- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എലിമിനേറ്റർ പോരാട്ടത്തിൽ രാജസ്ഥാന് 173 റൺസ് വിജയലക്ഷ്യം
അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിലെ എലിമിനേറ്റർ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ രാജസ്ഥാൻ റോയൽസിന് 173 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ആർസിബി, നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 172 റൺസെടുത്തത്. നാല് ഓവറിൽ പതിനാറ് റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത ട്രെന്റ് ബോൾട്ട്, മൂന്നു വിക്കറ്റ് വീഴ്‌ത്തിയ ആവേശ് ഖാൻ, ഒരോവറിൽ തന്നെ രണ്ടു വിക്കറ്റ് വീഴ്‌ത്തിയ അശ്വിൻ എന്നിവരുടെ ബോളിങ് മികവിലാണ് ആർസിബിയെ രാജസ്ഥാൻ താരതമ്യേന ചെറിയ സ്‌കോറിൽ ഒതുക്കിയത്.
35 റൺസെടുത്ത രജത് പാടീദാറും 34 റൺസെടുത്ത വിരാട് കോലിയും 32 റൺസെടുത്ത മഹിപാൽ ലോംറോറുമാണ് ആർസിബിക്കായി ബാറ്റിംഗിൽ തിളങ്ങിയത്. രാജസ്ഥാനുവേണ്ടി ആവേശ് ഖാൻ 44 റൺസിന് മൂന്നും അശ്വിൻ 19 റൺസിന് രണ്ടും വിക്കറ്റെടുത്തു.
ടോസിലെ നഷ്ടത്തിന് പിന്നാലെ ക്രീസിലെത്തിയ ആർസിബിക്ക് ക്യാപ്റ്റൻ ഫാഫ് ഡപ്ലെസിയും വിരാട് കോലിയും ചേർന്ന് തകർപ്പൻ തുടക്കമാണ് നൽകിയത്. ട്രെന്റ് ബോൾട്ട് ഒഴികെയുള്ള ബൗളർമാരെയെല്ലാം തല്ലിപ്പരത്തിയ ഇരവരും 4.4 ഓവറിൽ ആർസിബിയെ 37 റൺസിലെത്തിച്ചു. എന്നാൽ ട്രെന്റ് ബോൾട്ടിന്റെ പന്തിൽ ഡൂപ്ലെസിയെ(17) റൊവ്മാൻ പവൽ പറന്നു പിടിച്ച് ആർസിബിക്ക് ആദ്യ പ്രഹരമേൽപ്പിച്ചു. വിരാട് കോലിയും കാമറൂൺ ഗ്രീനും ചേർന്ന് ആർസിബിയെ 50 കടത്തിയെങ്കിലും ചാഹലിനെ സിക്‌സ് പറത്താനുള്ള കോലിയുടെ(33)ശ്രമം ബൗണ്ടറിയിൽ ഡൊണോവൻ ഫെരേരയുടെ കൈകളിലൊതുങ്ങി.
കാമറൂൺ ഗ്രീൻ(27) തകർത്തടിക്കാൻ തുടങ്ങുമ്പോഴേക്കും ആർ അശ്വിൻ മടക്കി. അഞ്ച് റൺസെടുത്ത് നിൽക്കെ അശ്വിന്റെ പന്തിൽ ധ്രുവ് ജുറെൽ കൈവിട്ടതോടെ ജീവൻ ലഭിച്ച രജത് പാടീദാർ തകർത്തടിച്ചതോടെ ആർസിബിക്ക് പ്രതീക്ഷയായി. എന്നാൽ ഗ്രീൻ മടങ്ങിയതിന് പിന്നാലെ ക്രീസിലെത്തിയ ഗ്ലെൻ മാക്‌സ്വെൽ(0) ഗോൾഡൻ ഡക്കായി നിരാശപ്പെടുത്തിയതോടെ ആർസിബി പതിമൂന്നാം ഓവറിൽ 97-4 എന്ന സ്‌കോറിൽ പതറി. രജത് പാടീദാറും മഹിപാൽ ലോംറോറും പ്രതീക്ഷ നൽകിയെങ്കിലും ആവേശ് ഖാനെ സിക്‌സ് പറത്തിയതിന് പിന്നാലെ രജത് പാടീദാർ(22 പന്തിൽ 34) അമിതാവേശത്തിൽ വീണു. 122-5ലേക്ക് വീണ ആർസിബി പകച്ചു നിൽക്കെ അടുത്ത പന്തിൽ ദിനശ് കാർത്തിക് വിക്കറ്റിന് മുന്നിൽ കുടുങ്ങിയെങ്കിലും അമ്പയറുടെ അബദ്ധത്തിൽ ജീവൻ കിട്ടി. കാർത്തിക്കും ലോംറോറും ചേർന്ന് ആർസിബിയെ പതിനെട്ടാം ഓവറിൽ 150 കടത്തി.
പത്തൊമ്പാതം ഓവറിൽ മഹിപാൽ ലോംറോറിനെയും(17 പന്തിൽ 32) വീഴ്‌ത്തി ആവേശ് മൂന്ന് വിക്കറ്റ് തികച്ചു. അവസാവ രണ്ടോവറിൽ 28 റൺസ് കൂടി എടുത്ത് സ്വപ്നിൽ സിംഗും കരണഅ ശർമയും ചേർന്ന് ആർസിബിയെ 172 റൺസിലെത്തിച്ചു.