ബെംഗളൂരു: സുനിൽ ഗാവസ്‌കർ വിരാട് കോഹ്ലിയെ വിമർശിച്ച ദിവസം തന്നെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് ആശ്വാസ വിജയം. ഗുജറാത്ത് ടൈറ്റൻസിന് എതിരെ 148 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ബെംഗളൂരുവിന് നാല് വിക്കറ്റിന്റെ ജയം.

19.3 ഓവറിൽ വെറും 147 റൺസിൽ ഗുജറാത്തിനെ ബെംഗളൂരു ഒതുക്കി. വിരാട്‌കോഹ്ലിയും ഡ്യൂപ്ലെസിസും മികച്ച തുടക്കമാണ് ആർസിബിക്ക് നൽകിയത്. 6 വിക്കറ്റുകൾ വീണെങ്കിലും, 13.4 ഓവറിൽ ആർസിബി ലക്ഷ്യം കണ്ടു. മത്സരം തുടങ്ങും മുമ്പ് ഗാവസ്‌കർ കോഹ്ലിയെ വിമർശിച്ചിരുന്നു. കമന്ററി ബോക്‌സിലിരുന്ന് വിമർശിക്കുന്നവർക്കെതിരെ കോഹ്ലിയും തുറന്നടിച്ചു.. 19പന്തിൽ ടീം സ്‌കോർ 50-ലെത്തി. പിന്നാലെ ഡുപ്ലെസി അർധസെഞ്ചുറിയും തികച്ചു എന്തായാലും, ആർസിബി ജയത്തിലൂടെ മറുപടി നൽകി.

സീസണിൽ പവർപ്ലേയിൽ 92 റൺസ് അടിച്ചുകൂട്ടിയ ശേഷം 117-6 എന്ന നിലയിൽ കൂട്ടത്തകർച്ച നേരിട്ട ആർസിബി ഒടുവിൽ കരകയറി. നാല് വിക്കറ്റ് നേടിയ ജോഷ് ലിറ്റിലിന്റെ പ്രകടനവും ഗുജറാത്തിന് തുണയായില്ല.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 19.3 ഓവറിൽ 147-റൺസിന് പുറത്തായിരുന്നു. തകർച്ചയോടെയായിരുന്നു ഗുജറാത്തിന്റെ തുടക്കം. ആദ്യ ആറോവറിനിടെ തന്നെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. ആദ്യം വൃദ്ധിമാൻ സാഹയുടെ വിക്കറ്റാണ് ഗുജറാത്തിന് നഷ്ടമായത്. ഏഴു പന്തിൽ നിന്ന് വെറും ഒരു റൺ മാത്രമെടുത്ത സാഹയെ സിറാജ് കീപ്പർ ദിനേശ് കാർത്തിക്കിന്റെ കൈകളിലെത്തിച്ചു. നാലാം ഓവറിൽ ഗില്ലിനേയും സിറാജ് മടക്കി. ഏഴു പന്തിൽ നിന്ന് രണ്ട് റൺസ് മാത്രമാണ് ഗുജറാത്ത് നായകന് നേടാനായത്. പിന്നാലെ ആറ് റൺസ് മാത്രമെടുത്ത സായ് സുദർശനെ ഗ്രീനും പുറത്താക്കിയതോടെ ഗുജറാത്ത് പ്രതിരോധത്തിലായി. പവർപ്ലേയിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 23 റൺസെന്ന നിലയിലായിരുന്നു ടീം.

വൃദ്ധിമാൻ സാഹ (1), ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ (2), സായ് സുദർശൻ (6) എന്നിവർ പുറത്തായ ശേഷം ഷാരൂഖ് ഖാൻ (37), ഡേവിഡ് മില്ലർ (30), രാഹുൽ തെവാട്ടിയ (35), റാഷിദ് ഖാൻ (18), വിജയ് ശങ്കർ (10), മാനവ് സത്താർ (1), മോഹിത് ശർമ്മ (0) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്‌കോർ.