- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഞജു സാംസണെ പ്രധാന വിക്കറ്റ് കീപ്പർ ബാറ്ററായി പരിഗണിക്കുന്നു
ന്യൂഡൽഹി:ഈ വർഷം നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പർ ബാറ്റർമാരിൽ സഞ്ജു സാംസണെയായിരിക്കും ആദ്യം പരിഗണിക്കുകയെന്ന് ഇഎസ്‌പിഎൻ ക്രിക്ക് ഇൻഫോ റിപ്പോർട്ട്. വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലുമായി നടക്കുന്ന ലോകകപ്പ് മത്സരം ജൂൺ 1 നാണ് തുടങ്ങുന്നത്.
ഐപിഎൽ റൺ ചാർട്ടിൽ 77 ശരാശരിയിൽ 385 റൺസും 161.08 സ്ട്രൈക്ക് റേറ്റും നാല് അർധസെഞ്ചുറികളുമായി സഞ്ജു സാംസൺ നാലാം സ്ഥാനത്താണ്. ഐപിഎല്ലിൽ പുറത്താകാതെ നേടിയ 82 റൺസാണ് താരത്തിന്റെ മികച്ച സ്‌കോർ.
ഋഷഭ് പന്ത്, ലഖ്നൗ സൂപ്പർ ജയന്റ്സ് (എൽഎസ്ജി) ക്യാപ്റ്റൻ കെ എൽ രാഹുൽ, മുംബൈ ഇന്ത്യൻസ് (എംഐ) താരം ഇഷാൻ കിഷൻ എന്നിവരാണ് വിക്കറ്റ് കീപ്പർ ബാറ്റർ സ്ഥാനത്തിനായി മത്സരിക്കുന്ന മറ്റ് താരങ്ങൾ.
42 ശരാശരിയിൽ 378 റൺസും നാല് അർധസെഞ്ച്വറികളുമായി രാഹുൽ ഈ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ അഞ്ചാമത്തെ താരമാണ്, എന്നാൽ സ്ട്രൈക്ക് റേറ്റ് 144 ആണ്. 10 മത്സരങ്ങളിൽ നിന്ന് 46.37 ശരാശരിയിൽ 160.60 സ്ട്രൈക്ക് റേറ്റിൽ മൂന്ന് അർധസെഞ്ചുറികളോടെ 371 റൺസുമായി പന്ത് ഐപിഎല്ലിലെ ആറാമത്തെ ഉയർന്ന റൺ സ്‌കോററാണ്. 88* ആണ് താരത്തിന്റെ മികച്ച സ്‌കോർ.
ബിസിസിഐ സെൻട്രൽ കോൺട്രാക്ടിൽ ഇല്ലാത്ത ഇഷാൻ കിഷൻ ഐപിഎല്ലിൽ മോശം പ്രകടനമാണ് കാഴ്‌ച്ചവെക്കുന്നത്, ഒമ്പത് കളികളിൽ നിന്ന് 23.55 ശരാശരിയിലും ഒരു അർധസെഞ്ചുറിയുൾപ്പെടെ 212 റൺസാണ് താരത്തിന്റെ സമ്പാദ്യം.