- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പരാഗിന്റെയും പടിക്കലിന്റെയും മോശം ഫോം; പകരം ആളെ കണ്ടെത്തുക വെല്ലുവിളി; ചെപ്പോക്കിൽ വിധിയെഴുതുക സ്പിന്നർമാരും; ചെന്നൈയുടെ മൂന്ന് സ്പിന്നർമാർക്ക് രാജസ്ഥാന്റെ മറുപടി ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത അശ്വിന്റെ കരുത്ത്; ഇന്ന് സഞ്ജുവും ധോണിയും നേർക്കുനേർ
ചെന്നൈ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ഇന്ന് ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും. ചെന്നൈ, ചെപ്പോക്ക് സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. ഇന്ത്യയുടെ ഇതിഹാസ നായകൻ എം എസ് ധോണിയും സഞ്ജു സാംസണും നേർക്കുനേർ വരുന്നുവെന്നുള്ള പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. ബൗളർമാരുടെ അന്തകരാവുന്ന ഓപ്പണർമാർ ഇരുനിരയിലും ഉണ്ടെങ്കിലും കളിയുടെ ഗതി നിശ്ചയിക്കുക സ്പിന്നർമാർ.
തകർത്തടിക്കുന്ന ജോസ് ബട്ലറെയും യശ്വസ്വീ ജയ്സ്വാളിനെയും സഞ്ജു സാംസണെയും തളയ്ക്കാൻ ധോണി ആശ്രയിക്കുക മോയിൻ അലി, രവീന്ദ്ര ജഡേജ, മിച്ചൽ സാന്റ്നർ എന്നിവരെ ആയിരിക്കും. മൂവരും ചേർന്ന് മൂന്ന് കളിയിൽ വീഴ്‌ത്തിയത് പതിനൊന്ന് വിക്കറ്റ്. ആർ അശ്വിൻ, യുസ്വേന്ദ്ര ചഹൽ എന്നിവരിലൂടെയായിരിക്കും രാജസ്ഥാന്റെ സ്പിൻ മറുപടി.
ഒരു സ്പിന്നറെ കൂടുതലൽ ഉൾപ്പെടുത്താൻ തീരുമാനിച്ചാൽ മുരുകൻ അശ്വിൻ ടീമിലെത്തും. ചെപ്പോക്കിൽ ഏറ്റവുമധികം വിക്കറ്റ് നേടിയ ബൗളർ അശ്വിനാണ്. ബാറ്റിംഗിൽ രാജസ്ഥാന്റെ തലവേദന റിയാൻ പരാഗിന്റെ മോശം പ്രകടനമാണ്. പകരം ആകാശ് വസിഷ്ടിനെ പരീക്ഷിക്കാനും സാധ്യതയേറെ.
മാത്രമല്ല, പിച്ചിൽ 175 റൺസിൽ കൂടുതൽ പിന്തുടർന്ന് ജയിക്കുക പ്രയാസം. രാജസ്ഥാനാകട്ടെ മൂന്ന് കളിയിലും 190ന് മുകളിൽ സ്‌കോർ ചെയ്തു. ട്രെന്റ് ബോൾട്ടിന്റെ വേഗവും കൃത്യതയും ജേസൺ ഹോൾഡറുടെ ഓൾറൗണ്ട് മികവും ചെന്നൈയ്ക്ക് വെല്ലുവിളിയാവും. പരിക്കേറ്റ പേസർ ദീപക് ചഹർ ചെന്നൈ നിരയിലുണ്ടാവില്ല. ഓൾറൗണ്ടർ ബെൻ സ്റ്റോക്സിന്റെ കാര്യത്തിലും ഉറപ്പില്ല.
റുതുരാജ് ഗെയ്ക്വാദിന്റെ സ്ഥിരതയും അജിങ്ക്യ രഹാനെയുടെ പരിചയസമ്പത്തും ചെന്നൈയ്ക്ക് കരുത്താവും. ഇരുടീമും ഏറ്റുമുട്ടിയത് 26 കളിയിൽ. പതിനഞ്ചിൽ ചെന്നൈയും പതിനൊന്നിൽ രാജസ്ഥാനും ജയം.
സ്പോർട്സ് ഡെസ്ക്