- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വാംഖഡെയിൽ മത്സരത്തിലും ഡ്രസിങ് റൂമിലും സ്റ്റാറായി വിഷ്ണു വിനോദ്; പ്രശംസിച്ച് നിത അംബാനി! പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരവും; മറുപടി പ്രസംഗം ഹിന്ദിയിൽ വേണമെന്ന് ആവശ്യം; അവസരം നൽകിയതിന് നന്ദി പറഞ്ഞ് മലയാളി താരം
മുംബൈ: ഗുജറാത്ത് ടൈറ്റൻസിന് എതിരായ മിന്നും പ്രകടനത്തിലൂടെ മുംബൈ ഇന്ത്യൻസ് ആരാധകരുടെ പ്രിയങ്കരനായി മാറിയിരിക്കുകയാണ് മലയാളി താരം വിഷ്ണു വിനോദ്. മുംബൈ തകരുമെന്ന ഘട്ടത്തിൽ ക്രീസിലെത്തിയ വിഷ്ണു, സൂര്യുകുമാറിനൊപ്പം 65 റൺസ് കൂട്ടിചേർത്തിരുന്നു. 20 പന്തിൽ 30 റൺസാണ് വിഷ്ണു നേടിയത്.
മത്സരത്തിന് ശേഷം ഡ്രെസിങ് റൂമിലും വിഷ്ണു വിനോദ് സ്റ്റാറായി. മികച്ച പ്രകടനം പുറത്തെടുത്തതിന് താരത്തെ ടീം ആദരിക്കുകയും ചെയ്തു. മുംബൈ ഇന്ത്യൻസ് ഉടമ നിത അംബാനിയാണ് വിഷ്ണുവിനെ ക്ഷണിച്ചത്. രണ്ട് യുവതാരങ്ങൾക്ക് ടീമിന്റെ പ്ലെയർ ഓഫ് ദി മാച്ച് പുരസ്‌കാരം നൽകാനുണ്ടെന്ന് പറഞ്ഞുകൊണ്ട് നിത അംബാനി ആദ്യം വിളിച്ചത് വിഷ്ണു വിനോദിനെയാണ്.
കീറോൺ പൊള്ളാർഡ് ആണ് വിഷ്ണുവിന് ബാഡ്ജ് കുത്തി നൽകിയത്. പിന്നാലെ വിഷ്ണുവിനോട് മറുപടി പ്രസംഗം നടത്താൻ ടീം അംഗങ്ങൾ ആവശ്യപ്പെട്ടു. ഇതിനിടെ ആരോ ഒരാൾ പ്രസംഗം ഹിന്ദിയിൽ വേണണെന്നും പറയുന്നുണ്ടായിരുന്നു.
എന്നാൽ ചിരിച്ച ശേഷം വിഷ്ണു ഇംഗ്ലിഷിലാണ് ടീമിനോടുള്ള നന്ദി അറിയിച്ചത്. ''അവസരം നൽകിയതിനു ഞാൻ മുംബൈ ഇന്ത്യൻസിനോടു നന്ദി അറിയിക്കുന്നു. കളിക്കുമ്പോഴെല്ലാം ടീമിനായി 100 ശതമാനം പ്രകടനവും പുറത്തെടുക്കാനാണു ശ്രമിക്കാറ്.'' വിഷ്ണു വിനോദ് വ്യക്തമാക്കി. ഗുജറാത്ത് ടൈറ്റൻസിനെതിരെ അഞ്ചാമനായി ബാറ്റിങ്ങിന് ഇറങ്ങിയ വിഷ്ണു 20 പന്തുകൾ നേരിട്ട് 30 റൺസെടുത്തു പുറത്തായി. ആദ്യ മത്സരത്തിൽ താരം ബൗണ്ടറി കടത്തിയത് രണ്ട് ഫോറും രണ്ട് സിക്‌സും.
Debut game, debut ???????????????????????????????? ???????????????? ???????????????? ????️ - Vishnu bhai, we are never forgetting that six over cover! ????#OneFamily #MIvGT #MumbaiMeriJaan #MumbaiIndians #IPL2023 MI TV pic.twitter.com/UY9fNvlpiR
- Mumbai Indians (@mipaltan) May 13, 2023
മത്സരത്തിൽ സിംഗിളുകളിൽ തുടങ്ങിയ വിഷ്ണു അൽസാരി ജോസഫിനെ സിക്‌സ് അടിച്ചാണ് ടോപ് ഗിയറിട്ടത്. പിന്നീട് മുഹമ്മദ് ഷമിയെ സിക്‌സിനും ഫോറിനും പായിച്ചത് രോമാഞ്ചമുണർത്തുന്ന കാഴ്ചയായി. ഒടുവിൽ 20 പന്തിൽ 30 റൺസുമായാണ് വിഷ്ണു കളം വിട്ടത്. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഐപിഎല്ലിൽ വിഷ്ണു വിനോദിന് ഒരു അവസരം ലഭിക്കുന്നത്. 2014ൽ ആർസിബിക്ക് വേണ്ടി മൂന്ന് മത്സരങ്ങളിൽ കളിച്ചിരുന്നു. എന്നാൽ, 19 റൺസ് മാത്രമേ നേടാൻ സാധിച്ചിരുന്നുള്ളൂ.
മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 218 റൺസാണു നേടിയത്. 49 പന്തുകളിൽനിന്ന് 103 റൺസടിച്ച സൂര്യകുമാർ യാദവ് കരിയറിലെ ആദ്യ ഐപിഎൽ സെഞ്ചറി സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുക്കാനേ ഗുജറാത്ത് ടൈറ്റൻസിനു സാധിച്ചുള്ളൂ. ടൈറ്റൻസിനായി റാഷിദ് ഖാൻ (32 പന്തിൽ 79) തിളങ്ങിയെങ്കിലും വിജയത്തിലെത്താൻ സാധിച്ചില്ല. മുംബൈയുടെ വിജയം 27 റൺസിന്.
സ്പോർട്സ് ഡെസ്ക്