- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടോസ് ഇന്ത്യക്ക്, അയർലൻഡ് ആദ്യം ബാറ്റ് ചെയ്യും
ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ അയർലൻഡിനെതിരേ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുത്തു. ഇന്ത്യയ്ക്കായി രോഹിത്തിനൊപ്പം വിരാട് കോലിയാകും ഇന്നിങ്സ് ഓപ്പൺ ചെയ്യുക. സഞ്ജു സാംസണും യശസ്വി ജയ്സ്വാളും പ്ലേയിങ് ഇലവനിലില്ല.
റിഷഭ് പന്ത് വിക്കറ്റ് കീപ്പറാവും. കുൽദീപ് യാദവ്, യശസ്വി ജയ്സ്വാൾ, യൂസ്വേന്ദ്ര ചാഹൽ എന്നിവരും പ്ലേയിങ് ഇലവനിൽ ഇല്ല. രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ എന്നിവർ ടീമിൽ ഉൾപ്പെട്ടു. ബൗളിങ് ഓപ്ഷനുകൾ കൂടുതൽ ഉൾപ്പെടുത്തിയാണ് ഇന്ത്യ ടീമിനെ ഒരുക്കിയിരിക്കുന്നത്. ടീമിലെ ഏഴു പേർ പന്തെറിയുന്നവരാണ്.
ഇന്ത്യൻ ടീം: രോഹിത് ശർമ, വിരാട് കോലി, ഋഷഭ് പന്ത്, സൂര്യകുമാർ യാദവ്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്.
അയർലൻഡ്: പോൾ സ്റ്റിർലിങ് (ക്യാപ്റ്റൻ), ആൻഡ്രൂ ബാൽബിർണി, ലോർക്കൻ ടക്കർ (വിക്കറ്റ് കീപ്പർ), ഹാരി ടെക്ടർ, കർട്ടിസ് കാംഫർ, ജോർജ്ജ് ഡോക്രെൽ, ഗാരെത് ഡെലാനി, മാർക്ക് അഡയർ, ബാരി മക്കാർത്തി, ജോഷ്വ ലിറ്റിൽ, ബെഞ്ചമിൻ വൈറ്റ്.
നേരത്തേ സന്നാഹ മത്സരത്തിൽ ബംഗ്ലാദേശിനെ 60 റൺസിന് തോൽപ്പിച്ച ഇന്ത്യ അയർലൻഡിനെതിരേ വമ്പൻ ജയമാണ് സ്വപ്നം കാണുന്നത്. പേസ് ബോളർമാർക്കും സ്പിന്നർമാർക്കും ഒരുപോലെ ആനുകൂല്യം ലഭിക്കുന്ന പിച്ചാണ് നാസോ കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിലേത്.
രാജ്യാന്തര ട്വന്റി20 മത്സരങ്ങളിൽ ഇതുവരെ 8 തവണ ഇന്ത്യയും അയർലൻഡും നേർക്കുനേർ മത്സരിച്ചു. ഇതിൽ 7 തവണയും ജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു. ഒരു മത്സരം മഴമൂലം ഉപേക്ഷിച്ചു. ട്വന്റി20 ലോകകപ്പിൽ ഒരു തവണ മാത്രമേ ഇരു ടീമുകളും ഏറ്റമുട്ടിയിട്ടുള്ളൂ. 2009ൽ നടന്ന മത്സരത്തിൽ 8 വിക്കറ്റിന് ഇന്ത്യ ജയിച്ചു.
സ്റ്റാർ സ്പോർട്സിലും ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാനാനും. മൊബൈൽ ഉപയോക്താക്കൾക്ക് ഹോട്സ്റ്റാറിൽ സൗജന്യമായി മത്സരം കാണാനാവും. അയർലൻഡിനെ ഇന്ത്യക്ക് ലാഘവത്തോടെ നേരിടനാവില്ല. നാസൗ സ്റ്റേഡിയത്തിലെ ഡ്രോപ്പ് ഇൻ പിച്ചിന്റെ പ്രവചനാതീത സ്വഭാവം ഇന്ത്യയെ ആശങ്കപ്പെടുത്തുന്നുണ്ട്.
തിങ്കളാഴ്ച നടന്ന ദക്ഷിണാഫ്രിക്ക-ശ്രീലങ്ക മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 76 റൺസിന് ഓൾ ഔട്ടായെങ്കിലും ദക്ഷിണാഫ്രിക്കയുടെ വിജയവും അത്ര എളുപ്പമായിരുന്നില്ല. ഐപിഎല്ലിലേതുപോലെ വലിയ സ്‌കോർ മത്സരങ്ങളായിരിക്കില്ല ഇത്തവണ ടി20 ലോകകപ്പിൽ കാണാനാകുക എന്നതിന്റെ സൂചനകൾ ഇപ്പോൾ തന്നെ ധാരാളമുണ്ട്.