- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിർണായക മത്സരത്തിൽ മുംബൈയ്ക്ക് 170 റൺസ് വിജയലക്ഷ്യം
മുംബൈ: ഐപിഎല്ലിൽ നിർണായക മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യൻസിന് 170 റൺസ് വിജയലക്ഷ്യം. വാംഖഡെ സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കൊൽക്കത്ത 19.5 ഓവറിൽ എല്ലാവരും പുറത്താവുകയായിരുന്നു. വെങ്കടേഷ് അയ്യർ (52 പന്തിൽ 70), മനീഷ് പാണ്ഡെ (31 പന്തിൽ 42) എന്നിവരുടെ ഇന്നിങ്സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. വെങ്കിടേഷിനും മനീഷ് പാണ്ഡെക്കും പുറമെ ആംഗ്കൃഷ് റഘുവൻഷി (13) മാത്രാണ് രണ്ടക്കം കണ്ട മറ്റുതാരം. മൂന്നു വിക്കറ്റ് വീതം വീഴ്‌ത്തിയ നുവാൻ തുഷാര, ജസ്പ്രീത് ബുമ്ര, രണ്ടു വിക്കറ്റെടുത്ത ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ, ഒരു വിക്കറ്റ് വീഴ്‌ത്തിയ പീയൂഷ് ചൗള എന്നിവരടങ്ങിയ മുംബൈ ബോളിങ് നിരയാണ് കൊൽക്കത്ത ഇന്നിങ്‌സിന്റെ നട്ടെല്ലൊടിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയ്ക്ക് ആദ്യ ഓവറിൽ തന്നെ പ്രഹരമേറ്റു. നാലാം പന്തിൽ ഓപ്പണർ ഫിൽ സോൾട്ട് (3 പന്തിൽ 5) പുറത്തായി. നുവാൻ തുഷാരയാണ് സോൾട്ടിനെ തിലക് വർമയുടെ കൈകളിൽ എത്തിച്ചത്. ഏഴ് ഓവർ പൂർത്തിയാകും മുൻപു തന്നെ നാല് വിക്കറ്റ് കൂടി നഷ്ടപ്പെട്ടതോടെ കൊൽക്കത്ത തകർന്നു. ആംഗ്രിഷ് രഘുവംശി (6 പന്തിൽ 13), ശ്രേയസ് അയ്യർ (4 പന്തിൽ 6), സുനിൽ നരെയ്ൻ (8 പന്തിൽ 8), റിങ്കു സിങ് (9 പന്തിൽ 8) എന്നിവരുടെ വിക്കറ്റാണ് കൊൽക്കത്തയ്ക്ക് അതിവേഗം നഷ്ടപ്പെട്ടത്. 6.1 ഓവറിൽ 57ന് 5 എന്ന നിലയിലായിരുന്നു കൊൽക്കത്ത.
ആറാം വിക്കറ്റിൽ വെങ്കടേഷ് അയ്യർ മനീഷ് പാണ്ഡേ സഖ്യമാണ് കൊൽക്കത്തെ വലിയ നാണക്കേടിൽനിന്നു രക്ഷിച്ചത്. ഇരുവരും ചേർന്ന് 83 റൺസാണ് സ്‌കോർബോർഡിൽ കൂട്ടിച്ചേർത്തത്. 17ാം ഓവറിൽ മനീഷ് പാണ്ഡയെ പുറത്താക്കി ഹാർദിക് പാണ്ഡ്യയാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നീടെത്തിയ ആന്ദ്രെ റസ്സൽ (2 പന്തിൽ 7), രമൺദീപ് സിങ് (4 പന്തിൽ 2), മിച്ചൽ സ്റ്റാർക് (പൂജ്യം) എന്നിവർക്കാർക്കും പിടിച്ചുനിൽക്കാനായില്ല. പത്താമനായി പുറത്തായ വെങ്കടേഷ് അയ്യരാണ് കൊൽക്കത്ത സ്‌കോർ 160 കടത്തിയത്. മൂന്നു സിക്‌സും ആറും ഫോറും അടങ്ങുന്നതായിരുന്നു വെങ്കടേഷിന്റെ ഇന്നിങ്‌സ്.
പരിതാപകരമായിരുന്നു കൊൽക്കത്തയുടെ തുടക്കം. 6.1 ഓവറിൽ അഞ്ചിന് 57 എന്ന നിലയിലായിരുന്നു അവർ. ആദ്യ ഓവറിൽ തന്നെ ഫിൽ സാൾട്ട് (5) മടങ്ങി. മൂന്നാം ഓവറിൽ രഘുവൻഷിയും അതേ ഓവറിൽ ശ്രേയസ് അയ്യരും (6) കൂടാരം കയറി. മൂവരേയും മടക്കിയത് തുഷായായിരുന്നു. സുനിൽ നരെയ്നെ (8) ഹാർദിക് ബൗൾഡാക്കി. റിങ്കു സിംഗാവാട്ടെ പിയൂഷ് ചൗളയ്ക്ക് റിട്ടേൺ ക്യാച്ച് നൽകി. പിന്നീടാണ് ടീമിനെ രക്ഷിച്ച കൂട്ടുകെട്ടുണ്ടായത്.
മനീഷ് - വെങ്കടേഷ് സഖ്യം 83 റൺസ് കൂട്ടിചേർത്തു. ഈ സീസണിൽ ആദ്യമായി അവസരം ലഭിച്ച മനീഷ് അവസരം ശരിക്കും മുതാലാക്കി. 31 പന്തുകൾ നേരിട്ട താരം രണ്ട് വീതം സിക്സും ഫോറും നേടി. പിന്നീടെത്തിയ ആന്ദ്രേ റസ്സൽ (7) റണ്ണൗട്ടായതുകൊൽക്കത്തയ്ക്ക് തിരിച്ചടിയായി. രമൺദീപ് സിങ് (2), മിച്ചൽ സ്റ്റാർക്ക് (0) എന്നിവർക്ക് പിടിച്ചുനിൽക്കാൻ സാധിച്ചതുമില്ല. അവസാന ഓവറിൽ വെങ്കടേഷ് ബൗൾഡായി. ബുമ്രയ്ക്കായിരുന്നു വിക്കറ്റ്. മൂന്ന് സിക്സും ആറ് ഫോറും താരത്തിന്റെ ഇന്നിങ്സിലുണ്ടായിരുന്നു. വൈഭവ് അറോറ (0) പുറത്താവാതെ നിന്നു. മാറ്റമൊന്നുമില്ലാതെയാണ് കൊൽക്കത്ത ഇറങ്ങുന്നത്. മുംബൈ, മുഹമ്മദ് നബിക്ക് പകരം നമൻ ധിറിനെ ടീമിൽ ഉൾപ്പെടുത്തി. രോഹിത് ശർമ ഇംപാക്റ്റ് പ്ലയറായിട്ടാണ് ഇന്ന് കളിക്കാൻ ഇറങ്ങിയത്.