- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തകർപ്പൻ സെഞ്ചുറിയുമായി ഡേവിഡ് മില്ലർ; ക്ലാസിക് ഇന്നിങ്സുമായി ക്ലാസനും; ലോകകപ്പ് സെമിയിൽ 213 റൺസ് വിജയലക്ഷ്യമുയർത്തി ദക്ഷിണാഫ്രിക്ക; മികച്ച തുടക്കമിട്ട് വാർണറും ട്രാവിസ് ഹെഡും
കൊൽക്കത്ത: ഏകദിന ക്രിക്കറ്റ് ലോകകപ്പ് രണ്ടാം സെമി ഫൈനൽ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഓസ്ട്രേലിയക്ക് 213 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക 49.4 ഓവറിൽ 212 റൺസിന് ഓൾഔട്ടായി. തുടക്കം തകർന്ന ദക്ഷിണാഫ്രിക്കയ്ക്ക് ഡേവിഡ് മില്ലറുടെയും ഹെന്റിച്ച് ക്ലാസന്റെയും ഇന്നിങ്സുകളാണ് പൊരുതാവുന്ന സ്‌കോർ സമ്മാനിച്ചത്. ബാറ്റിങ് തകർച്ചയ്ക്കിടെ സെഞ്ചുറി നേടിയ മില്ലർ 116 പന്തിൽ നിന്ന് എട്ട് ഫോറും അഞ്ച് സിക്സുമടക്കം 101 റൺസെടുത്തു.
മറുപടി ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയ ഏഴ് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 60 റൺസ് എന്ന നിലയിലാണ്. 18 പന്തിൽ 29 റൺസ് എടുത്ത ഡേവിഡ് വാർണറുടെ വിക്കറ്റാണ് ഓസിസിന് നഷ്ടമായത്. ഡേവിഡ് വാർണറും മിച്ചൽ മാർഷുമാണ് ക്രീസിൽ.
നോക്കൗട്ട് പോരാട്ടങ്ങളിൽ മികവിലേക്കുയരുന്ന പതിവ് ഓസ്‌ട്രേലിയ ഇത്തവണയും തെറ്റിക്കാതിരുന്നപ്പോൾ ടോസിൽ മാത്രമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് ഭാഗ്യമുണ്ടായിരുന്നത്. മൂടിക്കെട്ടിയ അന്തരീക്ഷത്തിലും ടോസ് ജയിച്ച് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ മിച്ചൽ സ്റ്റാർക്കും ജോഷ് ഹേസൽവുഡും ചേർന്ന് വരിഞ്ഞുമുറുക്കി. ആദ്യ ഓവറിലെ അവസാന പന്തിൽ ക്യാപ്റ്റൻ ടെംബാ ബാവുമയെ(0) വീഴ്‌ത്തി സ്റ്റാർക്ക് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടപ്പോൾ കരുതലോടെ പിടിച്ചു നിൽക്കാൻ നോക്കിയ ക്വിന്റൺ ഡി കോക്കിനെ(3) ഹേസൽവുഡ് പാറ്റ് കമിൻസിന്റെ കൈകളിലേക്ക് പറഞ്ഞയച്ചു.
ഏയ്ഡൻ മാർക്രവും റാസി വാൻഡർ ദസ്സനും പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും ആദ്യ സ്‌പെല്ലിൽ തുടർച്ചയായി ഏഴോവർ എറിഞ്ഞ സ്റ്റാർക്ക് മാർക്രത്തെ(10) വീഴ്‌ത്തി. 31 പന്തിൽ 6 റൺസെടുത്ത റാസി വാൻഡർ ദസ്സന്റെ പ്രതിരോധം ഹേസൽവുഡും അവസാനിപ്പിച്ചതോടെ ദക്ഷിണാഫ്രിക്ക 24-4ലേക്ക് തകർന്നടിഞ്ഞു. പിന്നീട് ക്ലാസനും മില്ലറും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ഇടക്ക് മഴമൂലം കുറച്ചുനേരം മത്സരം തടസപ്പെട്ടെങ്കിലും അഞ്ചാം വിക്കറ്റിൽ ക്ലാസൻ-മില്ലർ കൂട്ടുകെട്ട് 95 റൺസടിച്ച് ദക്ഷിണാഫ്രിക്കയെ 100 കടത്തി. തുടർച്ചയായ പന്തുകളിൽ ക്ലാസനെയും(47) മാർക്കോ യാൻസനെയും(0) പുറത്താക്കി ട്രാവിഡ് ഹെഡാണ് ദക്ഷിണാഫ്രിക്കയുടെ നടുവൊടിച്ചത്.
തുടക്കത്തിൽ ഓസീസ് പേസർമാർക്കെതിരേ റൺസെടുക്കാൻ ബാറ്റർമാർ നന്നേ ബുദ്ധിമുട്ടി. 24 റൺസെടുക്കുന്നതിനിടെ നാല് വിക്കറ്റുകളും വീണു. ഇന്നിങ്സിലെ ആദ്യ ഓവറിൽ തന്നെ ഓപ്പണറും നായകനുമായ തെംബ ബവൂമയെ മിച്ചൽ സ്റ്റാർക്ക് പുറത്താക്കി. വെറും നാല് പന്ത് മാത്രം നേരിട്ട ബവൂമ റൺസെടുക്കാതെ മടങ്ങി. പിന്നാലെ റൺസെടുക്കാൻ ബുദ്ധിമുട്ടിയ ഡിക്കോക്കും പുറത്തായി. 14 പന്തിൽ നിന്ന് മൂന്ന് റൺസ് മാത്രമെടുത്ത ഡിക്കോക്കിനെ ജോഷ് ഹെയ്സൽവുഡ് പാറ്റ് കമ്മിൻസിന്റെ കൈയിലെത്തിച്ചു. ഇതോടെ ദക്ഷിണാഫ്രിക്ക എട്ട് റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിലേക്ക് വീണു.
