- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ടി 20 ലോകകപ്പ് ആദ്യ ഫൈനലിസ്റ്റുകളെ നാളെ അറിയാം; കണക്കിലെ കളികളിൽ മുന്നിൽ പാക്കിസ്ഥാൻ; മികച്ച ഫോമിലെങ്കിലും കീവീസിന് വിജയം എളുപ്പമാകില്ല; ഒന്നാം സെമിയിൽ പാക്കിസ്ഥാൻ ന്യൂസിലാന്റ് മത്സരം നാളെ; സാധ്യത ഇലവൻ

സിഡ്നി: ട്വന്റി 20 ലോകകപ്പിലെ ആദ്യ ഫൈനലിസ്റ്റിനെ നാളെ അറിയാം.പാക്കിസ്ഥാൻ ഉച്ചയ്ക്ക് ഒന്നരയ്ക്ക് ന്യൂസിലൻഡിനെ നേരിടും. വ്യാഴാഴ്ചയാണ് ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം സെമി.ഇന്ത്യ പാക്കിസ്ഥാൻ സ്വപ്നഫൈനൽ സംഭവിക്കുമോ എന്ന പ്രതീക്ഷയും ആരാധകർ പങ്കുവെക്കുന്നുണ്ട്.
രണ്ടു വിജയമകലെ ട്വന്റി 20 ലോക കിരീടം. പ്രതീക്ഷയോടെ നാല് ടീമുകൾ. ബാബർ അസമിന്റെ പാക്കിസ്ഥാന് കെയ്ൻ വില്യംസന്റെ ന്യൂസിലൻഡാണ് എതിരാളികൾ. ഇന്ത്യയോടും സിംബാബ്വേയോടും തോറ്റ പാക്കിസ്ഥാനെ രക്ഷിച്ചത് നെതർലൻഡ്സ്.
ഡച്ചുകാർ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചതോടെയാണ് പാക്കിസ്ഥാന് സെമിയിലേക്ക് വഴിതുറന്നത്. കിവീസ് സെമിയിലെത്തിയത് ഒന്നാം ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി. മുറിവേറ്റ പാക്കിസ്ഥാൻ പുറത്താകലിന്റെ വക്കിൽ നിന്ന് രക്ഷപ്പെട്ടെത്തുമ്പോൾ കൂടുതൽ അപകടകാരികൾ. എങ്കിലും എസിസി ടൂർണമെന്റുകളിൽ മികച്ച പ്രകടനം നടത്തുന്ന പാക്കിസ്ഥാനെ മറികടക്കുക അത്ര എളുപ്പമായിരിക്കില്ല. ഉച്ചയ്ക്ക് ഒന്നരയ്ക്ക് സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഒന്നാം സെമി.
നേർക്കുനേർ കണക്കിൽ പാക്കിസ്ഥാനാണ് മുന്നിൽ ഇരുവരും 28 തവണ മത്സരിച്ചപ്പോൾ 17 തവണയും പാക്കിസ്ഥാനായിരുന്നു. അവസാനം നടന്ന ത്രിരാഷ്ട്ര പരമ്പരയിൽ ന്യൂസിലൻഡിനെ തോൽപ്പിച്ചാണ് പാക്കിസ്ഥാൻ കിരീടീം നേടിയത്. അവസാനം നടന്ന ആറ് മത്സരങ്ങളിൽ നാലിലും പാക്കിസ്ഥാൻ ജയിക്കുകയുണ്ടായി. എന്നാൽ ഐസിസി ടൂർണമെന്റുകളിൽ ന്യൂസിലൻഡിന് കരുത്ത് വർധിക്കുമെന്നുള്ളത് മുമ്പും കണ്ടതാണ്.
ന്യൂസിലൻഡ്: ഫിൻ അലൻ, ഡെവോൺ കോൺവെ, കെയ്ൻ വില്യംസൺ, ഗ്ലെൻ ഫിലിപ്സ്, ഡാരിൽ മിച്ചൽ, ജയിംസ് നീഷം, മിച്ചൽ സാന്റ്നർ, ടിം സൗത്തി, ഇഷ് സോധി, ലോക്കി ഫെർഗൂസൺ, ട്രന്റ് ബോൾട്ട്..
പാക്കിസ്ഥാൻ: മുഹമ്മദ് റിസ്വാൻ, മുഹമ്മദ് നവാസ്, മുഹമ്മദ് ഹാരിസ്, ഷാൻ മസൂദ്, ഇഫ്തിഖർ അഹമ്മദ്, ഷദാബ് ഖാൻ, മുഹമ്മദ് വസിം, നസീം ഷാ, ഹാരിസ് റൗഫ്, ഷഹീൻ അഫ്രീദി.


