- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൂര്യകുമാർ യാദവ് തിരിച്ചെത്തുന്നു
മുംബൈ: തുടരെ മൂന്ന് തോൽവികളുമായി വൻ സമ്മർദ്ദത്തിൽ നിൽക്കുന്ന മുംബൈ ഇന്ത്യൻസിനു വലിയ ആശ്വാസം പകരുന്ന വാർത്ത പുറത്ത്. ടീമിന്റെ ബാറ്റിംഗിലെ നെടുന്തൂണായ താരവും മികച്ച ടി20 ബാറ്ററുമായ സൂര്യകുമാർ യാദവ് പരിക്ക് മാറി തിരിച്ചെത്തുന്നു. താരം ഫിറ്റ്നസ് തെളിയിച്ചതായി ദേശീയ ക്രിക്കറ്റ് അക്കാദമി വ്യക്തമാക്കി.
സൂര്യകുമാർ നാളെ മുംബൈ ഇന്ത്യൻസ് ടീമിനൊപ്പം ചേർന്നു പരിശീലനം ആരംഭിക്കും. ഞായറാഴ്ച ഡൽഹി ക്യാപിറ്റൽസിനെതിരായ പോരാട്ടത്തിൽ സൂര്യകുമാർ കളിക്കും. സീസൺ തുടങ്ങും മുൻപ് രോഹിതിനെ നായക സ്ഥാനത്തു നിന്നു മാറ്റി ഹർദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കി തിരിച്ചെത്തിക്കാനുള്ള ടീം ഉടമകളുടെ തീരുമാനത്തിൽ തുടങ്ങുന്നു മുംബൈ ഇന്ത്യൻസിന്റെ തിരിച്ചടി. ആരാധകർ ഇതിനെതിരെ രംഗത്തെത്തി.
ടൂർണമെന്റ് തുടങ്ങി ടീം വിജയിക്കുമ്പോൾ ആരാധകർ പിന്തുണ തരുമെന്ന അവരുടെ കണക്കുകൂട്ടലും പാളി. ടീം തുടരെ മൂന്ന് മത്സരങ്ങൾ തോറ്റു. ഇതുവരെ സീസണിൽ ഒരു ജയവുമില്ലാത്ത ഏക ടീമെന്ന നാണക്കേട് വേറെയും മുംബൈ ഇന്ത്യൻസിനു തന്നെ.
സൂര്യകുമാർ ഹെർണിയയുടെ ശസ്ത്രക്രിയക്ക് വിധേയനായി വിശ്രമത്തിലായിരുന്നു. ഇതെല്ലാം മാറിയുള്ള താരത്തിന്റെ വരവ് ടീമിന്റെ മൊത്തത്തിലുള്ള സമീപനത്തെ മാറ്റുമെന്ന പ്രതീക്ഷയാണ് ആരാധകർക്ക്.