- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്‌നേഹത്തിലും പിന്തുണയിലും ആവേശഭരിതനായി...! ലോകകപ്പിനായി ഇന്ത്യയിലെത്തിയ ആവേശം പങ്കുവെച്ചു പാക് നായകൻ ബാബർ അസം; പാക് ടീം ഇന്ത്യയിലെത്തുന്നത് ഏഴു വർഷങ്ങൾക്ക് ശേഷം
ഹൈദരാബാദ്: ലോകകപ്പ് മത്സരങ്ങളിൽ പങ്കെടുക്കാനായി പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ഇന്ത്യയിലെത്തി. ഇന്ത്യയിലെത്തിയ പാക്കിസ്ഥാൻ താരങ്ങൾക്ക് സംഘാടകർ വിമാനത്താവളത്തിൽ ഒരുക്കിയത് മികച്ച സ്വീകരണം. ബുധനാഴ്ച രാത്രിയാണ് നായകൻ ബാബർ അസമും സംഘവും ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. ഏഴ് വർഷങ്ങൾക്ക് ശേഷമാണ് പാക്കിസ്ഥാൻ ടീം ഇന്ത്യൻ മണ്ണിൽ കാലുകുത്തുന്നത്.
ബാബറും പേസർ ഷഹീൻ ഷാ അഫ്രീദിയും പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വിമാനത്താവളത്തിൽ ലഭിച്ച സ്‌നേഹത്തിലും പിന്തുണയിലും പാക് താരങ്ങളും ഏറെ സന്തോഷവാന്മാരാണ്. ബാബർ തന്നെ സമൂഹമാധ്യമങ്ങളിലെ ഇക്കാര്യം വെളിപ്പെടുത്തുകയും ചെയ്തു. ഹൈദരാബാദുകാരുടെ സ്‌നേഹത്തിലും പിന്തുണയിലും ആവേശഭരിതനായി -ബാബർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. വെള്ളിയാഴ്ച ഹൈദരബാദിൽ ന്യൂസിലൻഡിനെതിരെ പാക്കിസ്ഥാൻ സന്നാഹ മത്സരം കളിക്കും. സുരക്ഷ കാരണങ്ങളാൽ കാണികൾക്ക് പ്രവേശനം അനുവദിക്കില്ല.
ഒക്ടോബർ മൂന്നിന് ആസ്‌ട്രേലിയയുമായും സന്നാഹ മത്സരമുണ്ട്. ഒക്ടോബർ ആറിന് നെതർലൻഡ്‌സിനെതിരെയാണ് ലോകകപ്പിൽ പാക്കിസ്ഥാന്റെ ആദ്യ മത്സരം. 2016ലാണ് അവസാനമായി പാക്കിസ്ഥാൻ ഇന്ത്യയിൽ വന്നത്. ട്വന്റി20 ലോകകപ്പിനായാണ് അന്ന് പാക്കിസ്ഥാൻ ടീം ഇന്ത്യയിലെത്തിയത്. അന്ന് ഇന്ത്യയിൽ ലോകകപ്പ് കളിക്കാനെത്തിയ താരങ്ങളാരും ഇന്ന് പാക് ടീമിൽ അംഗമല്ല. നിലവിൽ ടീമിലുള്ളവരെല്ലാം ആദ്യമായാണ് ഇന്ത്യയിൽ കളിക്കാനെത്തുന്നത്. 2013ലാണ് അവസാനമായി ഇന്ത്യയിൽ പാക് ടീം ഏകദിന പരമ്പര കളിച്ചത്.
സ്പോർട്സ് ഡെസ്ക്