- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൂപ്പർ എട്ടിൽ മിന്നും ജയത്തോടെ ഇന്ത്യ; അഫ്ഗാനെ തകർത്തത് 47 റൺസിന്
ബാർബഡോസ്; ട്വന്റി20 ലോകകപ്പ് സൂപ്പർ എട്ടിൽ തകർപ്പൻ ജയത്തോടെ തുടക്കമിട്ട് ഇന്ത്യ. അഫ്ഗാനിസ്ഥാനെ 47 റൺസിനാണ് ഇന്ത്യ തകർത്തുവിട്ടത്. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്താൻ 20 ഓവറിൽ 134 റൺസെടുക്കുന്നതിനിടെ പുറത്തായി. ബാറ്റിങ്ങിൽ സൂര്യകുമാർ യാദവും ബൗളിങ്ങിൽ ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ് എന്നിവരും ഇന്ത്യക്കായി തിളങ്ങി. അർധ സെഞ്ചറി നേടിയ സൂര്യകുമാർ യാദവാണു കളിയിലെ താരം. 22ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 182 റൺസ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. സൂര്യകുമാർ യാദവിന്റെ (53) ഇന്നിങ്‌സാണ് മികച്ച ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഹാർദിക് പാണ്ഡ്യ (32) നിർണായക പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗിൽ അഫ്ഗാൻ 20 ഓവറിൽ 134ന് എല്ലാവരും പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് നേടിയ ജസ്പ്രിത് ബുമ്ര, അർഷ്ദീപ് സിങ് എന്നിവരാണ് അഫ്ഗാനെ തകർത്തത്. നാല് ഓവറിൽ ഏഴ് റൺസ് മാത്രമാണ് ബുമ്ര വിട്ടുകൊടുത്തത്. കുൽദീപ് യാദവ് രണ്ടും അക്ഷർ പട്ടേൽ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി. 20 പന്തിൽ 26 റൺസെടുത്ത അസ്മത്തുല്ല ഒമർസായിയാണ് അഫ്ഗാന്റെ ടോപ് സ്‌കോറർ.
മോശമായിരുന്നു അഫ്ഗാന്റെ തുടക്കം. 23 റൺസെടുക്കുന്നതിനിടെ അവർക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. റഹ്‌മാനുള്ള ഗുർബാസ് (11), ഇബ്രാഹിം സദ്രാൻ (8), ഹസ്രതുള്ള സസൈ (2) എന്നിവരാണ് പുറത്തായത്. ഗുൽബാദിൻ നെയ്ബ് (17), അസ്മതുള്ള ഒമർസായ് (26), നജീബുള്ള സദ്രാൻ (19), മുഹമ്മദ് നബി (14), റാഷിദ് ഖാൻ (2), നവീൻ ഉൽ ഹഖ് (0), നൂർ അഹമ്മദ് (12), നവീൻ ഉൽ ഹഖ് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. ഫസൽഹഖ് ഫാറൂഖി (4) എന്നിവർ പുറത്താവാതെ നിന്നു. കൃത്യമായ ഇടവേളകളിൽ വിക്കറ്റു വീഴ്‌ത്തിയ ഇന്ത്യൻ ബോളർമാർ മറുപടി ബാറ്റിങ്ങിൽ അഫ്ഗാനിസ്ഥാനു യാതൊരു സാധ്യതയും അനുവദിച്ചിരുന്നില്ല.
നാലോവറിൽ ഏഴ് റൺസ് മാത്രം വിട്ടുകൊടുത്ത് അഫ്ഗാന്റെ നാലു വിക്കറ്റുകളാണ് ബുംറ പിഴുതത്. ഓപ്പണർമാരും ടൂർണമെന്റിൽ മിന്നുന്ന ഫോമിലുമുള്ള റഹ്‌മാനുള്ള ഗുർബാസ് (8 പന്തിൽ 11), ഹസ്റത്തുള്ള സർസായ് (4 പന്തിൽ 2) എന്നിവരെ മടക്കി ബുംറ ആദ്യംതന്നെ അഫ്ഗാന്റെ മനോവീര്യം കെടുത്തി. അർഷ്ദീപ് സിങ് നാലോവറിൽ 36 റൺസ് വഴങ്ങി 3 വിക്കറ്റ് നേടി.
അർധ സെഞ്ചറിയുമായി സൂര്യകുമാർ യാദവ് തിളങ്ങിയ മത്സരത്തിൽ ഇന്ത്യ നേടിയത് എട്ടു വിക്കറ്റ് നഷ്ടത്തിൽ 181 റൺസ്. മുൻനിര റൺസ് കണ്ടെത്താൻ പാടുപെട്ടപ്പോൾ മധ്യനിരയുടെ തകർപ്പൻ ബാറ്റിങ്ങാണ് ടീം ഇന്ത്യയ്ക്കു രക്ഷയായത്. 28 പന്തുകൾ നേരിട്ട സൂര്യ 53 റൺസെടുത്തു പുറത്തായി. മൂന്നു സിക്‌സുകളും അഞ്ചു ഫോറുകളുമാണ് താരം അടിച്ചത്. ഹാർദിക് പാണ്ഡ്യ 24 പന്തിൽ 32 റൺസെടുത്തു. തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ രോഹിത് ശർമയെ (13 പന്തിൽ എട്ട്) നഷ്ടമായ ഇന്ത്യ പതുക്കെയാണു താളം കണ്ടെത്തിയത്. പവർപ്ലേയിൽ (ആറ് ഓവറുകൾ) ഇന്ത്യ നേടിയത് 47 റൺസ്.
