- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാഹിദ് അഫ്രീദി ഐസിസി ടി 20 ലോക കപ്പ് ബ്രാൻഡ് അംബാസഡർ
ഇസ്ലാമബാദ്: പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയെ ഐസിസിയുടെ പുരുഷന്മാരുടെ ടി 20 ലോകകപ്പ് ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു. വെസ്റ്റിൻഡീസിലും അമേരിക്കയിലുമായാണ് ലോകകപ്പ് നടക്കുന്നത്.
ടി 20 ലോകകപ്പ് ചരിത്രത്തിൽ സുപ്രധാന സ്ഥാനമുള്ള അഫ്രീദി ഇന്ത്യയുടെ യുവരാജ് സിങ്, വെസ്റ്റിൻഡീസിന്റെ ക്രിസ് ഗെയിൽ, ജമൈക്കൻ സ്പ്രിന്റർ ഉസൈൻ ബോൾട്ട് എന്നീ ഐസിസി അംബാസഡർമാർക്കൊപ്പം ചേരുകയാണ്.
2007 ലെ ആദ്യ ടി 20 ലോകപ്പിൽ ഫൈനൽ വരെയുള്ള പാക്കിസ്ഥാന്റെ യാത്രയിലും, 2009 ൽ പാക്കിസ്ഥാൻ ജേതാക്കൾ ആയതിലും അഫ്രീദി സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്. 2007 ലെ ഫൈനലിൽ ഇന്ത്യയോട് പാക് ടീം തോറ്റെങ്കിലും, അഫ്രീദിയായിരുന്നു ടൂർണമെങ്കിലെ കളിക്കാരൻ. 2009 ലെ പാക്കിസ്ഥാന്റെ കപ്പ് നേട്ടത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ സെമിയിലും, ശ്രീലങ്കയ്ക്ക് എതിരായ ഫൈനലിലും മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു.
34 ടി20 ലോകകപ്പ് മത്സരങ്ങളിൽനിന്ന് 546 റൺസ് നേടിയിട്ടുണ്ട്. 39 വിക്കറ്റുകളും സ്വന്തമാക്കി. രണ്ടുതവണ നാലുവിക്കറ്റ് നേട്ടം കൈവരിച്ചു. ' സമീപകാലത്ത് ടി 20 കൂടുതൽ കരുത്താർജ്ജിച്ചുവെന്നും, പുതിയ എഡിഷന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ത്രില്ലടിച്ചിരിക്കുകയാണെന്നും അഫ്രീദി പ്രതികരിച്ചു. ജൂൺ 9 ന് ന്യൂയോർക്കിൽ വച്ച് നടക്കുന്ന ഇന്ത്യ-പാക്കിസ്ഥാൻ മത്സരം ക്രിക്കറ്റിലെ ഏറ്റവും വലിയ പോരാട്ടങ്ങളിൽ ഒന്നായിരിക്കുമെന്നും അഫ്രീദി പറഞ്ഞു. ജൂൺ അഞ്ചിന് അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
ജൂൺ ഒന്നുമുതൽ 29 വരെയാണ് ഐസിസി ടി 20 ലോകകപ്പ്. ആദ്യ മത്സരത്തിൽ യുഎസ്എ കാനഡയെ നേരിടും. ഇത്തവണ 20 ടീമുകൾ മത്സരിക്കുന്നുണ്ട്. അഞ്ച് ടീമുകൾ ഉൾപ്പെടുന്ന നാല് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം.