- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രീ ഫലസ്തീൻ ഷർട്ട് ധരിച്ച് ഗ്രൗണ്ടിലേക്കിറങ്ങി ആരാധകൻ! കോലിയെ ചേർത്തുപിടിച്ചു; ലോകകപ്പ് ഫൈനലിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ സുരക്ഷാ വീഴ്ച്ച
അഹമ്മദാബാദ്: ഇന്ത്യ - ഓസ്ട്രേലിയ ഏകദിന ലോകകപ്പ് ഫൈനൽ മത്സരത്തിനിടെ സുരക്ഷാ വീഴ്ച്ച. മത്സരം നടന്നുകൊണ്ടിരിക്കെ ഗ്രൗണ്ടിലേക്ക് കാണികളിൽ ഒരാൾ ഓടിയെത്തി. 'ഫ്രീ ഫലസ്തീൻ' ഷർട്ടും ധരിച്ചാണ് അയാൾ പിച്ചിലേക്കിക്കെത്തിയത്. ഫലസ്തീന്റെ പതാകയുള്ള മാസ്കും അയാളുടെ മുഖത്തുണ്ടായിരുന്നു.
ഓടിയെത്തി വിരാട് കോലിയെ ചേർത്തു പിടിച്ചയാളെ ക്രീസിലുണ്ടായിരുന്ന കോലിയുടെ തോളത്ത് അയാൾ കയ്യിടുകയും ചെയ്തു. കോലി ഒഴിഞ്ഞുമാറുകയായിരുന്നു. അപ്പോഴേക്കും സുരക്ഷാ ഉദ്യോഗസ്ഥർ ഓടിയെത്തി അയാളെ പിടിച്ചുമാറ്റി.
അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ടോസ് നേടിയ ഓസ്ട്രേിയ ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. തുടക്കത്തിൽ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടമാവുകയും ചെയ്തു. ശ്രേയസ് പുറത്തായതിന് ശേഷം 14-ാം ഓവറിലായിരുന്നു സംഭവം. ആഡം സാംപയുടെ മൂന്ന് പന്തുകൾ കോലി-രാഹുൽ സഖ്യം നേരിട്ടു. നാലാം പന്തിന് മുമ്പാണ് ഫലസ്തീൻ പിന്തുണയുമായി കാണികളിലൊരാൾ ഗ്രൗണ്ടിലെത്തിയത്.
fan with Palestinian Flag mask enters the ground & hug Kohli, #Palestine #INDvsAUSfinal #INDvsAUS pic.twitter.com/ZvRA2JWST4
- World News (@wroldnews369) November 19, 2023
ടോസ ലഭിച്ചത് ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ബൗളിങ് തിരിഞ്ഞെടുക്കുകയായിരുന്നു. അദ്ദേഹം ബൗളിങ് തിരഞ്ഞെടുത്തു. വരണ്ട വിക്കറ്റായതുകൊണ്ടാണ് ബൗളിങ് എടുത്തതെന്ന് കമ്മിൻസ് വ്യക്തമാക്കി. മാത്രമല്ല, അന്തരീക്ഷത്തിലെ മഞ്ഞും തീരുമാനമെടുക്കാൻ കാരണമായെന്ന് ഓസീസ് ക്യാപ്റ്റൻ.