ചെന്നൈ: ആശുപത്രി വിട്ട കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സഹ ഉടമയും ബോളിവുഡ് സൂപ്പർ താരവുമായ ഷാറൂഖ് ഖാൻ ഫൈനൽ കാണാൻ കളി കാണാൻല ഇന്ന് ഗാലറിയിൽ എത്തിയിരുന്നു. ചെന്നൈ ചെപ്പോക്കിലെ എം.എ ചിദംബരം സ്റ്റേഡിയത്തിലെ ഗാലറിയിൽ മാസ്‌കണിഞ്ഞ് ഇടമുറപ്പിച്ച അദ്ദേഹത്തിനൊപ്പം ഭാര്യ ഗൗരി ഖാനും ഉണ്ടായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ആദ്യമായാണ് ഷാറൂഖ് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്.

ടീം ജഴ്‌സിയണിഞ്ഞാണ് ഷാറൂഖും ഗൗരിയും എത്തിയത്. എന്തായാലും ഷാരൂഖ് ഖാൻ എത്തിത് വെറുതേയായില്ല.അനായാസം തന്നെ കെകെആർ കപ്പെടുത്തു. ഇത് കാണാൻ ഷാരൂഖിന് സാധിക്കുകയും ചെയ്തു. കിരീട നേട്ടം ശരിക്കും അദ്ദേഹം ആഘോഷിക്കുകയും ചെയ്തു. താരങ്ങളെ കെട്ടിപ്പിടിച്ചു കൊണ്ടാണ് അദ്ദേഹം ആഹ്ലാദം പ്രകടിപ്പിച്ചത്. മത്സരത്തിന് മുമ്പായി ഷാരൂഖ് ഖാൻ തന്റെ ജീവിതത്തിൽ താൻ ഏറ്റവും ദുഃഖിതനായ നിമിഷം ഏതെന്ന് തുറന്നുപറഞ്ഞിരുന്നു ഷാരൂഖ്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണെന്ന് പലരും പറഞ്ഞിട്ടുണ്ട്. എന്നാൽ ഏറ്റവും മികച്ച ടീമാകുന്നതിന് മുമ്പ് തുടർതോൽവികൾ നേരിട്ട ടീമാണ് തന്റേത്. അന്നൊരിക്കൽ ആരൊക്കെയോ പറഞ്ഞത് താൻ ഓർക്കുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ജഴ്സി മാത്രമാണ് മികച്ചത്. അവരുടെ പ്രകടനം ഒരിക്കലും മികച്ചതല്ലെന്നും ചിലർ വിലയിരുത്തി. ഇതാണ് താൻ ജീവിതത്തിൽ തന്നെ ഏറെ വിഷമിപ്പിച്ച നിമിഷമെന്ന് ഷാരൂഖ് പറഞ്ഞു.

ഐപിഎൽ ആദ്യ നാല് സീസണിലും കിരീടം സ്വന്തമാക്കാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് കഴിഞ്ഞില്ല. എന്നാൽ ഗൗതം ഗംഭീർ എന്ന നായകൻ അഞ്ച്, ഏഴ് സീസണുകളിൽ കൊൽക്കത്തയ്ക്ക് കിരീടം നേടി നൽകി. ഇപ്പോൾ ഗംഭീർ തന്നെ മെന്ററായിരിക്കവേ വീണ്ടും കിരീടം എത്തി.