ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ഫൈനൽ പോരാട്ടത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് നിർണായക ടോസ്. ഹൈദരാബാദ് ക്യാപ്റ്റൻ പാറ്റ് കമിൻസ് ആദ്യം ബാറ്റു ചെയ്യാൻ തീരുമാനിച്ചു. രാജസ്ഥാൻ റോയൽസിനെ രണ്ടാം ക്വാളിഫയറിൽ തോൽപിച്ച ടീമിൽ ഒരു മാറ്റവുമായാണ് ഹൈദരാബാദ് ഫൈനലിന് ഇറങ്ങുന്നത്. അബ്ദുൽ സമദിനു പകരം സ്പിന്നർ ഷഹബാസ് അഹമ്മദ് കളിക്കും.

അതേസമയം ആദ്യ ക്വാളിഫയറിൽ ഹൈദരാബാദിനെ തോൽപിച്ച ടീമിൽ മാറ്റമില്ലാതെയാണ് കൊൽക്കത്ത കളിക്കുന്നത്. ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തിലെ പേസർമാരെ തുണയ്ക്കുന്ന പിച്ചിലാണ് ഫൈനൽ പോരാട്ടം. ടോസ് കിട്ടിയിരുന്നെങ്കിൽ ബൗളിങ് തിരഞ്ഞെടുക്കുമായിരുന്നുവെന്ന് കൊൽക്കത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യർ വ്യക്തമാക്കി.

കൊൽക്കത്ത, ഹൈദരാബാദ് ടീമുകളുടെ നേർക്കുനേർ പോരാട്ടങ്ങളുടെ കണക്കിലേക്ക് വന്നാൽ. ഇരുടീമും 27 കളിയിൽ ഏറ്റുമുട്ടി. കൊൽക്കത്തയ്ക്ക് വ്യക്തമായ ആധിപത്യമാണ് ഹൈദരാബാദിനെതിരെ ഉള്ളത്. കൊൽക്കത്ത പതിനെട്ട് കളിയിൽ ജയിച്ചപ്പോൾ ഹൈദരാബാദിന് ജയിക്കാനായത് ഏഴ് കളിയിൽ മാത്രം. ഹൈദരാബാദിന്റെ ഉയർന്ന് സ്‌കോർ 228 റൺസും കുറഞ്ഞ സ്‌കോർ 115 റൺസുമാണ്. കൊൽക്കത്തയുടെ ഉയർന്ന സ്‌കോർ 208 റൺസാണ്. കുറഞ്ഞ സ്‌കോർ 101 റൺസും.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേയിങ് ഇലവൻ റഹ്‌മാനുല്ല ഗുർബാസ് (വിക്കറ്റ് കീപ്പർ), സുനിൽ നരെയ്ൻ, വെങ്കടേഷ് അയ്യർ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), റിങ്കു സിങ്, ആന്ദ്രെ റസ്സൽ, രമൺദീപ് സിങ്, മിച്ചൽ സ്റ്റാർക്ക്, വൈഭവ് അറോറ, ഹർഷിത് റാണ, വരുൺ ചക്രവർത്തി.

സൺറൈസേഴ്‌സ് ഹൈദരാബാദ് പ്ലേയിങ് ഇലവൻ ട്രാവിസ് ഹെഡ്, അഭിഷേക് ശർമ, രാഹുൽ ത്രിപാഠി, എയ്ഡൻ മാർക്രം, നിതീഷ് റെഡ്ഡി, ഹെന്റിച് ക്ലാസൻ (വിക്കറ്റ് കീപ്പർ), ഷഹബാസ് അഹമ്മദ്, പാറ്റ് കമിൻസ് (ക്യാപ്റ്റൻ), ഭുവനേശ്വർ കുമാർ, ജയ്‌ദേവ് ഉനദ്ഘട്ട്, ടി. നടരാജൻ.