നെയ്ബിന്റെ പേശീവലിവ് അഭിനയമോ? വിമർശിച്ച് മുൻ താരങ്ങൾ
- Share
- Tweet
- Telegram
- LinkedIniiiii
ന്യൂഡൽഹി: ട്വന്റി 20 ലോകകപ്പിലെ സൂപ്പർ എട്ട് അവസാന മത്സരത്തിൽ ബംഗ്ലാദേശിനെ കീഴടക്കി സെമി ഫൈനൽ ബർത്ത് ഉറപ്പിച്ചതിന്റെ ആഘോഷത്തിലാണ് അഫ്ഗാനിസ്ഥാൻ താരങ്ങളും ആരാധകരും. ചരിത്രത്തിലാദ്യമായാണ് അഫ്ഗാൻ സെമിയിലേക്ക് മുന്നേറുന്നത്. അതേ സമയം മത്സരത്തെ തടസ്സപ്പെടുത്തിയ മഴയും താരങ്ങളുടെ അതിരുവിട്ട പെരുമാറ്റവും പിരിമുറക്കുവുമടക്കം ഏറെ നാടകീയ മുഹൂർത്തങ്ങൾക്കാണ് ആരാധകർ സാക്ഷ്യം വഹിച്ചത്.
മത്സരത്തിനിടെ അഫ്ഗാൻ ഓൾറൗണ്ടർ ഗുൽബാദിൻ നെയ്ബ് പേശീവലിവെന്നും പറഞ്ഞ് മൈതാനത്ത് കിടന്നത് വലിയ വിമർശനത്തിനും ട്രോളുകൾക്കും വഴിവെച്ചിരുന്നു. ടീമിനോട് സമയം വൈകിക്കാൻ അഫ്ഗാൻ കോച്ച് ജോനാഥൻ ട്രോട്ട് ആവശ്യപ്പെട്ട ഉടൻ സ്ലിപ്പിൽ ഫീൽഡ് ചെയ്തിരുന്ന നെയ്ബ് പരിക്കേറ്റ് വീഴുകയായിരുന്നു. നെയ്ബിന്റെത് അഭിനയമാണോ എന്ന സംശയമാണ് മുൻ താരങ്ങളടക്കം ഉയർത്തുന്നത്.
മത്സരത്തിലെ 12ാം ഓവറിലായിരുന്നു പരിക്കേറ്റ് നെയ്ബ് നിലത്തുവീണത്. മഴയെത്തുന്നത് കണ്ട് അഫ്ഗാന്റെ കോച്ച് ജോനാഥൻ ട്രോറ്റ് കളി പതുക്കയാക്കാൻ നിർദ്ദേശം നൽകിയതിന് പിന്നാലെയായിരുന്നു നെയ്ബിന്റെ വീഴ്ച. ആ സമയത്ത് ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം വിജയിയെ നിശ്ചയിക്കുകയാണെങ്കിൽ അഫ്ഗാൻ രണ്ട് റൺസിന് ജയിക്കുമായിരുന്നു. എന്നാൽ, ഒരു മൂന്ന് റൺ കൂടി അധികമായെടുത്താൻ വിജയം ബംഗ്ലാദേശിന് ലഭിക്കുമായിരുന്നു. ഇത് തടയാനാണ് അഫ്ഗാൻ കോച്ച് കളി പതുക്കെയാക്കാൻ നിർദേശിച്ചത്.
സ്പിന്നർ നൂർ അഹമ്മദാണ് ഈ ഓവർ ബൗൾ ചെയ്തത്. ബംഗ്ലാദേശ് അപ്പോൾ ഏഴു വിക്കറ്റിനു 82 റൺസെന്ന നിലയിലായിരുന്നു. 37 റൺസോടെ ലിറ്റൺ ദാസും ഒരു റണ്ണുമായി തൻസിബ് ഹസനുമായിരുന്നു ക്രീസിൽ. നൂറിന്റെ ഓവർ പുരോഗമിക്കവെയാണ് നാലാമത്തെ ബോളിനു ശേഷം ചാറ്റൽ മഴയെത്തിയത്. മൽസരം ഈ ഘട്ടത്തിൽ തടസ്സപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്താൽ അഫ്ഗാനാണ് ജയിക്കുക.
കാരണം ഡെക്ക്വർത്ത് ലൂയിസ് നിയമപ്രകാരം ആ സമയത്തു അഫ്ഗാൻ രണ്ടു റൺസിനു മുന്നിലായിരുന്നു. ഇതു മനസ്സിലാക്കിയ അഫ്ഗാൻ കോച്ച് ജൊനാതൻ ട്രോട്ട് ബൗണ്ടറി ലൈനനിന് അലികിൽ നിന്നു അഫ്ഗാൻ താരങ്ങളോടു കാര്യങ്ങൾ സ്ലോയാക്കൂയെന്നു ആംഗ്യം കാണിക്കുകയായിരുന്നു. ഈ സമയത്തു നെയ്ബ് സ്ലിപ്പിൽ ഫീൽഡ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു.
കോച്ചിന്റെ നിർദേശമെത്തിയ ഉടൻ സഹതാരങ്ങളെ പോലും അതിശയിപ്പിച്ച് നെയ്ബ് പരിക്കേറ്റതുപോലെ വീണു. നെയ്ബ് അഭിനയിക്കുകയാണെന്ന സംശയം ഉയർന്നതിന് പിന്നാലെ മഴയെത്തി. സഹായികളുടെ തോളിൽ കയ്യിട്ട് മുടന്തിയാണ് താരം ഫീൽഡിൽ നിന്നും മടങ്ങിയത്. പിന്നീട് മഴമാറിയപ്പോൾ പ്രശ്നങ്ങളൊന്നുമില്ലാതെ നായിബ് കളിക്കാനെത്തിയതാണ് വിവാദങ്ങൾക്ക് കാരണമായത്. ഇതുമായി ബന്ധപ്പെട്ട് നിരവധി പേർ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. അക്കുട്ടത്തിൽ രസകരമായ പ്രതികരണം മുൻ ന്യൂസിലാൻഡ് കളിക്കാരനായ ഇയാൻ സ്മിത്തിന്റേതാണ്.
