ലഖ്‌നോ: ലോകകപ്പിൽ നെതർലാൻഡ്‌സിനെതിരെ ഏഴ് വിക്കറ്റ് ജയത്തോടെ അഫ്ഗാനിസ്താൻ പോയിന്റ് പട്ടികയിൽ അഞ്ചാമത്. 180 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ അഫ്ഗാൻ 31.3 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ ജയത്തിലെത്തുകയായിരുന്നു. അർധ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ ഹഷ്മതുല്ല ഷാഹിദിയും (64 പന്തിൽ പുറത്താവാതെ 56), റഹ്‌മത്ത് ഷായും (54 പന്തിൽ 52) ആണ് അനായാസ ജയം സമ്മാനിച്ചത്.

ഏഴു മത്സരങ്ങളിൽനിന്നു നാലു ജയവുമായി പാക്കിസ്ഥാനെ മറികടന്ന് അഫ്ഗാനിസ്ഥാൻ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേയ്ക്കു കയറി. സെമിപ്രതീക്ഷ സജീവമായി നിലനിർത്തുകയും ചെയ്തു. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവർക്കെതിരെ ഇനിയുള്ള മത്സരങ്ങൾ ജയിച്ചാൽ അഫ്ഗാന് സെമിയിലെത്താം. അതേസമയം, ഏഴു മത്സരങ്ങളിൽ അഞ്ചും തോറ്റ നെതർലൻഡ്‌സ് ലോകകപ്പിൽനിന്നു പുറത്തായി.

നെതർലൻഡ്‌സ് ഉയർത്തിയ 180 റൺസ് വിജയലക്ഷ്യം 31.3 ഓവറിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് അഫ്ഗാനിസ്ഥാൻ മറികടന്നത്. അർധസെഞ്ചറി നേടിയ റഹ്‌മത് ഷാ (54 പന്തിൽ 52), ക്യാപ്റ്റൻ ഹഷ്മത്തുല്ല ഷഹീദി (64 പന്തിൽ 56*), അസ്മത്തുല്ല ഒമർസായി (28 പന്തിൽ 31*) എന്നിവരുടെ ബാറ്റിങ്ങാണ് അഫ്ഗാൻ ജയം അനായാസമാക്കിയത്. റഹ്‌മതുല്ല ഗുർബാസ് (10), ഇബ്രാഹിം സദ്‌റാൻ (20) എന്നിവരാണ് പുറത്തായ മറ്റു ബാറ്റർമാർ.

ജയത്തോടെ പോയന്റ് പട്ടികയിൽ പാക്കിസ്ഥാനെ മറികടന്ന് അഫ്ഗാൻ അഞ്ചാമതെത്തി. ഏഴ് മത്സരങ്ങളിൽ നാല് ജയത്തോടെ എട്ട് പോയന്റാണ് അവരുടെ സമ്പാദ്യം. നെതർലാൻഡ്‌സിന് വേണ്ടി ലോഗൻ വാൻ ബീക്, റൊയെലോഫ് വാൻഡർ മെർവെ, സാഖിബ് സുൽഫീക്കർ എന്നിവർ ഓരോ വിക്കറ്റ് നേടി.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത നെതർലാൻഡ്‌സിന് നാല് ബാറ്റർമാർ റണ്ണൗട്ടായി മടങ്ങിയതാണ് തിരിച്ചടിയായത്. 86 പന്തിൽ 58 റൺസെടുത്ത സിബ്രാൻഡ് എയ്?ങ്കെൽബ്രെക്ട് ആയിരുന്നു അവരുടെ ടോപ് സ്‌കോറർ. മാക്‌സ് ഒഡൗഡ് 42 റൺസും കോളിൻ അക്കർമാൻ 29 റൺസും നേടി. വെസ്‌ലി ബരേസി (1), സ്‌കോട്ട് എഡ്വാർഡ്‌സ് (0), ബാസ് ഡി ലീഡ് (3), സാഖിബ് സുൽഫീക്കർ (3), ലോഗൻ വാൻ ബീക് (2), റൊയെലോഫ് വാൻഡർ മെർവെ (11), പോൾ വാൻ മീകെരേൻ (4), ആര്യൻ ദത്ത് (പുറത്താവാതെ 10) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സ്‌കോർ. അഫ്ഗാനിസ്താന് വേണ്ടി മുഹമ്മദ് നബി മൂന്നും നൂർ അഹ്‌മദ് രണ്ടും മുജീബുർ റഹ്‌മാൻ ഒന്നും വിക്കറ്റ് വീഴ്‌ത്തി.