- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാക്കിസ്ഥാനെ 'എറിഞ്ഞൊതുക്കി' ഓറഞ്ച് പട; തകർച്ചയിൽ നിന്ന് കരകയറ്റിയത് സൗദ് ഷക്കീലും മുഹമ്മദ് റിസ്വാനും; നാല് വിക്കറ്റുമായി ബാസ് ഡി ലീഡ്; നെതർലൻഡ്‌സിന് 287 റൺസ് വിജയലക്ഷ്യം
ഹൈദരാബാദ്: ലോകകപ്പിലെ രണ്ടാം മത്സരത്തിൽ പാക്കിസ്ഥാനെതിരെ നെതർലൻഡ്‌സിന് 287 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 49 ഓവറിൽ 286 റൺസിന് ഓൾ ഔട്ടാക്കി. മികച്ച പ്രകടനം പുറത്തെടുത്ത നെതർലൻഡ്സ് ബൗളർമാരാണ് കരുത്തുറ്റ പാക് ബാറ്റിങ് നിരയെ എറിഞ്ഞൊതുക്കിയത്.
അഞ്ച് റൺസ് മാത്രമെടുത്ത് പുറത്തായ ക്യാപ്റ്റൻ ബാബർ അസം നിരാശപ്പെടുത്തിയപ്പോൾ മധ്യനിരയിൽ 68 റൺസ് വീതമെടുത്ത മുഹമ്മദ് റിസ്വാനും സൗദ് ഷക്കീലും ചേർന്നാണ് പാക്കിസ്ഥാനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. മുഹമ്മദ് നവാസിന്റെയും(39), ഷദാബ് ഖാന്റെയും(32) ഇന്നിങ്‌സുകളും നിർണായകമായി. നാലു വിക്കറ്റെടുത്ത ബാസ് ഡി ലീഡ് ആണ് പാക്കിസ്ഥാനെ എറിഞ്ഞൊതുക്കിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാനെ നെതർലൻഡ്സ് തുടക്കത്തിൽ വെള്ളം കുടിപ്പിച്ചു. വെറും 38 റൺസെടുക്കുന്നതിനിടെ മൂന്ന് മുൻനിര വിക്കറ്റുകളാണ് നിലംപൊത്തിയത്. ഫഖർ സമാൻ (12), ഇമാം ഉൾ ഹഖ് (15), ബാബർ അസം (5) എന്നിവരാണ് പെട്ടെന്ന് പുറത്തായത്.
15 പന്തിൽ 12 റൺസെടുത്ത ഫഖർ സമനെ വാൻ ബീക്ക് പുറത്താക്കി. താളം കണ്ടെത്താൻ പാടുപെട്ട ക്യാപ്റ്റൻ ബാബർ അസം 18 പന്തിൽ അഞ്ച് റൺസെടുത്ത് മടങ്ങുമ്പോൾ പാക് സ്‌കോർ ബോർഡിൽ ഒമ്പതാം ഓവറിൽ 34 റൺസെ ഉണ്ടായിരുന്നുള്ളു. വൈകാതെ ഇമാം ഉൾ ഹഖ്(15) കൂടി മടങ്ങിയതോടെ പാക്കിസ്ഥാൻ കൂട്ടത്തകർച്ചയിലായി.
ഇതോടെ പാക് പട അപകടം മണത്തു. എന്നാൽ നാലാം വിക്കറ്റിൽ ഒന്നിച്ച മുഹമ്മദ് റിസ്വാനും സൗദ് ഷക്കീലും ചേർന്ന് ടീമിനെ രക്ഷിച്ചു. ഇരുവരും അർധസെഞ്ചുറി നേടുകയും സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തുകയും ചെയ്തു.
എന്നാൽ നാലാം വിക്കറ്റിൽ സൗദ് ഷക്കീലും മുഹമ്മദ് റിസ്വാനും തകർത്തടിച്ചതോടെ പാക്കിസ്ഥാൻ കരകയറി. ഇരുവരും ചേർന്ന് സെഞ്ചുറി കൂട്ടുകെട്ടുയർത്തി പാക്കിസ്ഥാനെ 150 കടത്തി. എന്നാൽ സൗദ് ഷക്കീലിനെ(52 പന്തിൽ 68) ആര്യൻ ദത്ത് നെതർലൻഡ്‌സിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. പിന്നാലെ മുഹമ്മദ് റിസ്വാനെ(75 പന്തിൽ 68) ബാസ് ഡി ലീഡും വീഴ്‌ത്തിയതോടെ പാക്കിസ്ഥാൻ പതറി.
ഇഫ്തിഖർ അഹമ്മദ്(9) നിരാശപ്പെടുത്തിയതോടെ പാക്കിസ്ഥാൻ 250 കടക്കില്ലെന്ന് കരുതിയെങ്കിലും മുഹമ്മദ് നവാസും(43 പന്തിൽ 39), ഷദാഭ് ഖാനും(34 പന്തിൽ 32) നടത്തിയ പോരാട്ടം അവരെ 250 കടത്തി.
ഏഴാം വിക്കറ്റിൽ ഒന്നിച്ച മുഹമ്മദ് നവാസും ശദബ് ഖാനും ചേർന്ന് ടീമിനെ രക്ഷിച്ചു. ഇരുവരും ചേർന്ന് ടീം സ്‌കോർ 250 കടത്തി. 32 റൺസെടുത്ത ശദബ് ഖാനെ പുറത്താക്കി ഡി ലീഡ് ഈ കൂട്ടുകെട്ട് തകർത്തു. പിന്നാലെ വന്ന ഹസ്സൻ അലിയെ തൊട്ടടുത്ത പന്തിൽ ഡി ലീഡ് പുറത്താക്കി. പിന്നാലെ 39 റൺസെടുത്ത മുഹമ്മദ് നവാസ് റൺ ഔട്ടായതോടെ പാക്കിസ്ഥാന്റെ പോരാട്ടം തണുത്തു.
അവസാന വിക്കറ്റിൽ ഷഹീൻ അഫ്രീദിയും ഹാരിസ് റൗഫും ചേർന്നാണ് ടീം സ്‌കോർ 280 കടത്തിയത്. 16 റൺസെടുത്ത ഹാരിസ് പുറത്തായതോടെ പാക്കിസ്ഥാൻ ഓൾ ഔട്ടായി. ഷഹീൻ 13 റൺസ് നേടി പുറത്താവാതെ നിന്നു.
സ്പോർട്സ് ഡെസ്ക്