- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിരാട് കോലി യു എസിൽ എത്തുക വെള്ളിയാഴ്ച; മൂന്നാം നമ്പറിൽ സഞ്ജു സാംസൺ
ന്യൂഡൽഹി: ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് സൂപ്പർതാരം വിരാട് കോലി വെള്ളിയാഴ്ച എത്തിച്ചേരുമെന്ന് റിപ്പോർട്ട്. ലോകകപ്പ് ടീമിലെ 14 താരങ്ങളും റിസർവ് ലിസ്റ്റിലുള്ള നാലു താരങ്ങളും അമേരിക്കയിലെത്തി പരിശീലനം തുടങ്ങിയെങ്കിലും ഐപിഎല്ലിന് ശേഷം ചെറിയൊരു ഇടവേള എടുത്ത കോലി ഞായറാഴ്ച ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ഒരേയൊരു സന്നാഹ മത്സരത്തിൽ പങ്കെടുത്തേക്കില്ലെന്നാണ് സൂചന. വിരാട് കോലി നിലവിൽ നാട്ടിൽ കുടുംബത്തോടൊപ്പമാണ്. കഴിഞ്ഞ ദിവസം ഭാര്യ അനുഷ്‌ക ശർമയ്ക്കും മുൻ താരം സഹീർ ഖാനുമൊപ്പം വിരാട് കോലി മുംബൈയിലെ ഹോട്ടലിൽ എത്തിയിരുന്നു.
അതേ സമയം വെള്ളിയാഴ്ച കോലി യുഎസിലെത്തുമെന്നു സൂചനയുണ്ട്. അങ്ങനെയാണെങ്കിലും ദീർഘയാത്രയ്ക്കുശേഷം ജൂൺ ഒന്നിനു ബംഗ്ലാദേശിനെതിരെ നടക്കുന്ന ഇന്ത്യയുടെ ഏക സന്നാഹ മത്സരത്തിൽ കോലി കളിച്ചേക്കില്ല. വിരാട് കോലി ലോകകപ്പിൽ കളിക്കാനായി എപ്പോൾ ഇന്ത്യൻ ടീമിനൊപ്പം ചേരുമെന്ന കാര്യത്തിൽ ബിസിസിഐ ഇതുവരെ വ്യക്തത വരുത്തിയിരുന്നില്ല.
30ന് കോലി അമേരിക്കയിലേക്ക് തിരിക്കുമെന്നായിരുന്നു നേരത്തെ വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ഇത് അൽപം കൂടി നീണ്ടേക്കാമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകളിൽ പറയുന്നത്. കഴിഞ്ഞ ദിവസം ഭാര്യ അനുഷ്‌ക ശർമക്കും മുൻ താരം സഹീർ ഖാനുമൊപ്പം വിരാട് കോലി മുംബൈയിലെ ഹോട്ടലിൽ എത്തിയിരുന്നു.
മെയ് 22നാണ് കോലി ഐപിഎൽ എലിമിനേറ്ററിൽ കളിച്ചത്. ഇതിനുശേഷം ക്വാളിഫയറിലും ഫൈനലിലുമെല്ലാം കളിച്ച സഞ്ജു സാംസൺ, യുസ്വേന്ദ്ര ചാഹൽ, യശസ്വി ജയ്‌സ്വാൾ, ആവേശ് ഖാൻ റിങ്കു സിങ് എന്നിവരെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ അമേരിക്കയിലെത്തി ടീമിനൊപ്പം ചേർന്നിരുന്നു. മുബൈ ഇന്ത്യൻസ് നായകനായ ഹാർദ്ദിക് പാണ്ഡ്യയും ലണ്ടനിൽ നിന്നെത്തി ടീമിനൊപ്പം ചേർന്നു.
അഞ്ചിന് അയർലൻഡിനെതിരെ ആണ് ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം. ഇതിന് മുമ്പ് മാത്രമെ വിരാട് കോലി ഇന്ത്യൻ ടീമിനൊപ്പം ചേരു എന്നാണ് റിപ്പോർട്ട്. ഇതോടെ ഞായറാഴ്ച ബംഗ്ലാദേശിനെതിരെ നടക്കുന്ന ഇന്ത്യയുടെ ഏക സന്നാഹ മത്സരത്തിൽ വിരാട് കോലി കളിക്കില്ലെന്ന കാര്യം ഉറപ്പായി. വിരാട് കോലി കളിച്ചില്ലെങ്കിൽ മൂന്നാം നമ്പറിൽ ഐപിഎല്ലിൽ ഇതേ സ്ഥാനത്ത് തിളങ്ങിയ മലയാളി താരം സഞ്ജു സാംസണ് അവസരമൊരുങ്ങും.
കോലി കളിക്കില്ലെങ്കിൽ സന്നാഹമത്സരത്തിൽ ഇന്ത്യയുടെ പ്ലേയിങ് ഇലവനിലും അതനുസരിച്ച് മാറ്റം വന്നേക്കാം. വിരാട് കോലിക്കു പകരം മൂന്നാം നമ്പറിൽ സഞ്ജു സാംസൺ ഇറങ്ങിയേക്കും. വിക്കറ്റ് കീപ്പറായ ഋഷഭ് പന്ത് തന്നെയാകും പ്ലെയിങ് ഇലവനിലുണ്ടാകുക. ഓപ്പണർമാരായി ക്യാപ്റ്റൻ രോഹിത് ശർമയും യശ്വസി ജയ്‌സ്വാളും. ഐപിഎലിലിൽ ഓപ്പണറായി തിളങ്ങിയ കോലിയെ ടൂർണമെന്റിൽ ജയ്സ്വാളിനു പകരം ഓപ്പണറാക്കണമെന്ന് ആവശ്യമുയർന്നെങ്കിലും അതിനുള്ള സാധ്യത കുറവാണ്. നാലാം പൊസിഷനിൽ സൂര്യകുമാർ യാദവിന്റെ സ്ഥാനം ഉറപ്പാണ്. ഓൾറൗണ്ടറായി വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ടീമിലുണ്ടാകും.
സന്നാഹ മത്സരായതിനാൽ പരമാവധി താരങ്ങൾക്ക് ബാറ്റിംഗിന് അവസരം കൊടുക്കുമെന്നാണ് കരുതുന്നത്. സ്പിന്നിനെ തുണയ്ക്കുന്ന യുഎസിലെ പിച്ചിൽ മൂന്നു സ്പിന്നർമാരുമായിട്ടാകും ഇന്ത്യ ഇറങ്ങുക. അങ്ങനെയെങ്കിൽ രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ് എന്നിവർക്കാകും അവസരം. പേസർമാരായി ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജുമാകും പ്ലേയിങ് ഇലവനിലുണ്ടാകുക. ഗ്രൂപ്പ് റൗണ്ടിൽ ഇന്ത്യയുടെ 3 മത്സരങ്ങൾ നടക്കുന്ന ന്യൂയോർക്ക് നാസോ കൗണ്ടി സ്റ്റേഡിയമാണ് സന്നാഹ മത്സരത്തിന്റെയും വേദി. ജൂൺ 5ന് അയർലൻഡിനെതിരെയാണ് ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം. അഞ്ചിന് അയർലൻഡിനെതിരായ മത്സരം കഴിഞ്ഞാൽ ഒമ്പതിനാണ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടം.