ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗിലെ ജീവൻ മരണ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ ചെന്നൈ സൂപ്പർ കിങ്‌സിന് 219 റൺസ് വിജയ ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബെംഗളൂരു 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 218 റൺസെടുത്തു. ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസി അർധ സെഞ്ചറി നേടി. 39 പന്തുകൾ നേരിട്ട ഡുപ്ലേസി 54 റൺസെടുത്തു. ഓപ്പണിങ് ബാറ്റർ വിരാട് കോലി 29 പന്തിൽ 47 റൺസെടുത്തു.

ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആർസിബിക്ക് ഫാഫ് ഡു പ്ലെസിസ് (39 പന്തിൽ 54), വിരാട് കോലി (29 പന്തിൽ 47), രജത് പടിധാർ (23 പന്തിൽ 41), കാമറൂൺ ഗ്രീൻ (17 പന്തിൽ പുറത്താവാതെ 38) എന്നിവരുടെ ഇന്നിങ്സുകളാണ് ആർസിബിയെ കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത്. പ്ലേ ഓഫിലെത്തുന്ന നാലാമത്തെ ടീമിനെ മത്സരത്തിലൂടെ അറിയാൻ സാധിക്കും. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയൽസ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നിവരാണ് ഇതുവരെ പ്ലേ ഓഫ് ഉറപ്പാക്കിയ ടീമുകൾ.

ഹോം ഗ്രൗണ്ടിൽ നിർണായക മത്സരത്തിന് ഇറങ്ങിയ ആർസിബിക്ക് മികച്ച തുടക്കമാണ് ഓപ്പണർമാർ നൽകിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ ഇരുവരും ചേർന്ന് അടിച്ചത് 78 റൺസ്. പവർപ്ലേയിൽ 42 റൺസാണ് ബെംഗളൂരു നേടിയത്. മിച്ചൽ സാന്റ്‌നറിന്റെ പന്തിൽ ഡാരിൽ മിച്ചൽ ക്യാച്ചെടുത്ത് കോലിയെ പുറത്താക്കി. സ്‌കോർ 113 ൽ നിൽക്കെ ഡുപ്ലേസി റൺഔട്ടായി. പിന്നാലെയെത്തിയ രജത് പട്ടീദാറും കാമറൂൺ ഗ്രീനും തകർത്തടിച്ചതോടെ ആർസിബി സ്‌കോർ അതിവേഗം കുതിച്ചു. 23 പന്തിൽ 41 റൺസെടുത്ത രജത് പട്ടീദാറിനെ ഷാർദൂൽ ഠാക്കൂറാണു പുറത്താക്കിയത്.

മഴയ്ക്ക് ശേഷം ആർസിബി ബാറ്റ് ചെയ്യാൻ അൽപം ബുദ്ധിമുട്ടി. പത്ത് ഓവർ പൂർത്തിയാവുന്നതിന് മുമ്പ് കോലി ടങ്ങുകയും ചെയ്തു. മിച്ചൽ സാന്റ്നറുടെ പന്തിൽ ലോംഗ് ഓണിൽ ഡാരിൽ മിച്ചലിന് ക്യാച്ച് നൽകിയാണ് കോലി മടങ്ങുന്നത്. തുടർന്നെത്തിയ പടിധാറും മികച്ച പ്രകടനം പുറത്തെടുത്തു.

എന്നാൽ 13-ാം ഓവറിൽ ഫാഫ് അംപയറുടെ വിവാദ തീരുമാനത്തിൽ മടങ്ങി. സാന്റ്നറുടെ പന്തിൽ റണ്ണൗട്ടാവുകയായിരുന്നു താരം. തുടർന്നെത്തിയ ഗ്രീനും നിർണായക സംഭാവന നൽകി. മധ്യ ഓവറുകളിൽ നന്നായി കളിച്ച ശേഷം പടിധാറും മടങ്ങി. ദിനേശ് കാർത്തിക് (6 പന്തിൽ 14), ഗ്ലെൻ മാക്സ്വെൽ (5 പന്തിൽ 16) എന്നിവരുടെ ഇന്നിങ്സാണ് സ്‌കോർ 200 കടക്കാൻ സഹായിച്ചത്. മഹിപാൽ ലോംറോൺ (0) ഗ്രീനിനൊപ്പം പുറത്താവാതെ നിന്നു.

ടോസ് നേടിയ ചെന്നൈ ക്യാപ്റ്റൻ റുതുരാജ് ഗെയ്കവാദ് ആദ്യം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് ചെന്നൈ ഇറങ്ങിയത്. മൊയീൻ അലിക്ക് പകരം മിച്ചൽ സാന്റ്നർ ടീമിലെത്തി. ആർസിബി വിൽ ജാക്സിന് പകരം ഗ്ലെൻ മാക്സ്വെല്ലിനേയും ഉൾപ്പെടുത്തി. ഡുപ്ലെസിസ് പുറത്തായത് വിവാദ തീരുമാനത്തിൽ? ബാറ്റ് ക്രീസിലുണ്ടെന്നും ഇല്ലെന്നും വാദം; വീണ്ടും അംപയറിങ് വിവാദം