂട്ടിചേർത്തു. റിങ്കുവിന്റെ കാര്യത്തിലെടുത്ത തീരുമാനം ഏറെ പ്രയാസകരമായിരുന്നുവെന്ന് രോഹിത് ശർമ്മയും പറഞ്ഞു.
മൂന്നോ നാലോ ആഴ്ചകളുടെ അടിസ്ഥാനത്തിലല്ല ടീമിനെ തിരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു. നാല് സ്പിന്നർമാരെ വേണമെന്ന് ആവശ്യപ്പെട്ടത് താനാണ്. അതിന് കാരണം ഇപ്പോൾ പറയാനാകില്ല. അത് അമേരിക്കയിലെത്തുമ്പോൾ അറിയാം. ഓഫ് സ്പിന്നറുടെ കാര്യം ചർച്ച ചെയ്തിരുന്നെങ്കിലും വാഷിങ്ടൺ സുന്ദർ അധികം ക്രിക്കറ്റ് കളിച്ചിരുന്നില്ല.
മലയാളി താരം സഞ്ജു സാംസൺ പ്ലേയിങ് ഇലവനിൽ ഉണ്ടാവുമെന്ന് അജിത് അഗാർക്കർ സൂചന നൽകി. കെ എൽ രാഹുലിനെ ഒഴിവാക്കാനുണ്ടായ കാരണം വിശദീകരിച്ചപ്പോവാണ് അഗാർക്കർ, സഞ്ജുവിനെ കുറിച്ച് സംസാരിച്ചത്.
സഞ്ജുവിന് ഏത് സ്ഥാനത്തും ബാറ്റ് ചെയ്യാനാവുമെന്ന് അഗർക്കർ വ്യക്താക്കി. അദ്ദേഹത്തിന്റെ വാക്കുകൾ... "ഐപിഎല്ലിൽ രാഹുൽ ഓപ്പണറായിട്ടാണ് കളിക്കുന്നത്. അദ്ദേഹത്തെ ഏൽപ്പിക്കുന്ന ജോലി ഗംഭീരമായി പൂർത്തിയാക്കുന്നുമുണ്ട്. ഞങ്ങൾ പ്രധാനമായും മധ്യനിരയിലേക്കുള്ള താരങ്ങളെയാണ് തിരഞ്ഞിരുന്നത്. അവസാനം വരെ ബാറ്റ് വീശാനും ഫിനിഷിങ് കഴിവുള്ള താരങ്ങളേയുമാണ് നോക്കിയത്. അതുകൊണ്ടുതന്നെ സഞ്ജുവും റിഷഭ് പന്തും അതിന് അനുയോജ്യമാണെന്ന് ഞങ്ങൾക്ക് തോന്നി. ബാറ്റിങ് നിരയിൽ എവിടെ വേണമെങ്കിലും സഞ്ജുവിന് ബാറ്റ് ചെയ്യാനാവും. എന്താണ് നമ്മുടെ ആവശ്യം എന്നതിന് അനുസരിച്ചാണ് ടീം തെരഞ്ഞെടുത്തത്." അഗാർക്കർ പറഞ്ഞു.
ഹാർദിക്കിനെ നായക സ്ഥാനത്ത് നിന്ന് മാറ്റിയതിനെ കുറിച്ച് അഗാർക്കർ വ്യക്തമാക്കിയതിങ്ങനെ... "പ്രധാന ടൂർണമെന്റുകളിൽ പരിചയസമ്പന്നായ ക്യാപ്റ്റനെ ലഭിക്കണം. ശരിയാണ് ഹാർദിക് പാണ്ഡ്യ മുമ്പും ഇന്ത്യയെ നയിച്ചിട്ടുണ്ട്. എന്നാൽ ഏകദിന ലോകകപ്പിലെ ഫോം ക്യാപ്റ്റൻസിയും നോക്കുമ്പോൾ രോഹിത്തിലേക്ക് തന്നെ പോവേണ്ടിവന്നു. എന്നാൽ വൈസ് ക്യാപ്റ്റൻസിയെ കുറിച്ച് ചർച്ചകളൊന്നും നടന്നിട്ടില്ല. ഹാർദിക്കിന് പകരം മറ്റൊരാളെ കൊണ്ടുവരിക ബുദ്ധിമുട്ടേറിയ കാര്യമാണ്. ഒരു നേതാവെന്ന നിലയിലും ഓൾറൗണ്ടറെന്ന നിലയിലും അങ്ങനെതന്നെ കാര്യങ്ങൾ." അഗാർക്കർ പറഞ്ഞു.
ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, വിരാട് കോലി, സൂര്യകുമാർ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, യൂസ്വേന്ദ്ര ചാഹൽ, ജസ്പ്രിത് ബുമ്ര, അർഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്.