ധരംശാല: നിർണായകമായ ഐപിഎൽ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ പഞ്ചാബ് കിങ്‌സിന് 242 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റു ചെയ്ത ബെംഗളൂരു, നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 241 റൺസെടുത്തത്. അർധസെഞ്ചറി നേടിയ വിരാട് കോലി (47 പന്തിൽ 92), രജത് പാട്ടീദാർ (23 പന്തിൽ 55), കാമറൂൺ ഗ്രീൻ (27 പന്തിൽ 46) എന്നിവരുടെ പ്രകടനമാണ് അവർക്ക് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്.

അത്ര മികച്ചതായിരുന്നില്ല ആർസിബിയുടെ തുടക്കം. സ്‌കോർബോർഡിൽ 43 റൺസ് ചേർക്കുന്നതിനിടെ ഫാഫ് ഡു പ്ലെസിസ് (9), വിൽ ജാക്സ് (12) എന്നിവരുടെ വിക്കറ്റുകൾ ആർസിബിക്ക് നഷ്ടമായി. പിന്നീട് കോലി - രജത് സഖ്യമാണ് ആർസിബിയെ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. ഇരുവരും 76 റൺസ് കൂട്ടിചേർത്തു. ഇരുവരും ചേർന്ന് 76 റൺസാണ് സ്‌കോർബോർഡിൽ കൂട്ടിച്ചേർത്തത്. ആറു സിക്‌സും മൂന്നു ഫോറും പായിച്ച പാട്ടീദാർ, 21 പന്തിലാണ് അർധസെഞ്ചറി തികച്ചത്. അതേ ഓവറിൽ തന്നെ സാം കറന് വിക്കറ്റ് സമ്മാനിച്ച് പാട്ടീദാർ മടങ്ങി. എന്നാൽ 10-ാം ഓവറിന്റെ അവസാന പന്തിൽ പടിധാറെ സാം കറൻ പുറത്താക്കി. തുടർന്നെത്തിയ ഗ്രീനും കൊലിക്കൊപ്പം ഗംഭീര കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും 92 റൺസാണ് ചേർത്തത്.

ഇതിനു പിന്നാലെ മത്സരത്തിൽ രസംകൊല്ലിയായ സ്റ്റേഡിയത്തിൽ ആലപ്പഴം വീഴ്ച സംഭവിച്ചതോടെ 15 മിനിറ്റിലേറെ കളി മുടങ്ങി. എന്നാൽ ഇടവേള ബെംഗളൂരു ഇന്നിങ്‌സിന്റെ താളത്തെ ബാധിച്ചില്ല. നാലാം വിക്കറ്റിൽ കോലിഗ്രീൻ സഖ്യവും അതിവേഗം സ്‌കോർ ഉയർത്തി. സീസണിൽ മിന്നും ഫോമിലുള്ള കോലി അഞ്ചാം അർധസെഞ്ചറിയാണ് ഇന്നു കുറിച്ചത്. ആകെ റൺവേട്ട 600 പിന്നിടുകയും ചെയ്തു. ആറു സിക്‌സും ഏഴു ഫോറുമാണ് കോലിയുടെ ബാറ്റിൽനിന്ന് ഇന്നു പിറന്നത്. നാലാം വിക്കറ്റിൽ കോലിയും ഗ്രീനും ചേർന്ന് 92 റൺസാണ് കൂട്ടിച്ചേർത്തത്. 18ാം ഓവറിൽ കോലി പുറത്താകുമ്പോൾ ബെംഗളൂരു സ്‌കോർ 211ൽ എത്തിയിരുന്നു.

പിന്നീടെത്തിയ ദിനേശ് കാർത്തിക് (7 പന്തിൽ 18), മഹിപാൽ ലോംറോർ (പൂജ്യം) എന്നിവർക്ക് കാര്യമായ സംഭാവന നൽകാതിരുന്നതിനാലാണ് ബെംഗളൂരു സ്‌കോർ 250 കടക്കാതിരുന്നത്.അവസാന ഓവറിൽ മാത്രം മൂന്നു വിക്കറ്റുകൾ വീഴ്‌ത്തി പഞ്ചാബ് പിടിമുറുക്കുകയും ചെയ്തു. പഞ്ചാബിനായി ഹർഷൽ പട്ടേൽ മൂന്നു വിക്കറ്റും വിധ്വത് കവേരപ്പ രണ്ടും അർഷ്ദീപ് സിങ്, സാം കറൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.