- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൂപ്പർ 8 പോരാട്ടത്തിലും മഴക്കളി; ബംഗ്ലാദേശിനെ കീഴടക്കി ഓസ്‌ട്രേലിയ
സെന്റ് ലൂസിയ: ട്വന്റി 20 ലോകകപ്പിലെ സൂപ്പർ 8 പോരാട്ടത്തിൽ മഴ വീണ്ടും വില്ലനായി എത്തിയെങ്കിലും ബംഗ്ലാദേശിനെ 28 റൺസിന് വീഴ്‌ത്തി ഓസ്‌ട്രേലിയ. തകർപ്പൻ ജയത്തോടെ ഗ്രൂപ്പ് ഒന്നിൽ ഇന്ത്യയെ മറികടന്ന് ഒന്നാമതെത്തി. ബംഗ്ലാദേശിനെതിരെ 141 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്‌ട്രേലിയ 11.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 100 റൺസിലെത്തി നിൽക്കെ മഴ കളി തടസപ്പെടുത്തി. പീന്നീട് മത്സരം തുടരാനാവാതെ വന്നതോടെ ഡക്വർത്ത് ലൂയിസ് നിയമപ്രകാരം ഓസ്‌ട്രേലിയ 28 റൺസിന് ജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. സ്‌കോർ ബംഗ്ലാദേശ് 20 ഓവറിൽ 140-8, ഓസ്‌ട്രേലിയ 11.2 ഓവറിൽ 100-2.
ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം ആ ഘട്ടത്തിൽ ഓസീസിന് 72-റൺസാണ് ജയിക്കാൻ വേണ്ടിയിരുന്നത്. അതോടെ സൂപ്പർ എട്ട് മത്സരം ജയത്തോടെ തുടങ്ങാൻ മാർഷിനും സംഘത്തിനുമായി. ബംഗ്ലാദേശ് ഉയർത്തിയ 141 റൺസ് വിജയലക്ഷ്യത്തിലേക്ക് വെടിക്കെട്ടോടെയാണ് ഓസീസ് തുടങ്ങിയത്. അടിച്ചുകളിച്ച ഓപ്പണർമാരായ ഡേവിഡ് വാർണറും ട്രാവിസ് ഹെഡും പവർപ്ലേയിൽ തന്നെ മത്സരം ഓസ്ട്രേലിയയ്ക്ക് അനുകൂലമാക്കി.
ആദ്യ ആറ് ഓവറിൽ ടീം വിക്കറ്റ് നഷ്ടമില്ലാതെ 59-റൺസെടുത്തു. ഏഴാം ഓവറിനിടെ മഴയെത്തിയതോടെ കളി തടസ്സപ്പെട്ടു. കുറച്ച് സമയത്തിന് ശേഷം മത്സരം പുനരാരംഭിച്ചു. പിന്നാലെ ഓസ്ട്രേലിയയ്ക്ക് ആദ്യ വിക്കറ്റും നഷ്ടമായി. ട്രാവിസ് ഹെഡിനെ റിഷാദ് ഹൊസ്സൈൻ പുറത്താക്കി,. 21 പന്തിൽ നിന്ന് 31 റൺസാണ് ഹെഡിന്റെ സമ്പാദ്യം.
വൺഡൗണായി ഇറങ്ങിയ നായകൻ മിച്ചൽ മാർഷും വേഗം കൂടാരം കയറി. ഇത്തവണയും റിഷാദ് ഹൊസ്സൈനാണ് വിക്കറ്റെടുത്തത്. ആറ് പന്ത് നേരിട്ട താരത്തിന് ഒരു റൺ മാത്രമാണ് നേടാനായത്. പിന്നീട് ഗ്ലെൻ മാക്സ്വെല്ലുമായി ചേർന്ന് വാർണർ ഓസീസ് സ്‌കോർ ഉയർത്തി. ടീം സ്‌കോർ 100-ൽ നിൽക്കേ വീണ്ടും മഴയെത്തി. കളി തുടരാനാവാതെ വന്നതോടെ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം മത്സരം ഓസീസ് വിജയിച്ചതായി പ്രഖ്യാപിച്ചു.
ജയത്തോടെ ഗ്രൂപ്പ് ഒന്നിൽ ഇന്ത്യയെ മറികടന്ന് ഓസ്‌ട്രേലിയ നെറ്റ് റൺറേറ്റിന്റെ കരുത്തിൽ ഒന്നാമത് എത്തി. ഓസീസിന് പ്ലസ് ടു.471 നെറ്റ് റൺറേറ്റും ഇന്നലെ അഫ്ഗാനെ 47 റൺസിന് തോൽപ്പിച്ച ഇന്ത്യക്ക് പ്ലസ് ടു.350 നെറ്റ് റൺറേറ്റുമാണുള്ളത്. മഴ മൂലം കളി തടസപ്പെടുമ്പോൾ 72 റൺസായിരുന്നു ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം ഓസീസിന് ജയിക്കാൻ വേണ്ടിയിരുന്നത്.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 140 റൺസെ നേടാനായുള്ളു. 36 പന്തിൽ 41 റൺസെടുത്ത ക്യാപ്റ്റൻ ഷാന്റോ, 28 പന്തിൽ 40 റൺസെടുത്ത തൗഹിദ് ഹൃദോയ്, 25 പന്തിൽ 16 റൺസെടുത്ത ലിറ്റൺ ദാസ്, ഏഴ് പന്തിൽ 13 റൺസെടുത്ത ടസ്‌കിൻ അഹമ്മദ് എന്നിവർ മാത്രമെ ബംഗ്ലാദേശ് നിരയിൽ രണ്ടക്കം കടന്നുള്ളു. ഓസീസിനായി കമിൻസ് ഹാട്രിക്ക് അടക്കം 29 റൺസിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ആദം സാംപ 24 റൺസിന് രണ്ട് വിക്കറ്റെടുത്തു.