- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൽ ക്ലാസിക്കോ പോരാട്ടത്തിൽ ചീട്ടുകൊട്ടാരമായി പാക്കിസ്ഥാൻ! 36 റൺസിനിടെ നിലംപൊത്തിയത് എട്ട് വിക്കറ്റുകൾ; ഇന്ത്യൻ പേസിലും സ്പിന്നിലും മൂക്കുകുത്തി ബാബർ അസമും സംഘവും; പാക്കിസ്ഥാൻ 191 റൺസിന് ഓൾഔട്ട്; ആവേശപ്പോരിൽ ഇന്ത്യക്ക് 192 റൺസ് വിജയലക്ഷ്യം
അഹമ്മദാബാദ്: ക്രിക്കറ്റ് ലോകം കാത്തിരുന്ന ഏകദിന ലോകകപ്പിലെ എൽ ക്ലാസിക്കോ പോരാട്ടത്തിൽ ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞ് പാക്കിസ്ഥാൻ. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ നടക്കുന്ന നിർണായക മത്സരത്തിൽ ഇന്ത്യക്ക് 192 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 42.5 ഓവറിൽ 191 റൺസിന് എല്ലാവരും പുറത്തായി.
അവസാന 36 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ പാക്കിസ്ഥാന്റെ എട്ട് വിക്കറ്റുകളാണ് നിലംപൊത്തിയത്. ഇന്ത്യക്കായി മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, ഹാർദ്ദിക് പാണ്ഡ്യ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. പന്തെറിഞ്ഞതിൽ ഷാർദ്ദൂൽ താക്കൂറിനൊഴികെ എല്ലാവർക്കും വിക്കറ്റ് നേടാനായി.
രണ്ട് വിക്കറ്റിന് 155 റൺസ് എന്ന നിലയിൽനിന്നും 36 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ കരുത്തുറ്റ പാക്കിസ്ഥാൻ ബാറ്റിങ് നിര കൂടാരം കയറി. 58 പന്തിൽ ഏഴ് ബൗണ്ടറിയടക്കം 50 റൺസ് നേടിയ നായകൻ ബാബർ അസമാണ് പാക്കിസ്ഥാൻ ബാറ്റിങ് നിരയിലെ ടോപ് സ്‌കോറർ. വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്വാൻ 69 പന്തിൽ നിന്നും ഏഴ് ബൗണ്ടറികളടക്കം 49 റൺസ് നേടി.
ഓപ്പണർമാർ നൽകിയ ഭേദപ്പെട്ട തുടക്കവും പിന്നീട് പ്രതീക്ഷ നൽകിയ ബാബർ അസം - മുഹമ്മദ് റിസ്വാൻ കൂട്ടുകെട്ടും മാത്രമാണ് പാക്കിസ്ഥാന് ആകെ ആശ്വസിക്കാനുണ്ടായിരുന്നത്. രണ്ട് വെല്ലുവിളിയും മറികടന്ന ഇന്ത്യ ചിരവൈരികളെ 191 റൺസിൽ തളച്ചു.
എന്നാൽ മൂന്നാം വിക്കറ്റിൽ ഒന്നിച്ച ബാബർ അസം - മുഹമ്മദ് റിസ്വാൻ സഖ്യം ക്ഷമയോടെ സ്‌കോർ മുന്നോട്ടുചലിപ്പിച്ചു. 82 റൺസ് ചേർത്ത ഈ സഖ്യം വെല്ലുവിളിയാകുമെന്ന ഘട്ടത്തിൽ സിറാജ് ഇന്ത്യയുടെ രക്ഷയ്ക്കെത്തി. ഫോം വീണ്ടെടുത്ത് 58 പന്തിൽ നിന്ന് ഏഴ് ബൗണ്ടറിടക്കം 50 റൺസെടുത്ത ബാബറിന്റെ കുറ്റി തെറിപ്പിച്ച സിറാജ് ഇന്ത്യയ്ക്ക് നിർണായക വിക്കറ്റ് സമ്മാനിച്ചു. ബാബറാണ് പാക് നിരയിലെ ടോപ് സ്‌കോറർ.
