- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'സെലക്ടർമാർ ഒടുവിൽ കണ്ണുതുറന്നു...; നന്നായി...കളിക്കണേ സഞ്ജൂ.., ഇത് അവസാന ചാൻസാണ്; ലോകകപ്പ് ടീമിലെത്താനുള്ള സുവർണാവസരമാണ്'; മലയാളി താരത്തിന്റെ മടങ്ങിവരവ് ആവേശത്തോടെ ഏറ്റെടുത്ത് ഉപദേശങ്ങളുമായി ആരാധകർ
മുംബൈ: ഏകദിന ലോകകപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പർ ബാറ്ററായി സഞ്ജു സാംസൺ ഇടംപിടിച്ചതിൽ ആരാധകർ ആവേശത്തിൽ. സഞ്ജുവിന് വ്യക്തമായ സൂചന നൽകുന്നതാണ് ടീം തെരഞ്ഞെടുപ്പ്, വെസ്റ്റ് ഇൻഡീസ് പര്യടനത്തിലെ ഏകദിന സ്‌ക്വാഡിലേക്ക് സഞ്ജുവിനെ തിരിച്ചുവിളിച്ച സെലക്ടർമാർ താരത്തിന് നിർണായ സൂചനകളാണ് നൽകുന്നത്.
ഏറെ നാളെത്തെ കാത്തിരിപ്പിന് ശേഷമാണ് ഇന്ത്യൻ ടീമിൽ മലയാളി താരം മടങ്ങിയെത്തുന്നത്. ടീം ഇന്ത്യയുടെ ഭാഗമാകാനുള്ള പ്രതിഭ വേണ്ടുവോളമുണ്ടായിട്ടും വിരുന്നുകാരനെ പോലെ വല്ലപ്പോഴും വന്നുപോകാൻ മാത്രമേ സഞ്ജുവിന് കഴിഞ്ഞിട്ടുള്ളൂ. സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കാതിരുന്നതാണ് താരത്തിന് തിരിച്ചടിയായത്. ഈ വർഷം ഒക്ടോബറിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ ഇടം നേടാനുള്ള അപൂർവ സുവർണാവസരമാണ് സഞ്ജുവിന് വെസ്റ്റ് ഇൻഡീസ് പര്യടനം.
Sanju Samson bro please no rash shots this time ???????? permanent ho jayo, i beg you. It pains us to watch Ishan Kishan in playing XI
- Gurpreet (@FastBowlingLove) June 23, 2023
ടീമിൽ കളിക്കാൻ അവസരം ലഭിക്കുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുകയും ചെയ്താൽ ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് ടൂർണമെന്റുകൾക്കുള്ള ടീമിലും സഞ്ജുവിന് ഇടം ഉറപ്പിക്കാം. വിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമുകളെ പ്രഖ്യാപിച്ചതിന് പിന്നാലെ സഞ്ജു സാംസണിനെ കുറിച്ചുള്ള ആരാധകരുടെ പ്രതികരണം ഇക്കാര്യം വ്യക്തമാക്കുന്നു.
Hoping #SanjuSamson will get a long run this time. Give him more chances @BCCI . #IndianCricket #BCCI @IamSanjuSamson
- ???????????????????????????? ???????????????????? (@saksh_msdian_07) June 23, 2023
#SanjuSamson back to Odi Team... He has to prove now and cement his place. Otherwise next chance can become impossible.
- Priyam Sinha (@PriyamSinha4) June 23, 2023
സഞ്ജുവിന് ആശംസയും പ്രശംസകളുമായി നിരവധി ആരാധകരാണ് ട്വിറ്റർ അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. സഞ്ജുവിന് ടീമിൽ സ്ഥാനമുറപ്പിക്കാൻ ഇതാണ് സുവർണാവസരം എന്നാണ് ആരാധകരുടെ പക്ഷം. അതിനാൽ 'വിക്കറ്റ് വലിച്ചെറിയരുത്' എന്ന് സഞ്ജുവിനെ ചേർത്തുനിർത്തി ഉപദേശിക്കുന്ന ആരാധകരുണ്ട്. മാത്രമല്ല, ബിസിസിഐക്കും ഒരു ഉപദേശം ആരാധകർ നൽകുന്നു. സഞ്ജുവിന് ഇത്തവണയെങ്കിലും ബിസിസിഐ തുടർച്ചയായ മത്സരങ്ങളിൽ അവസരം നൽകണം എന്നതാണ് ഇത്.
Welcome back Sanju Samson !!
- Anurag™ (@SamsonCentral) June 23, 2023
Eoin Morgan is surprised Sanju hasn't played more international cricket .
ABD can't wait to watch him in Indian colours.
Liam Livingstone rates him as the most talented player he has played with.#SanjuSamson #BCCIpic.twitter.com/3nOtzTr5TI
'നന്നായി...കളിക്കണേ സഞ്ജൂ.., ഇത് അവസാന ചാൻസാണ്, ലോകകപ്പ് ടീമിലെത്താനുള്ള സുവർണാവസരമാണ്, സെലക്ടർമാർ ഒടുവിൽ കണ്ണുതുറന്നു.....' തുടങ്ങിയ ധാരാളം ആവേശം നിറക്കുന്ന വാക്കുകാളുമായാണ് മലയാളി ആരാധകർ സഞ്ജുവിനെ വരവേൽക്കുന്നത്.
