- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഞ്ജു വേണ്ട; വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത് മതിയെന്ന് ഗാംഗുലിയും ഗാവസ്കറും
ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിന്റെ സന്നാഹ മത്സരത്തിൽ രോഹിത് ശർമയ്ക്ക് ഒപ്പം സഞ്ജു സാംസണായിരുന്നു ഇന്ത്യയുടെ ഓപ്പണറായി എത്തിയത്. പതിവുപോലെ യശ്വസി ജയ്‌സ്വാളിനെ പ്രതീക്ഷിച്ചെങ്കിലും ആരാധകരെ ഞെട്ടിച്ച മാറ്റമായിരുന്നു സഞ്ജുവിന്റെ ഓപ്പണർ സ്ഥാനം. എന്നാൽ ലഭിച്ച അവസരം സഞ്ജുവിന് മുതലാക്കാനായില്ല. ബംഗ്ലാദേശിനെതിരെ അഞ്ച് പന്തുകൾ നേരിട്ട താരത്തിന് ഒരു റൺസ് മാത്രമാണ് നേടാനായത്. എന്നാൽ സഞ്ജുവിനെ പുറത്താക്കിയ അമ്പറയറുടെ തീരുമാനം വിവാദമായിരുന്നു.
അതിനിടെ അയർലൻഡിനെതിരായ മത്സരത്തിൽ രോഹിത് ശർമയ്ക്ക് ഒപ്പം ആര് ഇന്നിങ്‌സ് ഓപ്പൺ ചെയ്യുമെന്ന ആകാംക്ഷയിലാണ് ആരാധകർ. വിരാട് കോലി - രോഹിത് ശർമ സഖ്യം ഓപ്പൺ ചെയ്യണമെന്ന് ഒരുപക്ഷം. അതുമല്ല, രോഹിത് - യശസ്വി ജയ്സ്വാൾ സഖ്യം ഓപ്പൺ ചെയ്യണമെന്ന് മറ്റൊരു വാദം. ഐപിഎൽ ഓപ്പണറായി കളിച്ച കോലി മികച്ച ഫോമിലായിരുന്നു. ഓറഞ്ച് ക്യാപ് സ്വന്തമാക്കിയതും കോലിയായിരുന്നു. ഐപിഎല്ലിൽ ജയ്സ്വാളിന് ഫോമിലാവാൻ സാധിച്ചിരുന്നില്ല.
ട്വന്റി 20 ലോകകപ്പിൽ രോഹിത് ശർമ്മയ്ക്കൊപ്പം വിരാട് കോലി ഓപ്പൺ ചെയ്യണമെന്ന് ഇന്ത്യയുടെ മുൻനായകൻ സൗരവ് ഗാംഗുലി. ഐപിഎല്ലിൽ ട്വന്റി 20 ലോകകപ്പിൽ രോഹിത് ശർമയ്ക്കൊപ്പം വിരാട് കോലി ഓപ്പൺ ചെയ്യണമെന്ന് ഇന്ത്യയുടെ മുൻനായകൻ സൗരവ് ഗാംഗുലി. മുപ്പത്തിയഞ്ചുകാരനായ കോലി ഐപിഎല്ലിൽ ആർസിബിക്കായി ഓപ്പൺ ചെയ്ത കോലി സീസണിലെ ടോപ് സ്‌കോററായിരുന്നു. 15 കളിയിൽ 741 റൺസാണ് നേടിയത്. ഒരു സെഞ്ച്വറിയും അഞ്ച് അർധസെഞ്ച്വറിയും ഇതിൽ ഉൾപ്പെടുന്നു.
പുറത്താവാതെ നേടിയ 113 റൺസാണ് ഉയർന്ന സ്‌കോർ. ഐപിഎല്ലിൽ കളിച്ച അതേ സ്വാതന്ത്ര്യത്തോടെ ലോകകപ്പിലും കോലി കളിച്ചാൽ ഇന്ത്യക്ക് ഏറെ ഗുണം ചെയ്യും. ടീമിലെ ഏറ്റവും മികച്ച താരമായ കോലി മികവിലേക്ക് എത്തേണ്ടത് ഇന്ത്യക്ക് അനിവാര്യമാണെന്നും ഗാംഗുലി പറഞ്ഞു. വിക്കറ്റ് കീപ്പറായി റിഷഭ് പന്തിനെയാണ് ഇന്ത്യ കളിപ്പിക്കേണ്ടതെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു. നന്നായി കീപ്പ് ചെയ്യുന്ന പന്ത് സ്പെഷ്യൽ ടാലന്റാണെന്നും പന്തിന്റെ ബാറ്റിങ് മികവ് ടീമിന് ഗുണം ചെയ്യുമെന്നും ഗാംഗുലി പറഞ്ഞു.