അഞ്ചാമനായിറങ്ങിയ സൗദ് ഷക്കീൽ (10 പന്തിൽ 6) കുൽദീപ് യാദവിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി. പിന്നാലെയിറങ്ങിയ ഇഫ്തിഖർ അഹമ്മദും അതേ ഓവറിൽ ബോൾഡായി. ഒരു ഫോർ മാത്രമാണ് താരത്തിന് നേടാനായത്.
അടുത്ത ഓവറിൽ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്വാനെ ജസ്പ്രീത് ബുംറ ബൗൾഡാക്കി. 69 പന്തിൽ നിന്നും ഏഴ് ബൗണ്ടറികളടക്കം 49 റൺസായിരുന്നു റിസ്വാന്റെ സമ്പാദ്യം. മുപ്പത്തിയാറാം ഓവറിൽ ഷദാബ്ദ് ഖാനെയും സമാനമായ പന്തിൽ ബൗൾഡാക്കി ജസ്പ്രീത് ബുംറ ആഞ്ഞടിച്ചു.
പിന്നാലെ മുഹമ്മദ് നവാസിനെ ബുംറയുടെ കൈകളിൽ എത്തിച്ച പാണ്ഡ്യ പാക്കിസ്ഥാന്റെ എട്ടാമത്തെ വിക്കറ്റും വീഴ്‌ത്തി. തൊട്ടടുത്ത ഓവറിലെ ആദ്യ പന്തിൽ ജഡേജയുടെ പന്തിൽ ആഞ്ഞടിക്കാൻ ശ്രമിച്ച ഹസൻ അലി ശുബ്മാൻ ഗില്ലിന് ക്യാച്ച് നൽകി മടങ്ങി. ഷദാബ് ഖാൻ (2), മുഹമ്മദ് നവാസ് (4), ഹസൻ അലി (12), ഹാരിസ് റൗഫ് (2) എന്നിവരെ വേഗത്തിൽ മടക്കി ഇന്ത്യ, പാക് ഇന്നിങ്സ് അവസാനിപ്പിച്ചു.
73 റൺസ് നേടുന്നതിനിടെ പാക്കിസ്ഥാന്റെ ഓപ്പണർമാർ പറത്തായിരുന്നു. കഴിഞ്ഞ മത്സരത്തിൽ സെഞ്ചറി നേടിയ അബ്ദുല്ല ഷഫീഖ് 8ാം ഓവറിൽ മുഹമ്മദ് സിറാജിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങുകയായിരുന്നു. 24 പന്തിൽനിന്ന് 20 റൺസാണ് ഷഫീഖ് നേടിയത്. 13ാം ഓവറിൽ ഹാർദിക് പാണ്ഡ്യയുടെ പന്തിൽ കെ.എൽ.രാഹുൽ പിടിച്ചാണ് ഇമാം ഉൽ ഹഖ് പുറത്തായത്. 38 പന്തിൽ 36 റൺസാണ് സമ്പാദ്യം.
ഇടയ്ക്ക് റിസ്വാനെതിരെ എൽബിഡബ്ല്യു അപ്പീൽ നൽകിയ ഇന്ത്യയ്ക്ക് അനുകൂലമായി അംപയർ തീരുമാനമെടുത്തെങ്കിലും, ഡിആർഎസ് റിസ്വാനെ രക്ഷിച്ചു. ബാബറിനൊപ്പം ചേർന്ന് റിസ്വാൻ 19ാം ഓവറിൽ ടീം സ്‌കോർ 100 കടത്തി. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് പാക്ക് ഇന്നിങ്‌സിൽ 82 റൺസ് കൂട്ടിച്ചേർത്തു.
ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പാക്കിസ്ഥാനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. ശുഭ്മൻ ഗിൽ പാക്കിസ്ഥാനെതിരെ കളിക്കാൻ ഇറങ്ങുന്നുണ്ട്. ഡെങ്കിപ്പനി ബാധിച്ചതിനാൽ താരത്തിന് ആദ്യ മത്സരങ്ങൾ കളിക്കാൻ സാധിച്ചിരുന്നില്ല. യുവ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷനാണ് പുറത്തായത്.
സ്പോർട്സ് ഡെസ്ക്