- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകകപ്പിലെ ആറാം സെഞ്ചറിയുമായി വാർണർ; ഏറ്റവും വേഗമേറിയ സെഞ്ചുറിയുമായി മാക്സ്വെലും; റൺമല ഉയർത്തി ഓസ്‌ട്രേലിയ; നെതർലൻഡ്സിന് 400 റൺസ് വിജയലക്ഷ്യം
ന്യൂഡൽഹി: ഏകദിന ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരെ നെതർലൻഡ്സിന് 400 റൺസ് വിജയലക്ഷ്യം. ലോകകപ്പിലെ തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചറി കണ്ടെത്തിയ ഡേവിഡ് വാർണറുടെയും, മധ്യനിരയിൽ അതിവേഗ സെഞ്ചറിയുമായി കളം നിറഞ്ഞ ഗ്ലെൻ മാക്‌സ്വെലിന്റെയും ഇന്നിങ്‌സുകളുടെ കരുത്തിലാണ് കൂറ്റൻ വിജയലക്ഷ്യം ഉയർത്തിയത്. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയെന്ന റെക്കോഡ് സ്വന്തമാക്കിയ മാക്സ്വെൽ വെറും 44 പന്തിൽ നിന്ന് എട്ട് സിക്സും ഒമ്പത് ഫോറുമടക്കം 106 റൺസെടുത്തു.
ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസിന് തുടക്കത്തിൽ തന്നെ മിച്ചൽ മാർഷിന്റെ (9) വിക്കറ്റ് നഷ്ടമായി. രണ്ടാം വിക്കറ്റിൽ സ്റ്റീവ് സ്മിത്തും വാർണറും ചേർന്ന് കൂട്ടിച്ചേർത്ത 132 റൺസ് ഓസീസ് ഇന്നിങ്‌സിൽ നിർണായകമായി. സ്മിത്തും മാർനസ് ലബൂഷെയ്‌നും അർധ സെഞ്ചറി നേടി. നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിലാണ് ഓസ്‌ട്രേലിയ 399 റൺസ് നേടിയത്. ലോഗൻ വാൻ ബീക്ക് നാല് വിക്കറ്റെടുത്തു. ബാസ് ഡീ ലീഡെയ്ക്ക് രണ്ട് വിക്കറ്റുണ്ട്.
തുടക്കത്തിൽ തന്നെ ഓസീസിന് മിച്ചൽ മാർഷിന്റെ (9) വിക്കറ്റ് നഷ്ടമായി. വാൻ ബീക്കിന്റെ പന്തിൽ കോളിൻ ആക്കർമാന് ക്യാച്ച്. മൂന്നാം വിക്കറ്റിൽ വാർണർ - സ്മിത്ത് സഖ്യം ഒത്തുചേർന്നതോടെ ഓസീസ് വേഗത്തിൽ റൺസ് കണ്ടെത്തിത്തുടങ്ങി. ഇരുവരും 132 റൺസാണ് കൂട്ടിചേർത്തത്. എന്നാൽ സ്മിത്തിനെ ആര്യൻ ദത്ത് പുറത്താക്കി. 68 പന്തിൽ ഒരു സിക്സും ഒമ്പത് ഫോറും ഉൾപ്പെടുന്നതായിരുന്നു സ്മിത്തിന്റെ ഇന്നിങ്സ്. നാലാമതെത്തിയ ലബുഷെയ്നും അക്രമിച്ച കളിച്ചു. വാർണർക്കൊപ്പം 84 റൺസാണ് ലബുഷെയ്ൻ ചേർത്തത്.
37ാം ഓവറിൽ ബാസ് ഡീ ലീഡെയുടെ പന്തിൽ ദത്തിന് ക്യാച്ച് നൽകി ലബുഷെയ്ൻ മടങ്ങി. ജോഷ് ഇംഗ്ലിസിനെ സാക്ഷിയാക്കി വാർണർ സെഞ്ചറി പൂർത്തിയാക്കി. എന്നാൽ അടുത്തടുത്ത ഓവറുകളിൽ ഇരുവരും മടങ്ങി. 39ാം ഓവറിൽ ഇംഗ്ലിസും (12 പന്തിൽ 14) അടുത്ത ഓവറിൽ വാർണറും പുറത്തായി. 93 പന്തിൽനിന്ന് 3 സിക്‌സും 11 ഫോറുമുൾപ്പെടെ 104 റൺസാണ് വാർണർ നേടിയത്.
