- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കളിക്കേണ്ടത് ടീമിന് വേണ്ടി, വ്യക്തിഗത നേട്ടങ്ങൾക്കല്ല'; വിമർശിച്ച് ഷുഐബ് അക്തർ
ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ യുഎസിനോടേറ്റ തോൽവി അക്ഷരാർഥത്തിൽ പാക്കിസ്ഥാനെ ഞെട്ടിച്ചിരുന്നു. തോൽവിയുടെ പശ്ചാത്തലത്തിൽ ടീമിനെതിരേ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ പേസർ ഷുഐബ് അക്തർ. ടീമിന് വേണ്ടിയാണ് കളിക്കേണ്ടതെന്നും വ്യക്തിഗത നേട്ടങ്ങൾക്കുവേണ്ടിയല്ലെന്നുമാണ് അക്തറിന്റെ വിമർശനം. ട്വിറ്ററിലൂടെയാണ് അക്തർ പാക്കിസ്ഥാനെതിരേ ആഞ്ഞടിച്ചത്.
അതേ സമയം ഇന്ത്യയ്ക്കെതിരേ ജയിക്കാനായില്ലെങ്കിൽ പാക്കിസ്ഥാന്റെ സൂപ്പർ എട്ട് പ്രവേശനം ദുഷ്‌കരമാകും. ആദ്യ മത്സരത്തിൽ യു.എസിനോട് തോറ്റതാണ് ടീമിനെ പ്രതിസന്ധിയിലാക്കിയത്. ഈ ലോകകപ്പ് ക്യാപ്റ്റൻ ബാബർ അസമിനും പാക്കിസ്ഥാൻ ടീമിനും നിർണായകമാണ്.
കഴിഞ്ഞവർഷം ഇന്ത്യയിൽനടന്ന ഏകദിന ലോകകപ്പിൽ പ്രാഥമികഘട്ടത്തിൽ പുറത്തായതോടെ ബാബർ അസമിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. സന്നാഹമത്സരത്തിൽ ബംഗ്ലാദേശിനെ തകർത്ത ഇന്ത്യ, ലോകകപ്പിലെ ആദ്യമത്സരത്തിൽ അയർലൻഡിനെ എട്ടുവിക്കറ്റിന് തോൽപ്പിച്ചിരുന്നു.
ആദ്യ മത്സരം തോറ്റ പാക്കിസ്ഥാൻ കരുത്തരായ ഇന്ത്യയ്ക്കെതിരേ ജയിച്ച് തിരിച്ചുവരവാണ് മോഹിക്കുന്നത്. അതേ സമയം ഇന്ത്യ രണ്ടാം ജയമാണ് ലക്ഷ്യമിടുന്നത്.