അതേസമയം, ഏകദിന ടീമിൽ സഞ്ജു സാംസണ് പുറമെ ഇഷാൻ കിഷനെയും വിക്കറ്റ് കീപ്പറായി ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് സഞ്ജുവിന് വിനയാകുമോ എന്നതാണ് ആരാധകരുടെ ആശങ്ക. ഇഷാൻ കിഷനെ ടെസ്റ്റിൽ വിക്കറ്റ് കീപ്പറായി കളിപ്പിക്കുന്നതുകൊണ്ട് ഏകദിനത്തിൽ സഞ്ജുവിന് തന്നെ നറുക്ക് വീണേക്കുമെന്നാണ് പരക്കെയുള്ള വിലയിരുത്തൽ.
Sanju Samson is back for India!!
- Ashutosh Srivastava ???????? (@sri_ashutosh08) June 23, 2023
He's selected for the ODI series against West Indies.#WIvIND #SanjuSamson pic.twitter.com/J6Z08xmAZ6
കഴിഞ്ഞ വർഷം നവംബറിൽ ന്യൂസിലൻഡിനെതിരെ അവസാനമായി ഏകദിനം കളിച്ച സാംസൺ ശ്രീലങ്കയ്ക്കെതിരായ ട്വന്റി-20 മത്സരത്തിലാണ് അവസാനമായി ടീം ഇന്ത്യക്കായി പാഢണിഞ്ഞത്. അതിനുശേഷം, രാജസ്ഥാൻ റോയൽസ് താരം ഐ.പി.എല്ലിൽ പങ്കെടുത്തെങ്കിലും ഭേതപ്പെട്ട പ്രകടനം കാഴ്ചവെക്കാനായില്ല. 13 ഇന്നിങ്‌സുകളിൽ നിന്ന് 360 റൺസ് മാത്രമാണ് നേടിയത്.
എന്നാൽ, ഏകദിനത്തിൽ മികച്ച ബാറ്റിങ് റെക്കോർഡുള്ളത് സഞ്ജുവിന് പ്രതീക്ഷ നൽകുന്ന ഘടകമാണ്. കരിയറിലെ 10 ഏകദിന ഇന്നിങ്‌സുകളിൽ 66 ശരാശരിയിൽ 330 റൺസ് സഞ്ജുവിനുണ്ട്. രണ്ട് ഫിഫ്റ്റികൾ സഹിതമാണിത്.
ഏകദിന സ്‌ക്വാഡിൽ വിക്കറ്റ് കീപ്പറായി ഇഷാന് കിഷനെയും ബിസിസിഐയുടെ സീനിയർ സെലക്ഷൻ കമ്മിറ്റി ഉൾപ്പെടുത്തിയിട്ടുണ്ട്. ക്യാപ്റ്റൻ രോഹിത് ശർമ്മയ്‌ക്കൊപ്പം വിരാട് കോലി, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ് തുടങ്ങിയ താരങ്ങളെ നിലനിർത്തിയപ്പോൾ ഹാർദിക് പാണ്ഡ്യയെ വൈസ് ക്യാപ്റ്റനാക്കിയത് ലോകകപ്പ് പദ്ധതികൾ മുൻനിർത്തിയാണ് എന്ന് വ്യക്തം.
ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും മിന്നും പ്രകടനം പുറത്തെടുത്ത റുതുരാജ് ഗെയ്ക്വാദാണ് ഏകദിന ടീമിലെ മറ്റൊരു ശ്രദ്ധാകേന്ദ്രം. അതേസമയം പരിക്ക് പൂർണമായും ഭേദമാകാത്ത കെ എൽ രാഹുലിനെയും ശ്രേയസ് അയ്യരേയും ടീമിലേക്ക് പരിഗണിച്ചിട്ടില്ല. വിൻഡീസിനെതിരെ മികച്ച പ്രകടനം പുറത്തെടുത്താൽ സഞ്ജുവിന് ഏകദിന ടീമിൽ സ്ഥാനമുറപ്പിക്കാൻ വഴിയൊരുങ്ങും.
ഏകദിനത്തിലെ മികച്ച ബാറ്റിങ് റെക്കോർഡ് സഞ്ജുവിന് പ്രതീക്ഷ നൽകുന്ന ഘടകമാണ്. കരിയറിലെ 10 ഏകദിന ഇന്നിങ്‌സുകളിൽ 66 ശരാശരിയിൽ രണ്ട് അർധസെഞ്ചുറികൾ സഹിതം 330 റൺസ് സഞ്ജുവിനുണ്ട്. ഷർദ്ദുൽ ഠാക്കൂർ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ജയ്‌ദേവ് ഉനദ്കട്ട്, മുഹമ്മദ് സിറാജ്, ഉംറാൻ മാലിക്ക്, മുകേഷ് കുമാർ എന്നിവരാണ് ഏകദിന ടീമിലെ മറ്റ് താരങ്ങൾ.
ഇവരിൽ ഐപിഎല്ലിൽ മികച്ച പ്രകടനം പുറത്തെടുത്ത മുകേഷ് കുമാറിനും ഏകദിന ലോകകപ്പിന് മുമ്പ് മികവ് കാട്ടാനുള്ള അവസരമാണ് ഒരുങ്ങുന്നത്. വിൻഡീസിലാണ് മത്സരങ്ങൾ എന്നത് അതിവേഗ പേസർ ഉംറാൻ മാലിക്കിലേക്ക് വീണ്ടും സെലക്ടർമാർ എത്താൻ കാരണമായി. സീനിയർ പേസർമാരായ ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി എന്നിവർക്ക് ഇനി പ്രതീക്ഷ വയ്‌ക്കേണ്ടതില്ല എന്ന സന്ദേശവും ഏകദിന ടീം പ്രഖ്യാപനത്തിലുണ്ട്.
സ്പോർട്സ് ഡെസ്ക്