- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആദ്യം നമീബിയ; പിന്നാലെ സ്‌കോട്ലൻഡ്; ട്വന്റി 20 ലോകകപ്പിൽ അട്ടിമറി തുടർന്ന് 'കുഞ്ഞൻ' ടീമുകൾ; മുൻ ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസിനെ കീഴടക്കി; ജയം 42 റൺസിന്; സെഞ്ചുറി നേടിയ ജോർജ് മൻസി കളിയിലെ താരം

ഹൊബാർട്ട്: ട്വന്റി 20 ലോകകപ്പിൽ അട്ടിമറി തുടരുന്നു. വെസ്റ്റ് ഇൻഡീസിനെ 42 റൺസിന് കീഴടക്കി സ്‌കോട്ലൻഡ്. കഴിഞ്ഞദിവസം ക്വാളിഫയർ റൗണ്ടിലെ ആദ്യമത്സരത്തിൽ ഏഷ്യയുടെ രാജാക്കന്മാരായ ശ്രീലങ്കയെ നമീബിയ കീഴടക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്‌കോട്ലൻഡ് മിന്നും ജയം നേടിയത്.
ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സ്‌കോട്ലൻഡ് മുന്നോട്ടുവെച്ച 161 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്ത കരീബിയൻ ടീം 18.3 ഓവറിൽ 118 റൺസിൽ പുറത്തായി. സ്‌കോർ: സ്‌കോട്ലൻഡ്- 160/5 (20), വെസ്റ്റ് ഇൻഡീസ്-118 (18.3). അർധ സെഞ്ചുറിയുമായി സ്‌കോട്ലൻഡിന്റെ ജോർജ് മൻസിയാണ് കളിയിലെ താരം.
ആദ്യം ബാറ്റ് ചെയ്ത സ്‌കോട്ലൻഡ് 20 ഓവറിൽ അഞ്ച് വിക്കറ്റിനാണ് 160 റൺസെടുത്തത്. 53 പന്തിൽ 9 ബൗണ്ടറികളോടെ 66 റൺസെടുത്ത ഓപ്പണർ ജോർജ് മൻസിയാണ് സ്‌കോട്ലൻഡിന്റെ ടോപ് സ്‌കോറർ. മൈക്കൽ ജോൺസ് 17 പന്തിൽ 20 ഉം ക്യാപ്റ്റൻ റിച്ചി ബെറിങ്ടൺ 14 പന്തിൽ 16 ഉം കാലും മക്ലിയോഡ് 14 പന്തിൽ 23 ഉം ക്രിസ് ഗ്രീവ്സ് 11 പന്തിൽ 16* ഉം റൺസെടുത്തു. വെസ്റ്റ് ഇൻഡീസിനായി അൽസാരി ജോസഫും ജേസൻ ഹോൾഡറും രണ്ടുവീതവും ഒഡിയൻ സ്മിത്ത് ഒന്നും വിക്കറ്റ് സ്വന്തമാക്കി.
മറുപടി ബാറ്റിംഗിൽ വിൻഡീസ് നിരയിൽ കെയ്ൽ മെയേഴ്സ്(13 പന്തിൽ 20), എലിൻ ലെവിസ്(13 പന്തിൽ 14), ബ്രാണ്ടൻ കിങ്(15 പന്തിൽ 17), ജേസൻ ഹോൾഡർ(33 പന്തിൽ 38) എന്നിവർ മാത്രമാണ് രണ്ടക്കം കണ്ടത്. മൂന്ന് വിക്കറ്റുമായി മാർക് വാട്ടും രണ്ട് പേരെ വീതം പുറത്താക്കി ബ്രാഡ് വീലും മൈക്കൽ ലീസ്‌ക്കും ഓരോ വിക്കറ്റുമായി ജോഷ് ദെവേയും സഫ്യാൻ ഷരീഫുമാണ് കരീബിയൻ ടീമിനെ തളച്ചത്. വിൻഡീസ് നായകൻ നിക്കോളസ് പുരാൻ നാല് റൺസ് മാത്രമെടുത്ത് പുറത്തായി.


