ബാംഗ്ലൂർ: ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ റൺമല ഉയർത്തി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് 212 റൺസ് എടുത്തത്. . ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ആർസിബി വിരാട് കോലിയുടെയും ക്യാപ്റ്റൻ ഫാഫ് ഡൂപ്ലെസിയുടെയും ഗ്ലെൻ മാക്‌സ്വെല്ലിന്റെ അർധസെഞ്ചുറികളുടെ കരുത്തിലാണ് കൂറ്റൻ സ്‌കോർ കുറിച്ചത്. 46 പന്തിൽ 79 റൺസടിച്ച ഡൂപ്ലെസിയാണ് ബാംഗ്ലൂരിന്റെ ടോപ് സ്‌കോറർ. വിരാട് കോലി 44 പന്തിൽ 61 റൺസടിച്ചപ്പോൾ മാക്‌സ്വെൽ 29 പന്തിൽ 59 റൺസടിച്ചു.

ഓപ്പണർ വിരാട് കോലിയും ക്യാപ്റ്റൻ ഫാഫ് ഡുപ്ലസിയും അതിഗംഭീര തുടക്കം തന്നെയാണ് ബാഗ്ലൂരിന് നൽകിയത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 96 റൺസ് കൂട്ടിച്ചേർത്തു. തുടക്കത്തിൽ തകർത്തടിച്ച വിരാട് കോലിയാണ് ആർസിബിയെ മുന്നോട്ട് നയിച്ചത്. പവർ പ്ലേയിൽ ക്യാപ്റ്റൻ ഫാഫ് ഡൂപ്ലെസിയെ കാഴ്ചക്കാരനായി കോലി തകർത്തടിച്ചതോടെ ബാംഗ്ലൂർ വിക്കറ്റ് നഷ്ടമില്ലാതെ 56 റൺസിലെത്തി. ഇതിൽ 42 റൺസും കോലിയപുടെ ബാറ്റിൽ നിന്നായിരുന്നു.

ആകെ അടിച്ച നാലു സിക്‌സറുകളിൽ മൂന്നും പവർപ്ലേയിലാണ്. കൂടാതെ നാലു ഫോറും പറത്തി 42 റൺസാണ് കോലി പവർപ്ലേയിൽ നേടിയത്. ഐപിഎൽ കരിയറിൽ പവർ പ്ലേയിൽ നേടുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറാണിത്. 35 പന്തിലാണ് കോലി അർധസെഞ്ചറി തികച്ചത്.

മാർക്ക് വുഡിനെയടക്കം സിക്‌സിന് പറത്തിയ കോലിയെ പിടിച്ചുകെട്ടാൻ ലഖ്‌നൗ സ്പിന്നർമാരെ രംഗത്തിറക്കിയതോടെ ആർസിബി സ്‌കോറിംഗിന് കടിഞ്ഞാൺ വീണു. 35 പന്തിൽ അർധസെഞ്ചുറി തികച്ച കോലി 44 പന്തിൽ 61 റൺസടിച്ച് പുറത്താകുമ്പോൾ ആർസിബി പന്ത്രണ്ടാം ഓവറിൽ 96ൽ എത്തിയിരുന്നു.

11.3 ഓവറിൽ അമിത് മിശ്രയുടെ എറിഞ്ഞ പന്ത് സ്റ്റോണിസ് പിടിച്ച് കോലി പുറത്തായി. 44 പന്തിൽ നാലു സിക്‌സറും നാലു ഫോറുമായി 61 റൺസാണ് കോലി നേടിയത്. പിന്നാലെ ക്രീസിലെത്തിയ ഗ്ലെൻ മാക്‌സ്വെൽ കോലി നൽകിയ പിന്തുണ തുടർന്നതോട് സ്‌കോറിങ്ങിന്റെ വേഗവും കൂടി. മാറി മാറി വന്ന ബോളർമാരെ തുടരെ അതിർത്തി പായിച്ച് ഡുപ്ലസിയും മാക്‌സ്‌വെലും കളം നിറഞ്ഞു.

കോലി പുറത്തായശേഷം കടിഞ്ഞാൺ ഏറ്റെടുത്ത ഫാഫ് ഡൂപ്ലെസി തകർത്തടിച്ചതോടെ ബാംഗ്ലൂർ വീണ്ടും കുതിച്ചു. കൂട്ടിന് മാക്‌സ്വെൽ കൂടിയെത്തിയതോടെ ലഖ്‌നൗ ബൗളർമാർ കാഴ്‌ച്ചകാരായി. കോലിയെപ്പോലെ 35 പന്തിലാണ് ഡൂപ്ലെസിയും അർധസെഞ്ചുറി തികച്ചത്.

മറുവശത്ത് മിന്നലടികളുമായി മാക്‌സ്വെൽ ആളിക്കത്തിയതോടെ ആർസിബി 200 കടന്ന് കുതിച്ചു.ഉനദ്ഘട്ട് എറിഞ്ഞ പതിനെട്ടാം ഓവറിൽ 23 റൺസടിച്ച ആർസിബി 200 കടന്നു. പത്തൊമ്പതാം ഓവറിൽ ആവേശ് ഖാനെ തുടർച്ചയായി സിക്‌സിന് പറത്തി 24 പന്തിൽ മാക്‌സ്വെൽ അർധസെഞ്ചുറി തികച്ചു.

ആവേശ് ഖാന്റെ ആ ഓവറിൽ പിറന്നത് 20 റൺസ്. മാർക്ക് വുഡ് എറിഞ്ഞ അവസാന ഓവറിൽ മാക്‌സ്വെൽ(29 പന്തിൽ 59) പുറത്തായെങ്കിലും ആർസിബി 212ൽ എത്തിയിരുന്നു. 46 പന്തൽ 79 റൺസുമായി ഡൂപ്ലെസിയും ദിനേശ് കാർത്തിക്കും(1) പുറത്താകാതെ നിന്നു. ലഖ്‌നൗവിനായി മാർക് വുഡ് നാലോവറിൽ 32 റൺസിനും അമിത് മിശ്ര രണ്ടോവറിൽ 18 റൺസിനും ഓരോ വിക്കറ്റെടുത്തു. അവസാന അഞ്ചോവറിൽ മാത്രം ആർസിബി 75 റൺസാണ് അടിച്ചെടുത്തത്.