- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഈ രണ്ട് പാക് പേസർമാർ എറിഞ്ഞപ്പോൾ സ്പിന്നർമാരെ പോലെയാണ് തോന്നിയത്; മുൾട്ടാനിലെ അവിസ്മരണീയ ഇന്നിങ്ങ്സിന്റെ ഓർമ്മകൾ പങ്കുവെച്ച് വീരേന്ദർ സെവാഗ്

ന്യൂഡൽഹി: ഏഷ്യാ കപ്പിലെ ഇന്ത്യ-പാക്കിസ്ഥാൻ പോര് അടുത്തതോടെ ഇതിന്റെ അലയൊലിയിലാണ് ക്രിക്കറ്റ് ലോകം. പാക്കിസ്ഥാനെതിരെ കളിച്ച സമയം രണ്ട് പാക് പേസർമാർ പന്തെറിഞ്ഞുപ്പോൾ സ്പിന്നർമാരെ പോലെയാണ് തനിക്ക് അനുഭവപ്പെട്ടത് എന്ന് വെളിപ്പെടുത്തുകയാണ് ഇന്ത്യൻ മുൻ താരം വീരേന്ദർ സെവാഗ്.
ഇന്ത്യ-പാക്കിസ്ഥാൻ പോരിൽ മുൾട്ടാനിൽ നേടിയ 309 റൺസ് ഇന്നിങ്സ് ആണ് എന്റെ പ്രിയപ്പെട്ടത്. കാരണം സെവാഗിനെ പോലൊരു താരം, ഓപ്പണർ 300 റൺസ് സ്‌കോർ ചെയ്യുമെന്ന് ആരും കരുതിയിരുന്നില്ല. സെവാഗ് ടെസ്റ്റ് താരമല്ല എന്ന നിലയിലാണ് മാധ്യമങ്ങൾ എഴുതിയിരുന്നത്, സെവാഗ് പറയുന്നു.
''ആ 309 റൺസ് കണ്ടെത്തിയ ഇന്നിങ്സിന് മുൻപ് പാക്കിസ്ഥാന് എതിരെ നാല് ഇന്നിങ്സുകളിൽ ഞാൻ സ്‌കോർ ചെയ്തിരുന്നില്ല. റൺസ് കണ്ടെത്തിയില്ലെങ്കിൽ ടീമിൽ നിന്ന് എന്നെ ഒഴിവാക്കും എന്ന് തോന്നി. നല്ല തുടക്കം ലഭിച്ച് 30-40ലേക്ക് എത്തിയാൽ സ്‌കോർ ഉയർത്താൻ എനിക്ക് കഴിയും.''
ന്യൂ ബോൾ ആണ്. അക്തറും മുഹമ്മദ് സമിയും എക്സ്പ്രസ് ബൗളർമാർ. 155ന് അടുത്താണ് അക്തറിന്റെ വേഗം.145ന് മുകളിൽ സമിയും എറിയുന്നു. ഇതിന്റെ പേടി എനിക്കുണ്ടായി. എന്നാൽ ഈ രണ്ട് പേരുടേയും സ്പെൽ കഴിഞ്ഞതോടെ എനിക്ക് കാര്യങ്ങൾ എളുപ്പമായി. കാരണം ഷബീർ അഹ്മദ്, അബ്ദുൽ റസാഖ് എന്നീ ഫാസ്റ്റ് ബൗളർമാർ സ്പിന്നർമാരെ പോലെയാണ് എനിക്ക് തോന്നിയത്. അക്തറിന്റേയും സമിയുടേയും ആ 12 ഓവർ കഴിഞ്ഞതോടെ എന്റെ ആത്മവിശ്വാസം ഉയർന്നു, സെവാഗ് പറയുന്നു.


