- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഋഷഭ് പന്തിന് പരിക്ക്? ഐസ് പാക്ക് കാലിൽ കെട്ടി താരം; എന്തുപറ്റിയെന്നും അടുത്ത മത്സരത്തിന് ഇറങ്ങില്ലെയെന്നും ആരാധകർ

ഗബ്ബ: ട്വന്റി20 ലോകകപ്പിന്റെ സന്നാഹ മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ ജയം പിടിച്ചെങ്കിലും ഇന്ത്യൻ ക്യാംപിൽ മറ്റൊരു താരത്തിന് കൂടി പരിക്കേറ്റതായി സൂചനകൾ. ഋഷഭ് പന്ത് പരിക്കിന്റെ പിടിയിലാണെന്ന റിപ്പോർട്ടുകളാണ് ശക്തമാവുന്നത്.
സന്നാഹ മത്സരത്തിന് ഇടയിൽ ഡ്രസ്സിങ് റൂമിൽ ഇരിക്കുമ്പോഴുള്ള പന്തിന്റെ ചിത്രങ്ങളാണ് താരം പരിക്കിലേക്ക് വീണതായുള്ള സൂചനകൾ നൽകുന്നത്. പന്തിന്റെ വലത് കാലിൽ ഐസ് പാക്ക് വെച്ചിരിക്കുന്ന ദൃശ്യങ്ങളാണ് വരുന്നത്.
Rishabh Pant seen with heavy strapping and ice pack on his right knee.@RevSportz #T20WorldCup https://t.co/Q8Uf5c2PzA pic.twitter.com/pY5uaoobXe
- Subhayan Chakraborty (@CricSubhayan) October 17, 2022
ഓസ്ട്രേലിയൻ ഇന്നിങ്സിന്റെ 13ാം ഓവറിന് ഇടയിലണ് പന്തിന് നേർക്ക് കാമറ തിരിഞ്ഞത്. ദീപക് ഹൂഡ, മുഹമ്മദ് ഷമി, ഇംഗ്ലണ്ടിന്റെ മൊയിൻ അലി എന്നിവർക്കൊപ്പം ഇരിക്കുകയാണ് പന്ത്. ഇവർക്കൊപ്പം ഇംഗ്ലണ്ടിന്റെ മൊയിൻ അലിയും ഉണ്ട്. ഈ ദൃശ്യങ്ങളിൽ പന്തിന്റെ കാലിലെ കെട്ടാണ് ആരാധകരെ ആശങ്കപ്പെടുത്തുന്നത്.
പന്തിന്റെ പരിക്ക് സംബന്ധിച്ച് ബിസിസിഐ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സാരമായ പരിക്കായിരിക്കില്ല എന്ന പ്രതീക്ഷയിലാണ് ആരാധകർ. വേദന കുറയ്ക്കുന്നതിന്റെ ഭാഗമായി ഐസ് പാക്ക് ഉപയോഗിച്ചതാവാം എന്നും പറയപ്പെടുന്നു. ഒക്ടോബർ 19നാണ് ഇന്ത്യയുടെ രണ്ടാമത്തെ സന്നാഹ മത്സരം. ന്യൂസിലൻഡ് ആണ് എതിരാളികൾ. ഇവിടെ പന്ത് ഇറങ്ങുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.


