- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിക്കറ്റിന്റെ ഏതെങ്കിലും ഒരു ഫോർമാറ്റിൽ നിന്ന് വിരമിച്ചേക്കുമെന്ന് മിച്ചൽ സ്റ്റാർക്ക്
ചെന്നൈ: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കിരീട നേട്ടത്തിൽ ഫൈനലിലടക്കം നിർണായക പങ്കുവഹിച്ചതിന് പിന്നാലെ കരിയറിൽ വമ്പൻ പ്രഖ്യാപനത്തിലേക്ക് ഓസ്‌ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക്. ഫ്രാഞ്ചൈസി ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധിക്കുന്നതിന്റെ ഭാഗമായി ക്രിക്കറ്റിന്റെ ഏതെങ്കിലും ഒരു ഫോർമാറ്റിൽ നിന്ന് വിരമിച്ചേക്കുമെന്നും അത് ഏകദിന ക്രിക്കറ്റായിരിക്കാനാണ് സാധ്യതയെന്നും സ്റ്റാർക്ക് പറഞ്ഞു.
ഐപിഎൽ ലേലത്തിൽ 24.75 കോടിയെന്ന റെക്കോർഡ് തുകക്ക് കൊൽക്കത്ത ടീമിലെത്തിയ സ്റ്റാർക്കിന് സീസണിന്റെ തുടക്കത്തിൽ മികവ് കാട്ടാനായിരുന്നില്ല. എന്നാൽ ഹൈദരാബാദിനെ ക്വാളിഫയറിലും ഫൈനലിലും മികവ് കാട്ടിയ സ്റ്റാർക്ക് നിർണായക പ്രകടനം പുറത്തെടുത്തിരുന്നു. സീസണിൽ 17 വിക്കറ്റാണ് സ്റ്റാർക്ക് കൊൽക്കത്തക്കായി എറിഞ്ഞിട്ടത്. ഫൈനൽ പോരാട്ടത്തിന് പിന്നാലെയാണ് കരിയറിലെ നിർണായക തീരുമാനത്തിലേക്ക് സ്റ്റാർക്ക് കടക്കാൻ തയ്യാറെടുക്കുന്നത്.
കഴിഞ്ഞ ഒമ്പത് വർഷമായി ഓസ്‌ട്രേലിയൻ ക്രിക്കറ്റിനാണ് ഞാൻ കൂടുതൽ പ്രാധാന്യം നൽകിയത്. ശരീരത്തിന് ആവശ്യമായ വിശ്രമം നൽകാനും കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവിടാനുമായി ഫ്രാഞ്ചൈസി ക്രിക്കറ്റിൽ നിന്ന് പലപ്പോഴും പിന്മാറിയിട്ടുണ്ട്. ഇനി മുന്നോട്ട് പോകുമ്പോൾ കരിയറിന്റെ അവാസാനത്തോട് അടുക്കുന്ന ഞാൻ ഏതെങ്കിലും ഒരു ഫോർമാറ്റ് ഉപേക്ഷിക്കാനാണ് സാധ്യത.
ഏകദിന ലോകകപ്പ് ഏറെ ദൂരെ ആയതിനാൽ ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്ന കാര്യം ആലോചിക്കുമെന്നും അതോടെ ഫ്രാഞ്ചൈസി ക്രിക്കറ്റിൽ കളിക്കാൻ കൂടുതൽ സമയം ലഭിക്കുമെന്നും ഐപിഎല്ലിൽ കൊൽക്കത്തയുടെ കിരീടനേട്ടത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സ്റ്റാർക്ക് പറഞ്ഞു. ഫൈനലിൽ 14 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത സ്റ്റാർക്ക് ബൗളിംഗിൽ തിളങ്ങിയിരുന്നു.
ഐപിഎല്ലിൽ കളിച്ചത് ടി20 ലോകകപ്പിനുള്ള മികച്ച മുന്നൊരുക്കമായെന്നും ലോകകപ്പിൽ കളിക്കുന്ന മറ്റ് ടീമുകളിലെ കളിക്കാർക്കും ഐപിഎല്ലിൽ കളിച്ചത് വലിയ ഗുണം ചെയ്യുമെന്നും സ്റ്റാർക്ക് പറഞ്ഞു. അടുത്തവർഷത്തെ മത്സരക്രമത്തെക്കുറിച്ച് ഇപ്പോൾ അറിയില്ലെങ്കിലും കൊൽക്കത്തക്കായി കളിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും സ്റ്റാർക്ക് വ്യക്തമാക്കി.