- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പുറത്തേറ്റ പരിക്ക് തിരിച്ചടിയായി; ശ്രേയസ് അയ്യർക്ക് ശസ്ത്രക്രിയയും അഞ്ചുമാസത്തെ വിശ്രമവും; ഐപിഎല്ലും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും നഷ്ടമാകും; ലോകകപ്പിന്റെ കാര്യവും അനിശ്ചിതത്വത്തിൽ
ബംഗളൂരു: ഇന്ത്യൻ മധ്യനിര താരവും കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ക്യാപ്റ്റനുമായ ശ്രേയസ് അയ്യർക്ക് ശസ്ത്രക്രിയ. ഇതോടെ താരത്തിന് ഐപിഎല്ലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും നഷ്ടമാകുമെന്ന് റിപ്പോർട്ടുകൾ.
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് ശ്രേയസിന് പരിക്കേറ്റത്. പുറത്തേറ്റ പരിക്കാണ് താരത്തിന് വിനയായത്. ശസ്ത്രക്രിയക്ക് ശേഷം കുറഞ്ഞത് അഞ്ച് മാസമെങ്കിലും താരത്തിന് വിശ്രമം വേണ്ടി വരും. ഇതോടെയാണ് താരത്തിന്റെ ഐപിഎൽ സാന്നിധ്യവും ടെസ്റ്റ് ഫൈനലിലെ സ്ഥാനവും ചോദ്യ ചിഹ്നത്തിലായത്.
പുറത്തേറ്റ പരിക്കിനെ തുടർന്ന് ഇന്ത്യയുടെ പേസ് ഐക്കൺ ജസ്പ്രിത് ബുമ്റയും മാസങ്ങളായി വിശ്രമത്തിലാണ്. താരത്തിന് പിന്നാലെയാണ് ശ്രേയസിന്റേയും പുറത്താകൽ. ഐപില്ലിലും ശ്രേയസിന് കളിക്കാൻ സാധിക്കില്ലെന്ന് ഉറപ്പായതോടെ കെകെആർ പുതിയ ക്യാപ്റ്റന് കീഴിലായിരിക്കും ഈ സീസണിൽ കളിക്കുക.
Next Story