തനിക്ക് നായിബിന്റെ ഡോക്ടറെ കാണാൻ ആഗ്രഹമുണ്ടെന്നായിരുന്നു ഇയാൻ സ്മിത്തിന്റെ പ്രതികരണം. ഇത്രയും പെട്ടെന്ന് വേദന മാറ്റാൻ കഴിയുമെങ്കിൽ ആ ഡോക്ടർക്ക് തന്റെ ആറുമാസമായുള്ള മുട്ടുവേദനയും പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും നായിബ് എട്ടാമത്തെ അദ്ഭുതമാണെന്നും അദ്ദേഹം പറഞ്ഞു.
ഗുൽബദിൻ നയ്ബിനെതിരേ ഇന്ത്യൻ സ്റ്റാർ സ്പിന്നർ ആർ അശ്വിനും രംഗത്തെത്തി. മഴ പല തവണ രസം കെടുത്തിയ ത്രില്ലിങ് മാച്ചിനിടെയായിരുന്നു ഗ്രൗണ്ടിൽ നാടകീയ രംഗങ്ങൾ. ഇതിനെതിരേ വലിയ വിമർശനങ്ങളും പരിഹാസങ്ങളുമാണ് നെയ്ബ് നേരിടുന്നത്. അദ്ദേഹത്തെ അശ്വിനും വെറുതെവിട്ടില്ല.
ഗുൽബദിൻ നെയ്ബിനു ചുവപ്പ് കാർഡ് കൊടുക്കൂയെന്നാണ് പൊട്ടിച്ചിരിക്കുന്ന മൂന്ന് ഇമോജികളോടൊപ്പം അശ്വിൻ എക്സിൽ കുറിച്ചത്. ഫുട്ബോളിൽ ഈ തരത്തിൽ ഗ്രൗണ്ടിൽ വ്യാജ പരിക്ക് അഭിനയിക്കാറുള്ള താരങ്ങളെ പലപ്പോഴു റഫറി ചുവപ്പ് നൽകി കളിയിൽ നിന്നും പുറത്താക്കാറുണ്ട്. സമാനമായി നെയ്ബിനെയും ചുവപ്പ് കാർഡ് കൊടുത്ത് പുറത്താക്കണമന്നാണ് തമാശരൂപേണ അശ്വിൻ ആവശ്യപ്പെട്ടിരിക്കുന്നത്.
മഴനിയമം പ്രകാരം ബംഗ്ലാദേശിനെ എട്ട് റൺസിന് തോൽപിച്ച് അഫ്ഗാൻ ചരിത്ര വിജയം സ്വന്തമാക്കിയപ്പോൾ നെയ്ബ് വേഗത്തിൽ ഓടുന്നത് നാടകീയ സംഭവങ്ങൾക്ക് ശേഷം കാണാമായിരുന്നു. ലോകകപ്പിലെ അവസാന സൂപ്പർ 8 മത്സരത്തിൽ 116 റൺസ് വിജയലക്ഷ്യമാണ് ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ മുന്നോട്ടുവച്ചത്. എന്നാൽ ഇടവിട്ട് മഴ പെയ്തതിനെ തുടർന്ന് ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 19 ഓവറിൽ 114 റൺസായി പുതുക്കിനിശ്ചയിച്ചു. ബംഗ്ലാദേശ് 17.5 ഓവറിൽ 105 റൺസിൽ എല്ലാവരും പുറത്തായതോടെ അഫ്ഗാൻ 8 റൺസ് ജയവുമായി ടി20 ലോകകപ്പിന്റെ സെമിയിലെത്തി.
മത്സരത്തിന് പിന്നാലെ വിശദീകരണവുമായി അഫ്ഗാനിസ്ഥാൻ നായകൻ റാഷിദ് ഖാൻ രംഗത്ത് വന്നു. 'ഗുൽബാദിൻ നെയ്ബിന് പേശിവലിവ് അനുഭവപ്പെട്ടു. എന്താണ് അദേഹത്തിന് സംഭവിച്ചത് എന്ന് എനിക്കറിയില്ല. എന്താണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത് എന്നും എനിക്കറിയില്ല. അതൊന്നും ഞാൻ മൈൻഡാക്കുന്നില്ല. മൈതാനത്ത് വച്ച് സംഭവിക്കുന്ന പരിക്ക് മാത്രമാണത്. മഴ വന്നതോടെ ഞങ്ങൾ മൈതാനം വിടുകയായിരുന്നു. അതൊന്നും മത്സരത്തിൽ വലിയ മാറ്റമുണ്ടാക്കിയില്ല. അഞ്ച് മിനുറ്റിന് ശേഷം മൈതാനത്ത് ഞങ്ങൾ തിരിച്ചെത്തിയപ്പോൾ വലിയ വ്യത്യാസമൊന്നുമുണ്ടായില്ല. അതൊരു ചെറിയ പരിക്കാണ്. അത് ശരിയാവാൻ കുറച്ച് സമയമെടുത്തു, അത്രയേയുള്ളൂ' എന്നുമാണ് അഫ്ഗാൻ നായകനായ റാഷിദ് ഖാന്റെ വിശദീകരണം.