ഓപ്പണിങ് സഖ്യം പരാജയപ്പെട്ടതോടെ കോലിക്കു കൂട്ടായി ഋഷഭ് പന്തെത്തി. നാലു ഫോറുകൾ അടിച്ച ഋഷഭ് 11 പന്തിൽ 20 റൺസെടുത്തു. പിന്നാലെ വിരാട് കോലിയും (24 പന്തിൽ 24), ശിവം ദുബെയും (ഏഴു പന്തിൽ 10) പുറത്തായത് ഇന്ത്യയ്ക്കു തിരിച്ചടിയായി. സൂര്യകുമാർ യാദവിനൊപ്പം ഹാർദിക് പാണ്ഡ്യയും ചേർന്നതോടെയാണ് ഇന്ത്യൻ റണ്ണൊഴുക്കിനു വേഗം കൂടിയത്. 12.2 ഓവറിൽ ഇന്ത്യ 100 തൊട്ടു. 27 പന്തുകളിൽ സൂര്യ കുമാർ യാദവ് അർധ സെഞ്ചറിയിലെത്തി. തൊട്ടുപിന്നാലെ ഫസൽഹഖ് ഫറൂഖിയുടെ പന്തിൽ മുഹമ്മദ് നബി ക്യാച്ചെടുത്ത് സൂര്യയെ മടക്കി.
18ാം ഓവറിൽ നവീൻ ഉൾ ഹഖിനെ ബൗണ്ടറി കടത്താൻ ശ്രമിച്ച പാണ്ഡ്യയ്ക്കു പിഴച്ചു. ബൗണ്ടറി ലൈനിൽവച്ച് അസ്മത്തുല്ല ഒമർസായി ക്യാച്ചെടുത്ത് പാണ്ഡ്യയെ പുറത്താക്കി. രവീന്ദ്ര ജഡേജയും (ഏഴു റൺസ്) നിരാശപ്പെടുത്തി. ആറു പന്തുകൾ നേരിട്ട അക്ഷർ പട്ടേൽ 12 റൺസെടുത്തു. അഫ്ഗാനിസ്ഥാനു വേണ്ടി ഫസൽഹഖ് ഫറൂഖി, ക്യാപ്റ്റൻ റാഷിദ് ഖാൻ എന്നിവർ മൂന്നു വിക്കറ്റുകൾ വീതം വീഴ്‌ത്തി.
രക്ഷകനായി സൂര്യകുമാർ
മന്ദത നിറഞ്ഞ പിച്ചിൽ രോഹിത്തും കോലിയും ആക്രമിച്ചുകളിക്കുന്നതിൽ പരാജയപ്പെട്ടിടത്താണ് സൂര്യകുമാർ കത്തിപ്പടർന്നത്. ഒൻപതാം ഓവറിൽ ക്രീസിലെത്തിയ താരം 17-ാം ഓവറിൽ മടങ്ങുമ്പോൾ ടീം സ്‌കോർ 150-ലെത്തിയിരുന്നു. മറുപുറത്ത് ഹാർദിക് പാണ്ഡ്യ സൂര്യകുമാറിന് യോജിച്ച കൂട്ടായി പ്രവർത്തിച്ചു. 24 പന്തിൽ 32 റൺസാണ് ഹാർദിക്കിന്റെ സമ്പാദ്യം. രണ്ട് സിക്‌സും മൂന്ന് ബൗണ്ടറിയും ഉൾപ്പെടുന്നു. ഇരുവരും ചേർന്ന് 31 പന്തിൽ 60 റൺസ് ചേർത്തു.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയുടേത് പതിഞ്ഞ തുടക്കമായിരുന്നു. ടീം സ്‌കോർ 11-ൽ നിൽക്കേ രോഹിത് പുറത്തായി (13 പന്തിൽ 8). ഫസൽഹഖ് ഫാറൂഖിയുടെ പന്തിൽ റാഷിദ് ഖാൻ ക്യാച്ച് ചെയ്ത് മടക്കുകയായിരുന്നു. പിന്നാലെ ഋഷഭ് പന്തെത്തി സ്‌കോർ വേഗം വർധിപ്പിച്ചു. പവർ പ്ലേയിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 47 റൺസായിരുന്നു ടീം സ്‌കോർ.
ആക്രമിച്ചു കളിച്ച പന്തിനെ ഏഴാം ഓവറിൽ റാഷിദ് ഖാനെത്തി പുറത്താക്കി (11 പന്തിൽ 20). കോലിയും പന്തും ചേർന്ന് രണ്ടാംവിക്കറ്റിൽ കെട്ടിയുയർത്തിയത് 43 റൺസ്. റാഷിദ് ഖാന്റെ അടുത്ത ഓവറിൽ കോലിയും മടങ്ങി (24 പന്തിൽ 24). പത്തോവറിൽ 79 റൺസിന് മൂന്ന് എന്ന നിലയിലായിരുന്നു ഇന്ത്യൻ സ്‌കോർ. 11-ാം ഓവറിൽ ശിവം ദുബെയും (7 പന്തിൽ 10) പുറത്തായതോടെ ഇന്ത്യ വീണ്ടും തകർച്ചയെ അഭിമുഖീകരിച്ചു. പിന്നീടാണ് സൂര്യകുമാറും ഹാർദിക്കും രക്ഷാപ്രവർത്തനം നടത്തിയത്.