ജയ്പൂർ: ഐപിഎല്ലിന് മുന്നോടിയായി ഒരോ ടീമുകളും പരിശീലനം ആരംഭിച്ചുകഴിഞ്ഞു. വിദേശതാരങ്ങൾ എത്തിത്തുടങ്ങുന്നതേ ഉള്ളൂവെങ്കിലും ഉള്ള അംഗങ്ങളെ വച്ച പരിശീലന ക്യാമ്പുകൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ഒരോ ടീമുകളും.ഇത്തരം ക്യാമ്പുകളിലെ താരങ്ങളുടെ പ്രകടനവും സോഷ്യൽ മീഡിയയിൽ ചർച്ചയായകാറുണ്ട്.ധോണിയുടെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ വീഡിയോ കഴിഞ്ഞ ആഴ്‌ച്ച സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയായിരുന്നു.

എന്നാൽ ഇപ്പോഴിത ധോണിക്ക് മാത്രമല്ല തനിക്കും കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് മലയാളി താരം സഞ്ജുസാംസൺ.ഐപിഎൽ തുടങ്ങാൻ ദിവസങ്ങൾ മാത്രം അവശേഷിക്കേ സഞ്ജു പരിശീലനത്തിലാണ്.സ്പിന്നർമാരെ ക്രീസ് വിട്ട് പുറത്തിറങ്ങി കൂറ്റൻ സിക്സുകൾക്ക് പറത്തുന്ന സഞ്ജുവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.ഇതോടെ സീസണിന് മുന്നോടിയായി സഞ്ജു ആരാധകരുടെ ത്രില്ലുയർന്നു.

നിരവധിപേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി വരുന്നത്.ഇത്രയൊക്കെ സൂചനകൾ തന്നിട്ടും ഇനിയെങ്ങിനെയാണ് സഞ്ജു തെളിയിക്കേണ്ടതെന്നാണ് ആരാധകർ ചോദിക്കുന്നത്. ഫോമിലില്ലാത്ത താരങ്ങൾ ടീമിൽ സ്ഥിരമാകുമ്പോൾ സഞ്ജുവിന് അവസരം നൽകാത്തതെന്താണെന്നാണ് പലരുടെയും ചോദ്യം.ഈ വർഷം ഏകദിന ലോകകപ്പ് നടക്കാനിരിക്കേ സഞ്ജു സാംസണിനെ സംബന്ധിച്ച് ഏറെ നിർണായകമാണ് ഐപിഎൽ 16-ാം സീസൺ. പരിക്ക് ഭേദമായി ഐപിഎൽ 2023നായി ഗംഭീര തയ്യാറെടുപ്പുകളാണ് സഞ്ജു നടത്തുന്നത്.

 

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ കൂടിയാണ് സഞ്ജു സാംസൺ. ഏപ്രിൽ രണ്ടിന് സൺറൈസേഴ്സ് ഹൈദരാബാദിന് എതിരെയാണ് രാജസ്ഥാന്റെ ആദ്യ മത്സരം.പുതിയ സീസണിന് മുന്നോടിയായി ജോ റൂട്ട്, മുരുകൻ അശ്വിൻ, ജേസൺ ഹോൾഡർ, ആദം സാംപ തുടങ്ങിയ താരങ്ങൾ രാജസ്ഥാൻ റോയൽസ് ടീമിനൊപ്പമുണ്ട്.

ഏപ്രിൽ രണ്ടിന് സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയാണ്(എവേ) രാജസ്ഥാൻ റോയൽസിന്റെ ആദ്യ മത്സരം. ഏപ്രിൽ 5ന് പഞ്ചാബ് കിങ്സിനെയും(ഹോം) 8ന് ഡൽഹി ക്യാപിറ്റൽസിനെയും(ഹോം) 12ന് ചെന്നൈ സൂപ്പർ കിങ്സിനെയും(എവേ) 16ന് ഗുജറാത്ത് ടൈറ്റൻസിനെയും(എവേ) 19ന് ലഖ്നൗ സൂപ്പർ ജയന്റ്സിനെയും(ഹോം) 23ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെയും(എവേ) 27ന് ചെന്നൈ സൂപ്പർ കിങ്സിനെയും(ഹോം), 30ന് മുംബൈ ഇന്ത്യൻസിനെയും(എവേ), മെയ് 5ന് ഗുജറാത്ത് ടൈറ്റൻസിനെയും(ഹോം), 7ന് സൺറൈസേഴ്സ് ഹൈദരാബാദിനെയും(ഹോം), 11ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെയും(എവേ), 14ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെയും(ഹോം) 19ന് പഞ്ചാബ് കിങ്സിനേയും(എവേ) ഗ്രൂപ്പ് ഘട്ടത്തിൽ റോയൽസ് നേരിടും.

രാജസ്ഥാൻ ടീം: സഞ്ജു സാംസൺ(ക്യാപ്റ്റൻ), അബ്ദുൽ ബാസിത്, മുരുകൻ അശ്വിൻ, രവിചന്ദ്ര അശ്വിൻ, കെ എം ആസിഫ്, ട്രെൻഡ് ബോൾട്ട്, ജോസ് ബട്ലർ, കെ സി കാരിയപ്പ, യുസ്വേന്ദ്ര ചാഹൽ, ഡൊണോവൻ ഫെരൈര, ഷിമ്രോൻ ഹെറ്റ്മെയർ, ധ്രുവ് ജൂരൽ, ഒബെഡ് മക്കോയ്, ദേവ്ദത്ത് പടിക്കൽ, റിയാൻ പരാഗ്, പ്രസിദ്ധ് കൃഷ്ണ, കുണാൽ സിങ് റാത്തോഡ്, ജോ റൂട്ട്, നവ്ദീപ് സെയ്നി, കുൽദീപ് സെൻ, ആകാശ് വസിഷ്ട്, കുൽദീപ് യാദവ്, ആദം സാംപ.