- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
638 പന്തിൽ 404 നോട്ടൗട്ട്,, ബ്രയാൻ ലാറയെ മറികടന്ന് കർണാടക യുവതാരം
ഷിമോഗ: കൂച്ച് ബെഹാർ ട്രോഫി ക്രിക്കറ്റ് ഫൈനലിൽ ചരിത്രനേട്ടം കുറിച്ച് കർണാടകയുടെ യുവതാരം പ്രാകർ ചതുർവേദി. മുംബൈയ്‌ക്കെതിരായ ഫൈനൽ മത്സരത്തിൽ പുറത്താകാതെ 404 റൺസാണു താരം നേടിയത്. ടെസ്റ്റ് ക്രിക്കറ്റിൽ വെസ്റ്റ് ഇൻഡീസ് ബാറ്റിങ് ഇതിഹാസം ബ്രയാൻ ലാറ കുറിച്ച 400 റൺസിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറെന്ന നേട്ടം യുവതാരം മറികടന്നു.
ആഭ്യന്തര അണ്ടർ 19 ചതുർദിന ടൂർണമെന്റായ കൂച്ച് ബെഹാർ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ നാനൂറിനു മുകളിൽ വ്യക്തിഗത സ്‌കോർ നേടുന്ന ആദ്യ താരമാണ് പ്രാകർ ചതുർവേദി. 638 പന്തുകൾ നേരിട്ട താരം 46 ഫോറുകൾ ബൗണ്ടറി കടത്തി. മൂന്ന് സിക്‌സുകളും ഇന്നിങ്‌സിലുണ്ടായിരുന്നു.
മുൻ ഇന്ത്യൻ താരം യുവരാജ് സിങ്ങിന്റെ 24 വർഷം പഴക്കമുള്ള ഒരു റെക്കോർഡും പ്രാകർ പഴങ്കഥയാക്കി. ടൂർണമെന്റ് ഫൈനലിൽ ഒരു താരത്തിന്റെ ഉയർന്ന സ്‌കോറെന്ന റെക്കോർഡിലാണ് യുവതാരം പ്രാകർ, യുവരാജ് സിങ്ങിനെ മറികടന്നത്. 1999 ഡിസംബറിൽ കൂച്ച് ബെഹാർ ട്രോഫിയിൽ ജംഷേദ്പുരിലെ കീനൻ സ്റ്റേഡിയത്തിൽ ബിഹാറിനെതിരേ പഞ്ചാബിനായി 358 റൺസെടുത്ത യുവിയുടെ പേരിലായിരുന്നു ടൂർണമെന്റ് ഫൈനലിലെ ഉയർന്ന സ്‌കോറർക്കുള്ള റെക്കോഡ്. ഇതാണ് പ്രാകർ ഇത്തവണ മറികടന്നത്.
???????????????????????? ????????????????????! ????
— BCCI Domestic (@BCCIdomestic) January 15, 2024
4⃣0⃣4⃣* runs
6⃣3⃣8⃣ balls
4⃣6⃣ fours
3⃣ sixes
Karnataka's Prakhar Chaturvedi becomes the first player to score 400 in the final of #CoochBehar Trophy with his splendid 404* knock against Mumbai.
Scorecard ▶️ https://t.co/jzFOEZCVRs@kscaofficial1 pic.twitter.com/GMLDxp4MYY
ആദ്യം ബാറ്റു ചെയ്ത മുംബൈ 380 റൺസാണ് ഒന്നാം ഇന്നിങ്‌സിൽ നേടിയത്. എന്നാൽ കർണാടക എട്ട് വിക്കറ്റ് നഷ്ടത്തിൽ 890 റൺസെടുത്ത് ഡിക്ലയർ ചെയ്യുകയായിരുന്നു. ആദ്യ ഇന്നിങ്‌സിൽ കർണാടകയ്ക്കു ലഭിച്ചത് 510 റൺസിന്റെ ലീഡ്. 223 ഓവറാണ് കർണാടക ഫൈനലിൽ ബാറ്റു ചെയ്തത്. മുംബൈയുടെ ഒന്നാം ഇന്നിങ്സ് സ്‌കോറിനേക്കാൾ 24 റൺസ് അധികം പ്രാകർ ഒറ്റയ്ക്ക് നേടി. 169 റൺസെടുത്ത ഹരിഷിൽ ധർമനിയും 72 റൺസെടുത്ത കാർത്തികേയയും പ്രാകറിന് ഉറച്ച പിന്തുണ നൽകി.
രണ്ട് ദിവസത്തോളം ക്രീസിൽ നിന്ന ചതുർവേദി ഒറ്റക്ക് 100 ഓവറിൽ കൂടുതൽ നേരിട്ടു. ആദ്യ ഇന്നിങ്‌സിൽ മുംബൈ നേടിയ 380 റൺസിനെക്കാൾ 24 റൺസ് കൂടുതൽ ചതുർവേദി ഒറ്റക്ക് നേടി. നേരത്തേ ഇന്ത്യൻ ടീം പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ മകൻ സമിത് ദ്രാവിഡ് കർണാടകയ്ക്കായി രണ്ട് വിക്കറ്റ് നേടിയിരുന്നു. എന്നാൽ ബാറ്റിംഗിൽ സമിത് ദ്രാവിഡ് 46 പന്തിൽ 22 റൺസെടുത്ത് പുറത്തായി. മത്സരം സമനിലയിലായെങ്കിലും ആദ്യ ഇന്നിങ്‌സ് ലീഡിന്റെ കരുത്തിൽ കർണാടക ടൂർണമെന്റിൽ വിജയികളായി.