ബാർബഡോസ്: ട്വന്റി 20 ക്രിക്കറ്റ് ഫോർമാറ്റിൽ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റർമാരിലൊരാളാണ് സൂര്യകുമാർ യാദവ്. ഐസിസി റാങ്കിംഗിൽ സ്ഥിരതയോടെ മുന്നിൽ തുടരുന്ന താരം പ്രകടനത്തിലെ ആധികാരികതകൊണ്ടാണ് നേട്ടം തുടരുന്നത്. അത് ഒരിക്കൽ കൂടി അടിവരയിടുന്ന പ്രകടനമാണ് അഫ്ഗാനെതിരേ കാഴ്ചവെച്ചത്. നിർണായകമായ സൂപ്പർ എട്ട് മത്സരത്തിൽ അർധസെഞ്ചുറി നേടിയ താരം കളിയിലെ താരവുമായി. അതോടെ മറ്റൊരു റെക്കോഡിനൊപ്പമെത്താനും സൂര്യകുമാറിനായി.

മൂന്നാം ഓവറിൽ രോഹിത്തും പവർപ്ലേക്ക് തൊട്ടുപിന്നാലെ ഏഴാം ഓവറിൽ റിഷഭ് പന്തും മടങ്ങിയതിന് പിന്നാലെയാണ് സൂര്യകുമാർ ക്രീസിലെത്തിയത്. ഏഴോവറിൽ ടീം 54-2 എന്ന ഘട്ടത്തിലെത്തി നിൽക്കുമ്പോഴാണ് സൂര്യകുമാർ സൂര്യ ക്രീസിലെത്തിയതിന് ബാറ്റിംഗിന് ഇറങ്ങിയത്. പിന്നാലെ വിരാട് കോലി കൂടി പുറത്തായതോടെ ഒമ്പതാം ഓവറിൽ 63-3 എന്ന നിലയിൽ ഇന്ത്യ പതറി.

എന്നാൽ സ്വതസിദ്ധമായ ശൈലിയിൽ തകർത്തടിച്ച സൂര്യകുമാർ യാദവ് ഇന്ത്യയുടെ സമ്മർദ്ദമകറ്റി. ഇതിനിടെ ടീം സ്‌കോർ 100 കടക്കും മുമ്പ് ശിവം ദുബെ കൂടി പുറത്തായെങ്കിലും ഹാർദ്ദിക്കും സൂര്യയും ചേർന്ന് ഇന്ത്യ സുരക്ഷിത സ്‌കോറിലേക്ക് നയിച്ച. വിക്കറ്റുകൾ നഷ്ടമാകുമ്പോഴും സ്‌കോറിങ് വേഗം കാത്ത സൂര്യയുടെ പ്രകടനമാണ് ഇന്ത്യക്ക് മികച്ച സ്‌കോർ ഉറപ്പാക്കിയത്. 26 പന്തിൽ അർധസെഞ്ചുറിയിലെത്തിയ സൂര്യകുമാർ 28 പന്തിൽ 53 റൺസെടുത്ത് പുറത്തായി.

പിന്നാലെ പതിവ് ശൈലിയിൽ ബാറ്റേന്തിയ സൂര്യകുമാർ ഇന്ത്യയെ കരകയറ്റി. 28 പന്തിൽ നിന്ന് 53 റൺസെടുത്താണ് താരം മടങ്ങിയത്. അപ്പോഴേക്കും ഇന്ത്യൻ സ്‌കോർ 150-ലെത്തിയിരുന്നു. അഞ്ച് ഫോറും മൂന്ന് സിക്സറുമടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്.

മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും സൂര്യകുമാറായിരുന്നു. അതോടെ അന്താരാഷ്ട്ര ടി20 ഫോർമാറ്റിൽ ഏറ്റവും കൂടുതൽ തവണ 'പ്ലെയർ ഓഫ് ദ മാച്ചാ'കുന്ന താരമെന്ന നേട്ടവും സൂര്യകുമാർ സ്വന്തമാക്കി. 15-തവണയാണ് താരം 'പ്ലെയർ ഓഫ് ദ മാച്ചാ'കുന്നത്. വിരാട് കോലിയും 15-തവണ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. വിരാട് കോലി 113-ഇന്നിങ്സുകളെടുത്തെങ്കിൽ സൂര്യകുമാറിന് വേണ്ടി വന്നത് വെറും 61-ഇന്നിങ്സ് മാത്രം.

ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ തവണ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട കളിക്കാരനെന്ന വിരാട് കോലിയുടെ റെക്കോർഡിനൊപ്പവും സൂര്യയെത്തി. വിരാട് കോലി 120 മത്സരങ്ങളിൽ നിന്നാണ് 15 തവണ കളിയിലെ താരമായതെങ്കിൽ സൂര്യകുമാർ അതിന്റെ പകുതി മത്സരത്തിൽ നിന്നാണ് റെക്കോർഡ് സ്വന്തമാക്കിയത്.