- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈ ഇന്ത്യൻസിൽ ക്യാപ്റ്റനെതിരെ വീണ്ടും 'കലാപക്കൊടി'
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ തോൽവിയോടെ സീസണിന് തുടക്കമിട്ട മുംബൈ ഇന്ത്യൻസ് പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമായി മാറിയതിന്റെ നിരാശയിലാണ് ആരാധകർ. ലോകോത്തര താരനിരയുണ്ടായിട്ടും സീസണിൽ ഉടനീളം മോശം പ്രകടനമാണ് ടീം പുറത്തെടുത്തത്. ഇനി രണ്ട് മത്സരങ്ങൾ കൂടെ മുംബൈയ്ക്ക് അവശേഷിക്കുന്നുമുണ്ട്. എങ്കിലും ടീമിലെ അസ്വസ്ഥതകൾ തുടരുന്നുവെന്നാണ് സൂചനകൾ. ഹാർദ്ദിക്ക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിയിൽ നിരാശരായ താരങ്ങൾ യോഗം ചേർന്നതായി ഇന്ത്യൻ എക്സ്‌പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ് എന്നിവരാണ് ടീം നായകനെതിരെ യോഗം ചേർന്നത്. ഒരു ടീം ഉചിതമായ സമയങ്ങളിൽ ക്യാപ്റ്റന്മാരെ മാറ്റും. അത് കായിക മേഖലയിൽ ആവശ്യമുള്ളതാണ്. ഇതിനെതിരായ നിലപാട് സ്വീകരിക്കുന്നത് തെറ്റായ കീഴ്‌വഴക്കമെന്നാണ് മുംബൈ ഇന്ത്യൻസ് അധികൃതരിൽ ഒരാൾ ഇന്ത്യൻ എക്സ്‌പ്രസിനോട് പറഞ്ഞത്.
ഡൽഹി ക്യാപിറ്റൽസിനെതിരായ സീസണിലെ രണ്ടാം മത്സരത്തിൽ മുംബൈ വിജയിക്കേണ്ടതായിരുന്നു. തിലക് വർമ്മയുടെ ബാറ്റിംഗിൽ ഹാർദ്ദിക്ക് വിശ്വസിച്ചിരുന്നു. അക്‌സർ പട്ടേലിനെതിരെ കൂടുതൽ റൺസ് നേടേണ്ടതായിരുന്നു. എന്നാൽ വിജയിക്കാൻ കഴിയാതിരുന്നതിന് തിലക് വർമ്മയെ ഹാർദ്ദിക്ക് വിമർശിച്ചെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ടൂർണമെന്റിൽ നിന്നും പുറത്തേക്കുള്ള വഴിയിൽ നിൽക്കുന്ന ടീമിന് കൂടുതൽ തലവേദന നൽകുന്ന വിവരങ്ങളാണ് മുംബൈ ക്യാമ്പിൽ നിന്നും പുറത്തുവരുന്നത്. ആകെ 10 ടീമുകളുള്ള ടൂർണമെന്റിൽ 9-ാം സ്ഥാനത്തേക്ക് മുംബൈ പിന്തള്ളപ്പെട്ടതോടെ ഹാർദിക്കിന്റെ ക്യാപ്റ്റൻസിക്ക് കീഴിലുള്ള ടീമിന്റെ പ്രകടനമാണ് സീനിയർ താരങ്ങൾ ചോദ്യം ചെയ്യുന്നത്.
മുംബൈയെ അഞ്ച് ഐപിഎൽ കിരീടങ്ങളിലേക്ക് നയിച്ച നിലവിലെ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയെ നീക്കം ചെയ്യാനുള്ള ടീം മാനേജ്‌മെന്റിന്റെ തീരുമാനം തുടക്കം മുതൽ തന്നെ വ്യാപകമായ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ആദ്യ മത്സരങ്ങളിൽ തന്നെ ഹാർദിക്കിനെതിരായ ആരാധക രോഷത്തിനും പല ഗാലറികളും സാക്ഷിയായി. അങ്ങനെ തുടക്കം തന്നെ കല്ലുകടിയോട് കൂടി ആരംഭിച്ച മുംബൈയുടെ ഈ ഐപിഎൽ സീസണിലെ പരാജയത്തിന് ഹാർദിക്കിന്റെ നേതൃത്വ ശൈലിയാണ് കാരണമെന്ന് മുംബൈയുടെ പ്രധാന കളിക്കാർ അടുത്തിടെ കോച്ചിങ് സ്റ്റാഫിനെ അറിയിച്ചതായാണ് വിവരം.