ലോകകപ്പിൽ ഋഷഭ് പന്ത് തന്നെ ഇന്ത്യയുടെ വിക്കറ്റ് കീപ്പറാകണമെന്ന അഭിപ്രായമാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർക്കുമുള്ളത്. വിക്കറ്റ ്കീപ്പറുടെ റോളിൽ സഞ്ജു സാംസണെക്കാളും മിടുക്കൻ ഋഷഭ് പന്ത് ആണെന്ന് ഒരു സ്പോർട്സ് മാധ്യമത്തോട് സുനിൽ ഗാവസ്‌കർ വ്യക്തമാക്കി. "വിക്കറ്റ് കീപ്പിങ്ങിലെ മികവു നോക്കുകയാണെങ്കിലും സഞ്ജു സാംസണെക്കാൾ മികച്ച താരം ഋഷഭ് പന്താണ്. നമ്മൾ ബാറ്റിങ്ങിനെക്കുറിച്ചല്ല ഇവിടെ സംസാരിക്കുന്നത്. പക്ഷേ താരത്തെ പരിഗണിക്കുമ്പോൾ ബാറ്റിങ് മികവുകൂടി നോക്കേണ്ടിവരും." ഗാവസ്‌കർ ഒരു സ്പോർട്സ് മാധ്യമത്തോടു പ്രതികരിച്ചു.
"കഴിഞ്ഞ കുറച്ചു മത്സരങ്ങളായി ഋഷഭ് പന്ത് നന്നായി ബാറ്റു ചെയ്യുന്നുണ്ട്. സഞ്ജു സാംസൺ അങ്ങനെയല്ല." സുനിൽ ഗാവസ്‌കർ വ്യക്തമാക്കി. ട്വന്റി20 ലോകകപ്പിനു മുൻപ് ഇന്ത്യ കളിച്ച ഏക സന്നാഹ മത്സരത്തിൽ തിളങ്ങാൻ സഞ്ജു സാംസണിനു കഴിഞ്ഞിരുന്നില്ല. രോഹിത് ശർമയ്‌ക്കൊപ്പം ഓപ്പണറായി ഇറങ്ങിയ സഞ്ജു ആറു പന്തുകളിൽനിന്ന് ഒരു റൺസ് മാത്രമെടുത്തു പുറത്തായിരുന്നു. അതേസമയം ഋഷഭ് പന്ത് അർധ സെഞ്ചറി തികച്ചു.
32 പന്തുകൾ നേരിട്ട ഋഷഭ് പന്ത് 53 റൺസാണു നേടിയത്. അർധ സെഞ്ചറിക്കു പിന്നാലെ 'റിട്ടയേഡ് ഹർട്ടായി' താരം മടങ്ങുകയായിരുന്നു. മൂന്നാം നമ്പരിൽ ബാറ്റിങ്ങിന് ഇറങ്ങിയ പന്ത് നാലു വീതും സിക്‌സുകളും ഫോറുകളുമാണു ബൗണ്ടറി കടത്തിയത്. ഹാർദിക് പാണ്ഡ്യ (23 പന്തിൽ 40), സൂര്യകുമാർ യാദവ് (18 പന്തിൽ 31) എന്നിവരും ബാറ്റിങ്ങിൽ തിളങ്ങി.
മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 182 റൺസാണു നേടിയത്. മറുപടി ബാറ്റിങ്ങിൽ വെസ്റ്റിൻഡീസിന് ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 122 റൺസെടുക്കാൻ മാത്രമാണു സാധിച്ചത്. ഇന്ത്യയ്ക്ക് 60 റൺസിന്റെ വിജയം. ജൂൺ അഞ്ചിന് അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് പോരാട്ടം.
ഇന്ത്യൻ ടീം: രോഹിത് ശർമ്മ, യശസ്വി ജയ്സ്വാൾ, വിരാട് കോലി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, റിഷഭ് പന്ത്, സഞ്ജു സാംസൺ, അർഷ്ദീപ് സിങ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.