- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്വന്റി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യക്ക് തുടക്കത്തിലെ തിരിച്ചടി
ബാർബഡോസ്: ട്വന്റി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യക്ക് തുടക്കത്തിലെ തിരിച്ചടി. പവർപ്ലേയിൽ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 43 എന്ന നിലയിലായിരുന്നു. 2 വിക്കറ്റ് വീഴ്‌ത്തിയ കേശവ് മഹാരാജും ഒരു വിക്കറ്റ് വീഴ്‌ത്തിയ റബാദയുമാണ് ഇന്ത്യയെ ഞെട്ടിച്ചത്.
അഞ്ച് പന്തിൽ 9 റൺസെടുത്ത് ക്യാപ്റ്റൻ രോഹിത് ശർമ്മയും റൺസെടുക്കും മുൻപ് ഋഷഭ് പന്തും 3 റൺസെടുത്ത സുര്യകുമാറുമാണ് പുറത്തായത്. മാർകോ ജാൻസന്റെ രണ്ടും മൂന്നും പന്തുകൾ ബൗണ്ടറി കടത്തിയാണ് കോലി തുടങ്ങിയത്. ആദ്യ ഓവറിൽ 19 റൺസാണ് ഇന്ത്യ നേടിയത് .
രണ്ടാം ഓവറിൽ ദക്ഷിണാഫ്രിക്ക സ്പിന്നർ കേശവ് മഹാരാജിനെ ഇറക്കിയപ്പോൾ ആദ്യ രണ്ടു പന്തുകൾ അതിർത്തി കടത്തിയാണ് രോഹിത് വരവേറ്റത്. എന്നാൽ നാലാം പന്തിൽ സ്‌ക്വയർ ലഗിലേക്ക് പോയ പന്ത് ക്ലാസൻ കൈപ്പിടിയിലൊതുക്കി. പിന്നാലെയെത്തിയ ഋഷഭ് പന്ത് ഒരു റൺ കൂട്ടിച്ചേർക്കും മുൻപേ പോയി. കീപ്പർക്ക് ക്യാച്ച് നൽകിയായിരുന്നു പന്തിന്റെ മടക്കം. പിന്നാലെ വന്ന സൂര്യകുമാറിനെ ക്ലാസന്റെ കൈകളിൽ തന്നെ എത്തിച്ച് റബാദ പ്രഹരം 3 ആക്കി. 32 റൺസുമായി വിരാട് കോഹ്ലിയും 25 റൺസുമായി അക്‌സർ പട്ടേലുമാണ് ക്രിസിൽ. പത്ത് ഓവർ പിന്നിടുമ്പോൾ ഇന്ത്യ 3 വിക്കറ്റിന് 70 എന്ന നിലയിലാണ്.
ടോസ് വിജയിച്ച ക്യാപ്റ്റൻ രോഹിത് ശർമ ആദ്യം ബാറ്റു ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപിച്ച അതേ ടീമുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ദക്ഷിണാഫ്രിക്കൻ ടീമിലും മാറ്റങ്ങളില്ല