ഡൽഹി: ലോകകപ്പിൽ ആറാം സെഞ്ചുറിയുമായി ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ റെക്കോഡിനൊപ്പമെത്തി. ഏഴ് സെഞ്ചുറികൾ നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ മാത്രമാണ് വാർണർക്ക് ഇനി മുന്നിലുള്ളത്. ഇത്തവണത്തെ ടൂർണമെന്റിൽ വാർണറുടെ രണ്ടാം സെഞ്ചുറിയാണിത്.
നേരത്തേ പാക്കിസ്ഥാനെതിരായ മത്സരത്തിലും വാർണർ സെഞ്ചുറി (163) നേടിയിരുന്നു. മോശം ഫോമിനെ തുടർന്ന് ലോകകപ്പ് ടീമിൽ പോലും ഒരുവേള ഇടം ലഭിച്ചേക്കില്ലെന്ന ഘട്ടത്തിൽ നിന്നാണ് ഇത്തവണ മിന്നുന്ന ഫോമിലേക്കുള്ള വാർണറുടെ തിരിച്ചുവരവ്.
വാർണറുടെ കരിയറിലെ 22-ാം ഏകദിന സെഞ്ചുറിയാണ് നെതർലൻഡിസിനെതിരേ ഡൽഹിയിൽ പിറന്നത്. 153-ാം ഏകദിന ഇന്നിങ്സിൽ 22-ാം സെഞ്ചുറി നേടിയ വാർണർ ഹാഷിം അംലയ്ക്കും വിരാട് കോലിക്കും ശേഷം ഏറ്റവും കുറവ് ഇന്നിങ്സുകളിൽ 22 ഏകദിന സെഞ്ചുറികൾ നേടുന്ന താരമായി.
മൂന്ന് സിക്സും 11 ഫോറും ഉൾപ്പെടുന്നതായിരുന്നു വാർണറുടെ ഇന്നിങ്സ്. കാമറൂൺ ഗ്രീൻ റണ്ണൗട്ടാവുകയും ചെയ്തതോടെ ഓസീസ് മധ്യനിര തകർന്നു. എന്നാൽ മാക്സ്വെൽ തകർത്താടിയപ്പോൾ ഓസീസ് സ്‌കോർ 400ന് അടുത്തെത്തി. അവസാന ഓവറിലാണ് മാക്സി മടങ്ങുന്നത്. 44 പന്തുകൾ മാത്രം നേരിട്ട താരം എട്ട് സിക്സും ഒമ്പത് ഫോറും നേടി.
27 പന്തിലാണ് മാക്‌സ്വെൽ 50 പിന്നിട്ടത്. പിന്നീട് സെഞ്ചറിയിലേക്ക് എത്താൻ 13 പന്തുകൾ മാത്രമാണ് വേണ്ടിവന്നത്. 44 പന്തിൽ 8 സിക്‌സും 6 ഫോറും ഉൾപ്പെടെ 106 റൺസ് നേടിയ മാക്‌സ്വെൽ, അവസാന ഓവറിലാണ് പുറത്തായത്. ഏഴാം വിക്കറ്റിൽ ക്യാപ്റ്റൻ പാറ്റ് കമിൻസിനൊപ്പം 103 റൺസിന്റെ കൂട്ടുകെട്ടാണ് മാക്‌സ്വെൽ പടുത്തുയർത്തിയത്. ഇതിൽ 8 റൺസ് മാത്രമാണ് കമിൻസിന്റെ സംഭാവന.
മാർക്കസ് സ്റ്റോയിനിസിനു പകരം ഇറങ്ങിയ കാമറൂൺ ഗ്രീൻ 11 പന്തിൽ 8 റൺസ് നേടി റണ്ണൗട്ടായി. പാറ്റ് കമിൻസും (9 പന്തിൽ 12*) ആദം സാംപയും (1*) പുറത്താകാതെനിന്നു. നെതർലൻഡ്‌സിനു വേണ്ടി ലോഗൻ വാൻബീക് 4 വിക്കറ്റു വീഴ്‌ത്തി. ബാസ് ഡിലീഡ് രണ്ടും ആര്യൻ ദത്ത് ഒരു വിക്കറ്റും നേടി.
സ്പോർട്സ് ഡെസ്ക്