പിന്നാലെ ക്രീസിലൊന്നിച്ച എയ്ഡൻ മാർക്രവും റാസ്സി വാൻ ഡെർ ദസ്സനും ചേർന്ന് രക്ഷാപ്രവർത്തനം തുടങ്ങിയെങ്കിലും നടന്നില്ല. 20 പന്തിൽ 10 റൺസെടുത്ത മാർക്രത്തെ പുറത്താക്കി സ്റ്റാർക്ക് വീണ്ടും ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടി നൽകി. ഇതോടെ ദക്ഷിണാഫ്രിക്ക പതറി. പിന്നാലെ ദസ്സനെയും പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്ക 24-ന് നാല് വിക്കറ്റ് എന്ന സ്‌കോറിലേക്ക് കൂപ്പുകുത്തി.
പിന്നാലെ അഞ്ചാം വിക്കറ്റിൽ 95 റൺസ് ചേർത്ത ഹെന്റിച്ച് ക്ലാസൻ - ഡേവിഡ് മില്ലർ സഖ്യമാണ് അവരെ തകർച്ചയിൽ നിന്ന് കരകയറ്റിയത്. എന്നാൽ 31-ാം ഓവറിൽ ക്ലാസനെ മടക്കി ട്രാവിസ് ഹെഡ് ഈ കൂട്ടുകെട്ട് പൊളിച്ചു. തൊട്ടടുത്ത പന്തിൽ മാർക്കോ യാൻസനെയും (0) മടക്കിയ ഹെഡ്, ദക്ഷിണാഫ്രിക്കയെ വീണ്ടും പ്രതിരോധത്തിലാക്കി. 48 പന്തിൽ രണ്ട് സിക്‌സും നാല് ഫോറുമടക്കം 47 റൺസെടുത്താണ് ക്ലാസൻ മടങ്ങിയത്. ജെറാൾഡ് കോട്ട്സീ 39 പന്തിൽ നിന്ന് 19 റൺസെടുത്തു. ഓസ്ട്രേലിയക്കായി സ്റ്റാർക്കും കമ്മിൻസും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി. ഹെയ്സൽവുഡ്, ട്രാവിസ് ഹെഡ് എന്നിവർ രണ്ടു വിക്കറ്റെടുത്തു.
നേരത്തേ ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ നായകൻ തെംബ ബവൂമ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കൻ നിരയിൽ രണ്ട് മാറ്റമുണ്ട്. ലുങ്കി എൻഗിഡിക്ക് പകരം തബ്റൈസ് ഷംസി ടീമിലിടം നേടി. ആൻഡിൽ ഫെഹ്ലുകുവായോയ്ക്ക് പകരം മാർക്കോ യാൻസൺ ടീമിൽ തിരിച്ചെത്തി. ഓസ്ട്രേലിയൻ ടീമിൽ രണ്ട് മാറ്റമാണുള്ളത്. മിച്ചൽ സ്റ്റാർക്കും ഗ്ലെൻ മാക്സ്വെല്ലും തിരിച്ചെത്തിയപ്പോൾ ഷോൺ അബോട്ടിനും മാർക്കസ് സ്റ്റോയിനിസിനും സ്ഥാനം നഷ്ടമായി.
പ്രാഥമികറൗണ്ടിൽ 14 പോയന്റുമായി രണ്ടാംസ്ഥാനത്തായിരുന്നു ദക്ഷിണാഫ്രിക്ക. ഇതുവരെ ലോകകപ്പ് ഫൈനലിലെത്താത്ത ദക്ഷിണാഫ്രിക്ക ഇക്കുറി നിറഞ്ഞ പ്രതീക്ഷയിലാണ്. നിലവിലെ ഫോമിൽ ഓസ്ട്രേലിയയെ മറികടക്കാനാവുമെന്ന് അവർ പ്രതീക്ഷിക്കുന്നു. ഒപ്പം 1999, 2007 സെമിഫൈനലുകളിൽ ഓസ്ട്രേലിയയോടേറ്റ തോൽവികൾക്ക് കണക്കുതീർക്കുകയും വേണം.
അഞ്ചുവട്ടം ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയുടെ ലക്ഷ്യം എട്ടാം ഫൈനലാണ്. ഗ്രൂപ്പ് ഘട്ടത്തിൽ ഏഴുമത്സരം ജയിച്ച ഓസ്ട്രേലിയ മൂന്നാം സ്ഥാനത്തായിരുന്നു. പ്രാഥമികറൗണ്ടിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ ജയം ദക്ഷിണാഫ്രിക്കയ്ക്കായിരുന്നു.
സ്പോർട്സ് ഡെസ്ക്