- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാംഖഡെയിൽ ടോസ് ശ്രീലങ്കയ്ക്ക്; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും; ടീമിൽ മാറ്റമില്ല; ലങ്കൻ നിരയിൽ ധനഞ്ജയക്ക് പകരം ദുശൻ ഹേമന്ദ; വിജയം തുടരാൻ രോഹിതും സംഘവും; ജീവൻ മരണ പോരിന് ശ്രീലങ്ക
മുംബൈ: ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ലങ്കൻ ക്യാപ്റ്റൻ കുശാൽ മെൻഡിസ് ബൗളിങ് തിരഞ്ഞെടുത്തു. മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യൻ ടീമിൽ മാറ്റമില്ല. ഒരു മാറ്റവുമായിട്ടാണ് ശ്രീലങ്ക ഇറങ്ങുന്നത്. ധനഞ്ജയ ഡി സിൽവ ഇന്ന് കളിക്കുന്നില്ല. പകരം ദുഷൻ ഹേമന്ത ടീമിലെത്തി.
ഇന്ന് ജയിച്ചാൽ ഇന്ത്യയുടെ സെമിഫൈനൽ പ്രവേശം ഔദ്യോഗികമായി ഉറപ്പിക്കാം. ആറ് മത്സരങ്ങളും ജയിച്ച ഇന്ത്യ 12 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. ശ്രീലങ്കയ്ക്ക് ജീവന്മരണ പോരാട്ടമാണിത്. നിലവിൽ നാല് പോയിന്റുമായി ഏഴാം സ്ഥാനത്താണ് ശ്രീലങ്ക. ഇന്ന് തോറ്റാൽ സെമി ഫൈനൽ സാധ്യതകൾ ഏറെക്കുറെ അവസാനിക്കും.
ലഖ്‌നൗവിൽ ഇംഗ്ലണ്ടിനെ കീഴടക്കിയാണ് ഇന്ത്യ മുംബൈയിലേക്ക് വരുന്നത്. ശ്രേയസ് അയ്യർ ഒഴികെയുള്ളവരെല്ലാം ഫോമിലാണെന്നത് ടീമിന്റെ ആത്മവിശ്വാസം കൂട്ടുന്നു. ഓപ്പണർ രോഹിത് ശർമ, വിരാട് കോലി, ബൗളർമാരായ മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ് എന്നിവർ മിന്നുന്ന ഫോമിലാണ്.
സ്പോർട്സ് ഡെസ്ക്