ഇതൊരു നേതൃത്വ പ്രതിസന്ധിയായിരുന്നില്ല, എന്നാൽ കഴിഞ്ഞ 10 വർഷമായി രോഹിതിന്റെ ക്യാപ്റ്റൻസിയിൽ മുന്നോട്ട് പോയിരുന്ന ടീം ഇപ്പോഴും നായകന്റെ മാറ്റവുമായി പൊരുത്തപ്പെട്ടുവരുന്നതേ ഉള്ളൂ എന്നതിന്റെ സൂചനയാണിതെന്ന് ഏരു ടീം ഒഫീഷ്യൽ പറഞ്ഞു. "നേതൃത്വ മാറ്റം കാണുന്ന ഒരു ടീമിനെ അലട്ടിയേക്കാവുന്ന പ്രശ്നങ്ങളാണ് ഇതൊക്കെ. സ്പോർട്സിൽ ഇത് എല്ലായ്‌പ്പോഴും സംഭവിക്കുന്നു," അദ്ദേഹം പറഞ്ഞു.
ഒരു മത്സരത്തിന് ശേഷം കളിക്കാരും കോച്ചിങ് സ്റ്റാഫുമായി ടീമിന്റെ പോരായ്മകൾ ചർച്ച ചെയ്തതായാണ് വിവരം. ടീമിലെ സീനിയർ താരങ്ങളായ രോഹിത് ശർമ്മ, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ എന്നിവരും ഈ ചർച്ചയിൽ തങ്ങളുടെ അഭിപ്രായങ്ങൾ തുറന്നു പറയുകയും ടീം നന്നായി പ്രവർത്തിക്കാത്തതിന്റെ കാരണങ്ങൾ ചൂണ്ടിക്കാണിക്കുകയും ചെയ്തു.
ഡൽഹി ക്യാപിറ്റൽസിനെതിരായ തോൽവിക്ക് പിന്നാലെ മത്സരത്തിന് ശേഷമുള്ള തന്റെ പ്രതികരണത്തിൽ 'മാച്ച് അവബോധം' ഇല്ലാത്തതിന് ടീമിന്റെ ടോപ് സ്‌കോറർ തിലക് വർമ്മയ്ക്കെതിരെ വിരൽ ചൂണ്ടിക്കൊണ്ട് ഹാർദിക്ക് നടത്തിയ പരാമർശത്തെ തുടർന്നാണ് ഇപ്പോഴത്തെ ടീമിനുള്ളിലെ പടയൊരുക്കമെന്നാണ് വിവരം. "അക്‌സർ പട്ടേൽ ലെഫ്റ്റ് ഹാൻഡ് ബാറ്ററായ തിലകിന് പന്തെറിയുമ്പോൾ, അദ്ദേഹത്തിന് പിന്നാലെ പോകുന്നതാണ് മികച്ച ഓപ്ഷൻ," ഹാർദിക് പറഞ്ഞു. "ഞങ്ങൾക്ക് നഷ്ടമായ ഒരു ചെറിയ ഗെയിം അവബോധം മാത്രമാണിത്. ദിവസാവസാനം, അത് ഞങ്ങൾക്ക് ഗെയിമിനെ നഷ്ടപ്പെടുത്തി.
ഈ സീസണിൽ എംഐയിൽ കാര്യങ്ങൾ അത്ര ശുഭകരമല്ലെന്ന് നേരത്തേ തന്നെ വിദഗ്ദർ അഭിപ്രായപ്പെട്ടിരുന്നു.നൽകി. മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്ക് അടക്കമുള്ളവർ ഇക്കാര്യം പരസ്യമായി പറഞ്ഞിരുന്നു. "മുംബൈ ഡ്രസ്സിങ് റൂമിനുള്ളിൽ തന്നെ വ്യത്യസ്ത ഗ്രൂപ്പുകളുണ്ടെന്നും അവിടെ കാര്യങ്ങൾ അത്ര നന്നായി പോകുന്നില്ലെന്നും ഞാൻ കരുതുന്നു. അവർ ഒരുമിച്ച് കളിക്കുന്നുണ്ടെങ്കിലും ഒരു ടീമായി കളിക്കുന്നില്ല, "ക്ലാർക്ക് പറഞ്ഞു.