- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അർധസെഞ്ച്വറിയുമായി ഡാരിൽ മിച്ചൽ ; മികച്ച പിന്തുണയുമായി ക്യാപ്റ്റൻ കെയിൻ വില്യംസണും; ഒന്നാം സെമിയിൽ പാക്കിസ്ഥാനെതിരെ 153 റൺസ് വിജയലക്ഷ്യമുയർത്തി ന്യൂസിലാന്റ്; ബൗളിങ്ങിൽ തിളങ്ങി ഷഹീൻ അഫ്രീദിയും

സിഡ്‌നി: ടി 20 ലോകകപ്പിന്റെ ഒന്നാം സെമിയിൽ പാക്കിസ്ഥാനെതിരെ നിലവിലെ ഫോം തുടരാനാകാതെ ന്യൂസിലാന്റ്.പാക്കിസ്ഥാൻ ബൗളർമാരുടെ കൃത്യതയാർന്ന പന്തുകൾക്ക് മുന്നിൽ ന്യൂസിലന്റിന് നിശ്ചിത 20 ഓവറിൽ 152 റൺസെടുക്കാനെ സാധിച്ചുള്ളു.
തുടക്കം മോശമായ ന്യൂസീലൻഡിനെ നാലാം വിക്കറ്റിൽ ഒന്നിച്ച ക്യാപ്റ്റൻ കെയ്ൻ വില്യംസൺ - ഡാരിൽ മിച്ചൽ സഖ്യമാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. അർധ സെഞ്ചുറി നേടിയ മിച്ചലാണ് ന്യൂസീലൻഡിന്റെ ടോപ് സ്‌കോറർ. 35 പന്തുകൾ നേരിട്ട താരം ഒരു സിക്സും മൂന്ന് ഫോറുമടക്കം 53 റൺസോടെ പുറത്താകാതെ നിന്നു.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡിന് ഇന്നിങ്സിന്റെ മൂന്നാം പന്തിൽ തന്നെ ഫിൻ അലനെ (4) നഷ്ടമായി. തുടർന്ന് ഡെവോൺ കോൺവെയും ക്യാപ്റ്റൻ കെയ്ൻ വില്യംസണും ചേർന്ന് ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോകുന്നതിനിടെ സ്‌കോർ 38-ൽ നിൽക്കുമ്പോൾ കോൺവെ റണ്ണൗട്ടായി. 20 പന്തിൽ നിന്ന് 21 റൺസെടുത്താണ് താരം മടങ്ങിയത്. പിന്നാലെയെത്തിയ വമ്പനടിക്കാരൻ ഗ്ലെൻ ഫിലിപ്പും (6) പെട്ടെന്ന് മടങ്ങിയതോടെ കിവീസ് പ്രതിരോധത്തിലായി.
എന്നാൽ നാലാം വിക്കറ്റിൽ ഒന്നിച്ച വില്യംസൺ - ഡാരിൽ മിച്ചൽ സഖ്യം 68 റൺസ് കൂട്ടിച്ചേർത്ത് ടീം സ്‌കോർ മുന്നോട്ടുനയിച്ചു. ഇതിനിടെ ഷഹീൻ അഫ്രീദിയെറിഞ്ഞ 17-ാം ഓവറിൽ വില്യംസണ് പിഴച്ചു. സ്‌കൂപ്പിന് ശ്രമിച്ച വില്യംസന്റെ വിക്കറ്റുമായി പന്ത് പറന്നു. 42 പന്തിൽ നിന്ന് ഓരോ സിക്സും ഫോറുമടക്കം 46 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം.
പിന്നീട് ജെയിംസ് നീഷാമിനെ കൂട്ടുപിടിച്ച് മിച്ചൽ സ്‌കോർ 152-ൽ എത്തിച്ചു. നീഷാം 12 പന്തിൽ നിന്ന് 16 റൺസോടെ പുറത്താകാതെ നിന്നു.നേരത്തെ ടീമിൽ ഒരു മാറ്റങ്ങളുമില്ലാതെയാണ് ന്യൂസിലാന്റും പാക്കിസ്ഥാനും ഇറങ്ങിയത്.


