അഡ്ലെയ്ഡ്: നിർണ്ണായക മത്സരങ്ങളിൽ ഉൾപ്പടെ നിരാശപ്പെടുത്തുന്ന കെ എൽ ഇന്ത്യൻ ഓപ്പണർ കെ എൽ രാഹുലിനെതിരെ വിമർശനം ശക്തമാകുന്നു.ട്രോളിലുടെ പരിഹസിക്കുന്നതിനൊപ്പം ഗൗരവതരമായ വിമർശനവും സോഷ്യൽ മീഡിയയിൽ രാഹുലിനെതിരെ ഉയരുന്നുണ്ട്.ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിൽ കൂടി നിരാശപ്പെടുത്തിയതോടെയാണ് വിമർശനം രൂക്ഷമായത്.

ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിൽ അഞ്ച് റൺസായിരുന്നു രാഹുലിന്റെ സമ്പാദ്യം. ഈ ലോകകപ്പിൽ രണ്ട് അർധ സെഞ്ചുറികളാണ് രാഹുൽ നേടിയത്. അത് രണ്ടും കുഞ്ഞന്മാരായ ടീമിനെതിരെ. സിംബാബ്വെക്കെതിരെ 35 പന്തിൽ 51, ബംഗ്ലാദേശിനെതിരെ 32 പന്തിൽ 50. ഇതായിരുന്നു ഈ ലോകകപ്പിൽ രാഹുലിന്റെ മികച്ച പ്രകടനങ്ങളിൽ. മറ്റൊരു മത്സരത്തിലും രണ്ടക്കം കാണാൻ കഴിഞ്ഞിരുന്നില്ല.

 

സൂപ്പർ 12ൽ നെതർലൻഡ്സിനെതിരായ മത്സരത്തിൽ 12 പന്തിൽ 9 റൺസെടുത്തായിരുന്നു രാഹുലിന്റെ സമ്പാദ്യം. ടി20 ലോകകപ്പുകളിൽ ഉയർന്ന എട്ട് സ്ഥാനങ്ങളിലുള്ള ടീമുകൾക്കെതിരെ രാഹുലിന്റെ പ്രകടനമാണ് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം. കഴിഞ്ഞ ലോകകപ്പ് മുതൽ തുടങ്ങുന്നു രാഹുലിന്റെ മോശം ഫോം. കഴിഞ്ഞ ടി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ദുബായിൽ എട്ട് പന്തിൽ മൂന്ന് റൺസാണ് രാഹുൽ നേടിയത്. തൊട്ടടുത്ത മത്സരത്തിൽ ന്യൂസിലൻഡിനെതിരെ 16 പന്തിൽ 18 റൺസുമായി രാഹുൽ മടങ്ങി. കടുത്ത പരിഹാസമാണ് സോഷ്യൽ മീഡിയയിൽ രാഹുലിനെതിരെ. ചില ട്വീറ്റുകൾ വായിക്കാം...

 

ഈ ലോകകപ്പിലെത്തുമ്പോൾ, പാക്കിസ്ഥാനെതിരെ മെൽബണിൽ ആദ്യ മത്സരത്തിൽ എട്ട് പന്തിൽ നാല് റൺസയായിരുന്നു രാഹുലിന്റെ സമ്പാദ്യം. രണ്ടാം പെർത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 14 പന്ത് നേരിട്ട രാഹുൽ 9 റൺസാണ് നേടിയത്. ഈ മത്സരത്തിന് പിന്നാലെ തന്നെ കെ.എൽ.രാഹുലിനെതിരെ വിമർശനവുമായി ആരാധകർ രംഗത്ത് വന്നിരുന്നു. രാഹുലിനെ ബെഞ്ചിൽ ഇരുത്താൻ സമയമായെന്നാണ് വിമർശനം. ഈ ലോകകപ്പിൽ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താൻ ഇതുവരെ രാഹുലിന് സാധിച്ചിട്ടില്ല.

 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തോൽവിയോടെയാണ് രാഹുലിനെ പ്ലേയിങ് ഇലവനിൽ നിന്ന് മാറ്റണമെന്ന ആവശ്യവുമായി ആരാധകർ ട്വീറ്റ് ചെയ്തത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യൻ ബാറ്റിങ് നിര തകർന്നടിഞ്ഞിരുന്നു. 133 റൺസാണ് ഇന്ത്യയ്ക്ക് സ്‌കോർ ചെയ്യാനായത്. മൽസരത്തിൽ ടീം തോൽക്കുകയും ചെയ്തു. ഈ മൽസരത്തിൽ 14 പന്തിൽ നിന്ന് രാഹുൽ സ്‌കോർ ചെയ്തത് 9 റൺ മാത്രം. 4,9,9 എന്നിങ്ങനെയാണ് ടൂർണമെന്റിൽ രാഹുലിന്റെ മറ്റ് സ്‌കോറുകൾ.

 

ഇതോടെയാണ് രാഹുലിനെതിരെ കമന്റുകളുമായി സമൂഹമാധ്യമങ്ങളിൽ ആരാധകർ എത്തിയത്. ഞങ്ങൾ ആരാധകർ രാഹുലിനെ പ്ലേയിങ് ഇലവനിൽ നിന്ന് എത്രയും വേഗം പുറത്താക്കാൻ ആവശ്യപ്പെടുന്നുവെന്നാണ് ഒരു ട്വീറ്റ്. 2015ൽ നിന്ന് ഒരു മാറ്റവും രാഹുലിന് ഉണ്ടായിട്ടില്ലെന്നാണ് മറ്റൊരു ആരാധകന്റെ കമന്റ്.

 Just Kl Rahul , doing what he does the Best . Big Dissapointment #KLRahul #INDvsENG pic.twitter.com/FPe2PNiTts

ഇപ്പോൾ ഇംഗ്ലണ്ടിനെതിരേയും താരം പരാജയപ്പെടുത്തി. അഞ്ച് പന്തിൽ അത്രയും തന്നെ റൺസാണ് രാഹുലിന് നേടാനായത്. രാഹുൽ പരാജയപ്പെട്ടപ്പോൾ വിരാട് കോലി (50), ഹാർദിക് പാണ്ഡ്യ (63) എന്നിവരുടെ ഇന്നിങ്സുകളാണ് ഇന്ത്യക്ക് തുണയായത്.