- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിറാജും ഷമിയും ശാർദുലും നാളെ ഓസ്ട്രേലിയയിലേക്ക് പറക്കും; ബുമ്രയുടെ പകരക്കാരൻ ഇവരിലൊരാൾ; സർപ്രൈസ് താരമായി സിറാജെത്തുന്നത് ഏകദിന പരമ്പരയിലെ മികച്ച പ്രകടനത്തിന് പിന്നാലെ; ശാർദ്ദൂലെത്തുന്നത് ചാഹറിന് പകരം റിസർവ് താരമായി

ന്യൂഡൽഹി: മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശാർദുൽ താക്കൂർ എന്നിവർ ട്വന്റി20 ലോകകപ്പ് സംഘത്തിനൊപ്പം ചേരുന്നതിനായി ഓസ്ട്രേലിയയിലേക്ക് പറക്കും. ഒക്ടോബർ 13ന് സംഘം യാത്ര തിരിക്കും എന്നാണ് റിപ്പോർട്ടുകൾ.
മൂന്ന് ഫാസ്റ്റ് ബൗളർമാർ ഓസ്ട്രേലിയയിലേക്ക് പറക്കുന്നുണ്ടെങ്കിലും ഇവരിൽ ഒരാളെ ആയിരിക്കും ബുമ്രയുടെ പകരക്കാരനായി ടീമിൽ ഉൾപ്പെടുത്തുക. കഴിഞ്ഞ ദിവസം മുഹമ്മദ് ഷമി നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ഫിറ്റ്നസ് ടെസ്റ്റ് പാസായിരുന്നു.
ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിൽ സ്റ്റാൻഡ്ബൈ താരമായി ഉൾപ്പെട്ട ദീപക് ചഹറിനെ പരിക്കിനെ തുടർന്ന് ടീമിലേക്ക് പരിഗണിക്കില്ല. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ട്വന്റി20 പരമ്പരക്കിടയിലാണ് ദീപക് ചഹറിന് പരിക്കേറ്റത്. നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ദീപക് ഫിറ്റ്നസ് വീണ്ടെടുക്കുന്നതിനായി പരിശീലനം തുടരും.
ബുമ്രയുടെ പകരക്കാരനായി മുഹമ്മദ് ഷമി എത്താനുള്ള സാധ്യതകളാണ് കൂടുതൽ. ബുധനാഴ്ച എൻസിഎയിൽ ഒരു ഫിറ്റ്നസ് ടെസ്റ്റിന് കൂടി ഷമി വിധേയമാവും. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ പരമ്പരയിൽ പുറത്തെടുത്ത മികവ് സിറാജിനെ തുണയ്ക്കുമോ എന്നും അറിയണം. ശ്രേയസ് അയ്യർ, രവി ബിഷ്ണോയ് എന്നിവരാണ് സ്റ്റാൻഡ്ബൈ ലിസ്റ്റിലുള്ള മറ്റ് താരങ്ങൾ. ഇവർ ഓസ്ട്രേലിയയിലേക്ക് പോകില്ല.


