- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതിഹാസതാരം ഷെയ്ൻ വോണിനൊപ്പം സഞ്ജു സാംസൺ
അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ എലിമിനേറ്റർ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ തകർത്ത രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണ് പുജതിയ റെക്കോർഡ്. മത്സരത്തിൽ നാല് വിക്കറ്റിന്റെ തകർപ്പൻ വിജയവുമായി രണ്ടാം ക്വാളിഫയറിലേക്ക് യോഗ്യത നേടാനും രാജസ്ഥാന് സാധിച്ചു.
ആർസിബിക്കെതിരായ വിജയത്തോടെ ഒരു റെക്കോർഡ് നേട്ടവും സഞ്ജുവിനെ തേടിയെത്തി. രാജസ്ഥാനെ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ വിജയത്തിലേക്ക് നയിച്ച നായകനെന്ന റെക്കോർഡാണ് സഞ്ജു സ്വന്തമാക്കിയത്. 60 മത്സരങ്ങളിൽ സഞ്ജുവിന്റെ ക്യാപ്റ്റൻസിക്ക് കീഴിൽ ഇറങ്ങിയ രാജസ്ഥാൻ 31-ാം വിജയമാണ് സ്വന്തമാക്കിയത്. ഈ റെക്കോർഡിൽ ഓസ്ട്രേലിയൻ ഇതിഹാസതാരവും രാജസ്ഥാന്റെ പ്രഥമ നായകനുമായ ഷെയ്ൻ വോണിന് ഒപ്പമെത്താൻ സഞ്ജുവിന് സാധിച്ചു.
രാജസ്ഥാൻ റോയൽസിന് ഐപിഎല്ലിലെ ആദ്യ സീസണിൽ തന്നെ കിരീടം നേടിക്കൊടുത്ത ക്യാപ്റ്റനാണ് ഷെയ്ൻ വോൺ. മൂന്നാം സ്ഥാനത്തുള്ള രാഹുൽ ദ്രാവിഡ് 18 തവണ രാജസ്ഥാനെ വിജയത്തിലേക്ക് നയിക്കാൻ കഴിഞ്ഞു. രാജസ്ഥാന് 15 തവണ വിജയം നേടിക്കൊടുത്ത സ്റ്റീവൻ സ്മിത്താണ് പട്ടികയിൽ നാലാമത്.