- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യ- ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരകളിൽ ഏറ്റവും വിക്കറ്റുകൾ; അനിൽ കുംബ്ലയെയും മറികടന്ന് അപൂർവ്വ നേട്ടവുമായി അശ്വിൻ; അശ്വിന് അഭിനന്ദവുമായി അനിൽ കുംബ്ലെ; നേട്ടം നാലാം ടെസ്റ്റിൽ ഒന്നാം ഇന്നിങ്ങ്സിൽ ആറ് വിക്കറ്റ് നേടിയതോടെ
നാഗ്പൂർ: ഓസ്‌ട്രേലിയക്കെതിരെ അഹമ്മദാബാദ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിൽ ആറ് വിക്കറ്റ് നേടിയതിന് പിന്നാലെ മറ്റൊരു നാഴികക്കല്ലുകൂടി മറികടന്ന് ഇന്ത്യൻ വെറ്ററൻ സ്പിന്നർ ആർ അശ്വിൻ. ഇന്ത്യ- ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരകളിൽ ഏറ്റവും വിക്കറ്റുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തി അശ്വിൻ. മുൻ ഇന്ത്യൻ ക്യാപ്റ്റൻ അനിൽ കുംബ്ലെയെയാണ് അശ്വിൻ പിന്തള്ളിയത്. 111 വിക്കറ്റാണ് കുംബ്ലയുടെ സമ്പാദ്യം. അശ്വിനിപ്പോൾ 113 വിക്കറ്റായി.
നേട്ടത്തിന് പിന്നാലെ അശ്വിനെ അഭിനന്ദിച്ച് കുംബ്ലെ രംഗത്തെത്തി. നന്നായി പന്തെറിഞ്ഞുവെന്ന് കുംബ്ലെ ട്വീറ്റ് ചെയ്തു. നേരത്തെ, രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യക്ക് എല്ലാ ഫോർമാറ്റിലുമായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരമായി അശ്വിൻ മാറിയിരുന്നു. ഇന്ത്യൻ മുൻ നായകനും ഇതിഹാസവുമായ കപിൽ ദേവിനെ മറികടന്ന അശ്വിന് മുന്നിൽ ഇനി ഹർഭജൻ സിംഗും അനിൽ കുംബ്ലെയും മാത്രമേയുള്ളൂ.
കപിൽ ദേവിനുണ്ടായിരുന്നത് 687 വിക്കറ്റുകളാണ്. ഹർഭജൻ സിങ് 707 ഉം അനിൽ കുംബ്ലെ 953 ഉം വിക്കറ്റുകളുമായാണ് മുന്നിൽ നിൽക്കുന്നത്. മുപ്പത്തിയാറുകാരനായ ആർ അശ്വിന് ഇവരിൽ ഹർഭജനെ എന്തായാലും മറികടക്കാൻ കഴിയും എന്നുറപ്പാണ്. കപിൽ ദേവ് 356 മത്സരങ്ങളിൽ നിന്ന് നേടിയ വിക്കറ്റുകൾ മറികടക്കാൻ അശ്വിന് 269 കളികളേ വേണ്ടിവന്നുള്ളൂ എന്നതാണ് യാഥാർഥ്യം.
ടെസ്റ്റിൽ ഏറ്റവും കൂടുതൽ അഞ്ച് വിക്കറ്റുകളുടെ കാര്യത്തിൽ ജെയിംസ് ആൻഡേഴ്സണും ആർ അശ്വിനും ഒപ്പമെത്തി. ഇരുവർക്കും 32 തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്തി. അഹമ്മദാബാദിലെ പ്രകടനത്തോടെ പുതുക്കിയ ടെസ്റ്റ് റാങ്കിങ് വരുമ്പോൾ അശ്വിൻ കൂടുതൽ നേട്ടമുണ്ടാക്കാനാണ് സാധ്യത. ബോർഡർ-ഗാവസ്‌കർ ട്രോഫിലെ അഹമ്മദാബാദ് ടെസ്റ്റിൽ ആറ് വിക്കറ്റ് പ്രകടനവുമായാണ് ആർ അശ്വിൻ റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചത്.
അഹമ്മദാബാദിൽ 47.2 ഓവറിൽ 91 റൺസ് വിട്ടുകൊടുത്താണ് ആർ അശ്വിൻ ആറ് ഓസീസ് ബാറ്റർമാരെ മടക്കിയത്. ഓപ്പണർ ട്രാവിസ് ഹെഡ്(32), കന്നി സെഞ്ചുറിക്കാരൻ കാമറൂൺ ഗ്രീൻ(114), അലക്സ് ക്യാരി(0), മിച്ചൽ സ്റ്റാർക്ക്(6), നേഥൻ ലിയോൺ(34), ടോഡ് മർഫി(41) എന്നിവർ അശ്വിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി.