- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുൻ ചാമ്പ്യന്മാരെ എറിഞ്ഞു വീഴ്‌ത്തി; ശ്രീലങ്ക ബാറ്റിങ് നിര 241 റൺസിന് പുറത്ത്; നാല് വിക്കറ്റുമായി ഫസൽഹഖ് ഫറൂഖി; ലോകകപ്പിൽ വീണ്ടും അട്ടിമറി ജയം നേടുമോ അഫ്ഗാൻ; ആരാധകർ ആകാംക്ഷയിൽ
മുബൈ: ലോകകപ്പ് ക്രിക്കറ്റിൽ സെമിഫൈനൽ ലക്ഷ്യമിട്ട് അട്ടിമറി ജയത്തിനായി പൊരുതാൻ വീണ്ടും അഫ്ഗാനിസ്ഥാൻ. നിർണായക മത്സരത്തിൽ ശ്രീലങ്കയ്‌ക്കെതിരെ അഫ്ഗാനിസ്ഥാന് 242 റൺസ് വിജയ ലക്ഷ്യം. ടോസ് നേടിയ അഫ്ഗാൻ മുൻ ചാംപ്യന്മാരായ ശ്രീലങ്കയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. 49.3 ഓവറിൽ മുഴുവൻ വിക്കറ്റും നഷ്ടത്തിൽ 241 റൺസാണ് ശ്രീലങ്ക നേടിയത്. അഫ്ഗാൻ ബൗളർമാരുടെ കരുത്തിനു മുന്നിൽ ശ്രീലങ്ക പൊരുതി നിൽക്കുകയായിരുന്നു.
60 പന്തിൽ നിന്ന് 46 റൺസ് എടുത്ത പതും നിസങ്കയാണ് ശ്രീലങ്കയ്ക്കുവേണ്ടി കൂടുതൽ റൺസ് നേടിയത്. തുടർ വിജയങ്ങളുടെ ആത്മവിശ്വാസത്തിൽ ക്രീസിലിറങ്ങിയ ശ്രീലങ്കയെ അഫ്ഗാൻ ബൗളർമാർ വലച്ചു. ക്രീസിൽ നിറഞ്ഞ് കളിച്ച ഫീൽഡർമാർ കിടിലൻ റൺ ഔട്ടുകളും കണ്ടെത്തി.
ശ്രീലങ്കയ്ക്കു വേണ്ടി ദിമുത് കരുണാരത്‌നെ 15 (21 പന്ത്), കുശാൽ മെൻഡിസ് 39 (50 പന്ത്), സദീര സമരവിക്രമ 36 (40 പന്ത്), ധനഞ്ജയ ഡി സിൽവ 14 (26 പന്ത്), ചരിത് അസലങ്ക 22 (28 പന്ത്), ദുഷ്മന്ത് ചമീര 1 (4 പന്ത്) ആഞ്ചെലോ മാത്യൂസ് 23 (26 പന്ത്) മഹീഷ് തീക്ഷ്ണ 29 (31), കസുൻ രജിത 5 (7 പന്ത്) ദിൽഷൻ മധുശങ്ക 0 (4 പന്ത്) എന്നിങ്ങനെ റൺസ് നേടി.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലങ്കയ്ക്ക് ഓപ്പണർ ദിമുത് കരുണരത്നയെ (15) ആറാം ഓവറിൽ തന്നെ നഷ്ടമായി. എന്നാൽ രണ്ടാം വിക്കറ്റിൽ 62 റൺസ് ചേർത്ത പതും നിസ്സങ്ക - ക്യാപ്റ്റൻ കുശാൽ മെൻഡിസ് സഖ്യം ഇന്നിങ്സ് മുന്നോട്ടുനയിച്ചു. 60 പന്തിൽ നിന്ന് 46 റൺസെടുത്ത നിസ്സങ്കയെ മടക്കി ഒമർസായിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. തുടർന്ന് മൂന്നാം വിക്കറ്റിൽ സദീര സമരവിക്രമയെ കൂട്ടുപിടിച്ച് മെൻഡിസ് 50 റൺസ് ചേർത്തു. പിന്നാലെ 50 പന്തിൽ നിന്ന് 39 റൺസുമായി താരം മടങ്ങി.
40 പന്തിൽ 36 റൺസെടുത്ത സമരവിക്രമ 30-ാം ഓവറിൽ പുറത്തായി. ചരിത് അസലങ്ക 22 റൺസെടുത്തു. അവസാന ഓവറുകളിൽ മികച്ച ബാറ്റിങ് പുറത്തെടുത്ത ഏയ്ഞ്ചലോ മാത്യൂസിന്റെയും മഹീഷ് തീക്ഷണയുടെയും മികവാണ് ലങ്കൻ സ്‌കോർ 200 കടത്തിയത്. തീക്ഷണ 31 പന്തിൽ നിന്ന് 29 റൺസും മാത്യൂസ് 26 പന്തിൽ നിന്ന് 23 റൺസും നേടി. ധനഞ്ജയ ഡിസിൽവ (14), ദുഷ്മാന്ത ചമീര (1), കസുൻ രജിത (5) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ.
ഫസൽഹഖ് ഫാറൂഖിയാണ് ശ്രീലങ്കയുടെ നാല് വിക്കറ്റുകൾ പിഴുതത്. മുജീബ് ഉർ റഹ്‌മാൻ രണ്ടും റാഷിദ് ഖാൻ, മുഹമ്മദ് നബി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി. അഞ്ച് മത്സരം വീതം കളിച്ച ലങ്കയ്ക്കും അഫ്ഗാനിസ്ഥാനും നാല് പോയന്റ് വീതമാണുള്ളത്. രണ്ട് തുടർ വിജയങ്ങളുടെ കരുത്തിലാണ് ലങ്ക അഫ്ഗാനെതിരെ കളത്തിലിറങ്ങിയത്. ഇംഗ്ലണ്ടിനെയും പാക്കിസ്ഥാനെയും തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് അഫ്ഗാനിസ്ഥാൻ.
സ്പോർട്സ് ഡെസ്ക്