- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സജനയും ആശയും ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിൽ
ന്യൂഡൽഹി: മിന്നു മണിക്ക് ശേഷം ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിൽ വീണ്ടും മലയാളിത്തിളക്കം. ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരക്കുള്ള സംഘത്തിൽ സജന സജീവനെയും ആശ ശോഭനയെയും ഉൾപ്പെടുത്തി. ഇരുവരും ഇന്ത്യൻ ടീമിലെത്തുന്നത് ഇതാദ്യമായാണ്.
വനിത ക്രിക്കറ്റിൽ ചരിത്രത്തിലാദ്യമായാണ് രണ്ട് മലയാളികൾ ഒരുമിച്ച് ഇന്ത്യൻ ജഴ്‌സിയണിയുന്നത്. മിന്നു ടീമിലില്ല. മധ്യനിര ബാറ്ററും ഓൾ റൗണ്ടറുമായ സജന വനിത പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനായി മികവ് പുറത്തെടുത്തിരുന്നു. മാനന്തവാടി സ്വദേശിനിയാണ് 29 കാരി.
വനിത പ്രീമിയർ ലീഗിൽ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനായി നടത്തിയ മിന്നുംപ്രകടനങ്ങളാണ് തിരുവനന്തപുരത്തുകാരിയായ ആശയെ 33ാം വയസ്സിൽ അന്താരഷ്ട്ര സംഘത്തിലെത്തിച്ചത്. സ്പിൻ ബൗളിങ് ഓൾ റൗണ്ടറാണ് താരം.
ബംഗ്ലാദേശിലെ സിൽഹറ്റിൽ ഏപ്രിൽ 28, 30, മെയ് രണ്ട്, ആറ്, ഒമ്പത് തീയതികളിലാണ് മത്സരങ്ങൾ. ടീം: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന, ഷഫാലി വർമ, ദയാലൻ ഹേമലത, സജന സജീവൻ, റിച്ച ഘോഷ്, യാസ്തിക ഭാട്ടിയ, രാധാ യാദവ്, ദീപ്തി ശർമ, പൂജ വസ്ത്രകർ, അമൻജോത് കൗർ, ശ്രേയങ്ക പാട്ടീൽ, സൈക ഇഷാഖ്, ആശാ ശോഭന, രേണുക സിങ് താക്കൂർ, ടിറ്റാസ് സാധു.