- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെടിക്കെട്ടിന് തിരികൊളുത്തി ഹെൻഡ്രിക്സ്; മാസ്സ് സെഞ്ചുറിയുമായി ക്ലാസൻ; ആളിക്കത്തിച്ച് യാൻസൻ; വാംഖഡെ സ്റ്റേഡിയ റൺമഴ; ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഇംഗ്ലണ്ടിന് 400 റൺസ് വിജയലക്ഷ്യം
മുംബൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ആരാധകർ കാത്തിരുന്ന തുല്യശക്തികളുടെ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെതിരെ റൺമല ഉയർത്തി ദക്ഷിണാഫ്രിക്ക. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന് 400 റൺസാണ് വിജയലക്ഷ്യമായി പ്രോട്ടീസ് ബാറ്റിങ് നിര ഉയർത്തിയത്. വെടിക്കെട്ട് സെഞ്ചുറിയടിച്ച ഹെയ്ന്റിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ഹീറോ. ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 399 റൺസെടുത്തു. ഇത് രണ്ടാം തവണയാണ് ഈ ലോകകപ്പിൽ ദക്ഷിണാഫ്രിക്ക എതിരാളികൾക്ക് 400 റൺസ് വിജയലക്ഷ്യം ഉയർത്തുന്നത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പ്രോട്ടീസ് തുടക്കത്തിലെ വിക്കറ്റ് വീഴ്ചയ്ക്ക് ശേഷം നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിലാണ് 399 റൺസിലെത്തിയത്. ആറാം വിക്കറ്റിലെ ക്ലാസൻ, യാൻസൻ 151 റൺസ് കൂട്ടുകെട്ടിന്റെ കരുത്തിലാണ് ദക്ഷിണാഫ്രിക്ക റൺമല കെട്ടിയത്. ക്ലാസൻ 67 പന്തിൽ 109 റൺസുമായി പുറത്തായപ്പോൾ യാൻസൺ 42 പന്തിൽ 75* റൺസുമായി പുറത്താവാതെ നിന്നു. 40 പന്തിൽ ഫിഫ്റ്റി തികച്ച ക്ലാസൻ 61 പന്തിൽ സെഞ്ചുറി തികച്ചത് ശ്രദ്ധേയമായി.
ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയച്ച ഇംഗ്ലണ്ടിന്റെ തീരുമാനം പാളുന്ന കാഴ്ചയ്ക്കാണ് വാംഖഡേ സ്റ്റേഡിയം വേദിയായത്. ഓപ്പണർ ക്വിന്റൺ ഡി കോക്ക് വെറും നാല് റൺസെടുത്ത് പുറത്തായെങ്കിലും തെംബ ബവൂമയ്ക്ക് പകരമെത്തിയ റീസ ഹെൻഡ്രിക്സ് അടിച്ചുതകർത്തു. വാൻ ഡെർ ഡ്യൂസനൊപ്പം രണ്ടാം വിക്കറ്റിൽ 121 റൺസാണ് ഹെൻഡ്രിക്സ് അടിച്ചുകൂട്ടിയത്. ഹെൻഡ്രിക്സ് 75 പന്തിൽ 85 റൺസെടുത്തപ്പോൾ ഡ്യൂസൻ 60 റൺസ് നേടി.
61 പന്തിൽ 60 നേടിയ റാസിയും 75 പന്തിൽ 85 സ്വന്തമാക്കിയ റീസയും മടങ്ങുമ്പോൾ ദക്ഷിണാഫ്രിക്കൻ സ്‌കോർ 25.2 ഓവറിൽ 164-3. സ്പിന്നർ ആദിൽ റഷീദിനായിരുന്നു ഇരുവരുടെയും വിക്കറ്റ്. ഇതിന് ശേഷം ക്യാപ്റ്റൻ എയ്ഡൻ മാർക്രം (44 പന്തിൽ 42), ഡേവിഡ് മില്ലർ (6 പന്തിൽ 5) എന്നിവരെയും ടോപ്ലി മടക്കിയെങ്കിലും ദക്ഷിണാഫ്രിക്ക പതറിയില്ല. അഞ്ച് വിക്കറ്റ് നഷ്ടമാകുമ്പോൾ 36.3 ഓവറിൽ 243 റൺസുണ്ടായിരുന്നു അവർക്ക്.
42 റൺസെടുത്ത മാർക്രത്തെയും പിന്നാലെ വന്ന ഡേവിഡ് മില്ലറെയും (5) അതിവേഗത്തിൽ പുറത്താക്കി ഇംഗ്ലണ്ട് മത്സരത്തിലേക്ക് തിരിച്ചുവന്നെങ്കിലും ക്ലാസൻ മറുവശത്ത് വെടിക്കെട്ട് തുടർന്നു. മില്ലറിന് പകരം വന്ന ഓൾറൗണ്ടർ മാർക്കോ യാൻസണെ കൂട്ടുപിടിച്ച് ക്ലാസൻ ഇംഗ്ലീഷ് ബൗളർമാരെ അനായാസം നേരിട്ടു.. അപ്രതീക്ഷിതമായി യാൻസണും ഫോമിലേക്കുയർന്നതോടെ ഇംഗ്ലണ്ട് ബൗളർമാർ വലഞ്ഞു. വെറും 60 പന്തുകളിൽനിന്ന് ക്ലാസൻ സെഞ്ചുറി കണ്ടെത്തി. യാൻസൺ അർധസെഞ്ചുറിയും നേടി. ഒടുവിൽ അവസാന ഓവറിലാണ് ക്ലാസൻ പുറത്തായത്. ഇംഗ്ലണ്ട് ബൗളർമാരെല്ലാവരും കണക്കിന് തല്ലുവാങ്ങി. റീസ് ടോപ്ലി മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ അറ്റ്കിൻസണും ആദിൽ റഷീദും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.
44-ാം ഓവറിലെ നാലാം പന്തിൽ ബൗണ്ടറിയോടെ ക്ലാസൻ ടീമിനെ 300 കടത്തി. അമ്പത് തികയ്ക്കാൻ 40 പന്തുകളെടുത്ത ക്ലാസൻ പിന്നീടുള്ള 21 പന്തിൽ സെഞ്ചുറി പൂർത്തിയാക്കി. ക്ലാസന് ഉറച്ച പിന്തുണ നൽകിയ യാൻസൻ സിക്‌സോടെ 35 പന്തിൽ ഫിഫ്റ്റി കടന്നു. 67 പന്തിൽ 109 റൺസെടുത്ത ക്ലാസനെയും 3 പന്തിൽ മൂന്ന് നേടിയ ജെറാൾഡ് കോട്സേയെയും അറ്റ്കിൻസൻ പുറത്താക്കിയപ്പോൾ യാൻസൻ 42 പന്തിൽ 75* റൺസുമായി പുറത്താവാതെ നിന്നു.
യാൻസണൊപ്പം 151 റൺസിന്റെ കൂട്ടുകെട്ടാണ് ക്ലാസൻ പടുത്തുയർത്തിയത്. അതും വെറും 77 പന്തുകളിൽനിന്ന്. യാൻസൺ 42 പന്തുകളിൽനിന്ന് ആറ് സിക്സിന്റെയും മൂന്ന് ഫോറിന്റെയും അകമ്പടിയോടെ 75 റൺസെടുത്ത പുറത്താവാതെ നിന്നു.
സ്പോർട്സ് ഡെസ്ക്