- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കലാശപ്പോരിൽ ഇന്ത്യക്ക് ബാറ്റിങ്
കെൻസിങ്ടൺ ഓവൽ: കലാശപ്പോരിന് കൈമെയ് മറന്നു പോരാാൻ ഒരുങ്ങി ടീം ഇന്ത്യ. ബാർബഡോസിൽ, ബ്രിഡ്ജ് ടൗണിലെ കെൻസിങ്ടൺ ഓവലിൽ, ടി 20 ലോക കപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇന്ത്യ ബാറ്റ് ചെയ്യും. ടോസ് ഭാഗ്യം കിട്ടിയ രോഹിത് ശർമ ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
ദക്ഷിണാഫ്രിക്കയുടെ ആദ്യ ലോകകപ്പ് ഫൈനലാണിത്. അതേസമയം, ഇന്ത്യ ഇത് ഏഴാം തവണയാണ് ഫൈനലിൽ പ്രവേശിക്കുന്നത്. ( നാല് ഏകദിനം, മൂന്ന് ടി20) . കളയിൽ വില്ലത്തരം കാട്ടാൻ മഴയില്ല എന്നതും അനുകൂല ഘടകമാണ്. കാലാവസ്ഥ അറിയിപ്പുകൾ പ്രകാരം മഴ പെയ്യാനുള്ള സാധ്യത 50 ശതമാനമാണ്. മത്സരത്തിനിടെ മഴപെയ്താൽ 190 മിനിറ്റ് അധികം അനുവദിച്ചിട്ടുണ്ട്. അതായത് ഇന്ത്യൻസമയം 11.20-നെങ്കിലും തുടങ്ങുകയാണെങ്കിൽ മുഴുവൻ ഓവർ മത്സരം നടക്കും. ഇരുടീമുകളും 10 ഓവറെങ്കിലും കളിച്ചാലേ വിജയിയെ കണ്ടെത്താനാകൂ.
ഇന്ത്യൻ ടീമിൽ മാറ്റമില്ല. ലോകകപ്പിൽ തോൽവിയറിയാതെ മുന്നേറിയ രണ്ടുടീമുകളാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും.
ടീം ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), വിരാട് കോലി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ്, ശിവം ദുബൈ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്
ടീം ദക്ഷിണാഫ്രിക്ക ; ക്വിൻൺ ഡി കോക്ക് (വിക്കറ്റ് കീപ്പർ), എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), റീസ ഹെൻഡ്രിക്സ്, ട്രിസ്റ്റൻ സ്റ്റബ്സ്, ഹെയ്ൻ റിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ, മാർക്കോ യാൻസൻ, കേശവ് മഹാരാജ്, കഗിസോ റബാദ, ആന്റിച്ച് നോർക്യെ, തബ്രിസ് ഷംസി.
രോഹിത് ശർമ നയിക്കുന്ന ഇന്ത്യൻ സംഘം, പ്രാഥമിക റൗണ്ടിലും സൂപ്പർ എട്ടിലും മൂന്നുവീതം കളികളും സെമിയും ജയിച്ചു. ഒരുമത്സരം മഴമൂലം ഉപേക്ഷിച്ചു. പ്രാഥമിക റൗണ്ടിൽ പാക്കിസ്ഥാനെയും സൂപ്പർ എട്ടിൽ ഓസ്ട്രേലിയയെയും വ്യാഴാഴ്ച നടന്ന സെമിയിൽ, നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടിനെയും തോൽപ്പിച്ച് അപാര ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഫൈനലിനിറങ്ങുന്നത്.തുടർച്ചയായ എട്ടുമത്സരങ്ങൾ ജയിച്ചുവരുന്ന ദക്ഷിണാഫ്രിക്ക ഇതിനിടെ ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, അഫ്ഗാനിസ്ഥാൻ തുടങ്ങിയ ടീമുകളെ കീഴടക്കി.
2007-ലെ പ്രഥമ ട്വന്റി 20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യ അതിനുശേഷം ജയിച്ചിട്ടില്ല. മൂന്നാം ഫൈനലാണിത്. 2014 ഫൈനലിൽ ശ്രീലങ്കയോട് തോറ്റു. ദക്ഷിണാഫ്രിക്കയാകട്ടെ, ഇതുവരെ ലോകകപ്പ് ഫൈനലിൽ എത്തിയിട്ടില്ല. ഐ.സി.സി. ടൂർണമെന്റിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും മുഖാമുഖംവരുന്നത് ആദ്യം.